Image

വംശീയാക്രമണം തടഞ്ഞ യുഎസ് പൗരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവ്

Published on 28 March, 2017
വംശീയാക്രമണം തടഞ്ഞ യുഎസ് പൗരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവ്
 കന്‍സാസ്: ഇന്ത്യന്‍ വംശജനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ അമേരിക്കന്‍ പൗരന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവ്. ഹൂസ്റ്റണിലെ ഇന്ത്യന്‍അമേരിക്കന്‍ അസോസിയേഷനാണ് കന്‍സാസ് സ്വദേശിയായ ഇയാന്‍ ഗ്രില്ലറ്റിനെ ആരദിച്ചത്. നന്ദിസൂചകമായി ഒരു ലക്ഷം ഡോളറിന്റെ ചെക്ക് അദ്ദേഹത്തിനു സമ്മാനിച്ചു. 

ഫെബ്രുവരി 22ന് അമേരിക്കയിലെ ബാറിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ എന്‍ജിനീയറായ ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോത്‌ല എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ശ്രീനിവാസിനൊപ്പമുണ്ടായിരുന്ന ഇന്ത്യക്കാരനായ സുഹൃത്തിനു വെടിയേറ്റു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രില്ലറ്റിന് വെടിയേറ്റത്. കൈയിലും നെഞ്ചിലും വെടിയേറ്റ ഗ്രില്ലറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ ആഡം പുറിന്േ!റാനാണ് വെടിവയ്പ് നടത്തിയത്. 

ഹൂസ്റ്റണിലെ ഇന്ത്യന്‍ ഹൗസില്‍നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ നവ്‌തേജ് സര്‍ന ഗ്രില്ലറ്റിന് ചെക്ക് സമ്മാനിച്ചു. യഥാര്‍ത്ഥ അമേരിക്കന്‍ ഹീറോയെന്നാണ് ടെക്‌സസിലെ ഇന്ത്യക്കാര്‍ ഗ്രില്ലറ്റിനെ വിശേഷിപ്പിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക