Image

റഫറിയെ ചീത്തവിളിച്ച മെസിക്ക് നാലു മത്സരങ്ങളില്‍നിന്നു വിലക്ക്

Published on 28 March, 2017
റഫറിയെ ചീത്തവിളിച്ച മെസിക്ക് നാലു മത്സരങ്ങളില്‍നിന്നു വിലക്ക്

  സൂറിച്ച്: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് നാലു മത്സരങ്ങളില്‍നിന്നു വിലക്ക്. ചിലിക്കെതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയോട് മോശമായി പെരുമാറിയതാണ് വിലക്കിന് കാരണം. ഫിഫ അച്ചടക്ക സമിതിയുടേതാണ് നടപടി. വിലക്കിനു പുറമെ ആറര ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മല്‍സരത്തില്‍ മെസി നേടിയ ഗോളില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. 

ഇതോടെ അടുത്ത നാലു ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മെസിക്കു നഷ്ടമാകും. ബുധനാഴ്ച ബൊളീവിയക്കെതിരെ അര്‍ജന്റീനക്ക് മത്സരമുണ്ട്. ഇതിലുള്‍പ്പെടെയാണ് വിലക്ക്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക