Image

സ്വര്‍ഗം കനിഞ്ഞു ...റോണി മിഴി തുറന്നു...! (ഫ്രാന്‍സിസ് തടത്തില്‍)

Published on 28 March, 2017
സ്വര്‍ഗം കനിഞ്ഞു ...റോണി മിഴി തുറന്നു...!  (ഫ്രാന്‍സിസ് തടത്തില്‍)
ന്യൂജഴ്‌സി: സ്വര്‍ഗം തുറന്നു.. സ്വര്‍ഗവാതില്‍പ്പക്ഷികളുടെ പ്രാര്‍ഥനാ ഗീതങ്ങളാല്‍ ഭൂമിയിലെ കുഞ്ഞുമാലാഖ മിഴി തുറന്നു . ഇങ്ങു ന്യൂജഴ്‌സിയിലെ ആശുപത്രിയില്‍ കേവലം എട്ടു വയസു മാത്രമുള്ള റോണിയെന്ന ദൈവപൈതലിനെ സകല വൈദ്യന്മാരുടെയും വൈദ്യനായ പൊന്നു തമ്പുരാന്‍ തൊട്ടു തലോടി . അങ്ങനെ ലോകമൊട്ടാകെയുള്ള ലക്ഷക്കണക്കിനു വിശ്വാസികളുടെ പ്രാര്‍ഥന ഫലവത്തായി .

ലുക്കീമിയ അത്യാസന്ന ഘട്ടത്തിലെത്തിയതു മൂലം അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ന്യൂജഴ്‌സിയിലെ ജേഴ്‌സി സിറ്റിയിലുള്ള ആന്റണി പുല്ലന്‍ ഷിബി ദമ്പതികളുടെ ഓമനപ്പൈതല്‍ റോണി അത്ഭുതകരമായ ദൈവസ്പര്‍ശത്താല്‍ ഒന്നിനൊന്നു മെച്ചപ്പെട്ട ആരോഗ്യാവസ്ഥയിലേക്കു കടന്നു വന്നു കൊണ്ടിരിക്കുന്നു . ഞായറാഴ്ച റോണിയെ വെന്റിലേറ്ററില്‍ നിന്നു നീക്കം ചെയ്തു . ശ്വാസഗതി സാധാരണ നിലയിലായി .

രണ്ടു കോഴ്‌സ് കീമോ തെറാപ്പിയും പൂര്‍ത്തിയായി. ആദ്യഗഡു മിതമായ ഡോസിലും രണ്ടാം ഗഡു പൂര്‍ണമായ ഡോസിലുമാണ് നല്‍കിയത്. തിങ്കളാഴ്ച റോണിയെ പീഡിയാട്രിക് ഐസിയുവില്‍ നിന്ന് ക്യാന്‍സര്‍ വാര്‍ഡിലേക്കു മാറ്റി.

ഇക്കഴിഞ്ഞ മാര്‍ച്ച് 16 നാണ് റോണിയെ രക്താര്‍ബുദം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹാക്കന്‍സാക്ക് മെഡിക്കല്‍ സെന്ററില്‍അടിയന്തര ശസ്ത്രക്രിയയയ്ക്കു വിധേയനാക്കിയത്. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (എ.എല്‍.എ) എന്ന പെട്ടെന്നു പടരുന്ന ലുക്കീമിയയായിരുന്നു ഈ കുഞ്ഞിനെ കാര്‍ന്നു തിന്നത്.

രോഗവിവരം അറിയുമ്പോള്‍ തന്നെ രക്തത്തിലും അസ്ഥികളിലും ലുക്കീമിയ സെല്ലുകള്‍ പടര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറിലേക്ക് പ്രഷര്‍ തള്ളിക്കയറാന്‍ തുടങ്ങിയിരുന്നു.സൂഷ്മനാഡിയിലൂടെ തലച്ചോറിലെ സമ്മര്‍ദ്ദം തലയോട്ടിക്കു താങ്ങാനാകാതെ തലച്ചോര്‍ തലയിലെ പഴുതുകള്‍ക്കിടയില്‍ ഞെരുങ്ങി പൊട്ടിയേക്കാവുന്ന ഇന്‍ട്രാക്രേനിയല്‍ പ്രഷര്‍ എന്നറിയപ്പെടുന്ന ഗുരുതരമായ സാഹചര്യത്തിലാണ് റോണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത് .

റോണിക്ക് ശസ്ത്രക്രിയ വേണമെന്നു പറയുമ്പോള്‍ അമ്മ ഷിബി കേരളത്തിലായിരുന്നു. നിസഹായനായിപ്പോയ പിതാവ് ആന്റണി കൂട്ടുകാര്‍ക്കൊപ്പം ആശുപത്രിയില്‍ ശൂന്യമായ മനസുമായിരിക്കുമ്പോള്‍ ഡോക്റ്റര്‍മാര്‍ പുറത്തിറങ്ങി തീരുമാനം 15 മിനിറ്റിനകം അറിയിക്കണമെന്നു പറഞ്ഞു. അതും ജീവന്‍ രക്ഷിക്കാന്‍ പറ്റുമെന്നുറപ്പു നല്‍കിയല്ല, മറിച്ച് കുഞ്ഞ് ഓപ്പറേഷന്‍ ടേബിളില്‍ വച്ചു തന്നെ മരണപ്പെടാന്‍ 80 ശതമാനം സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് അവര്‍ നിരാശ്രയനായ ആ പിതാവിനോട് ഈ കുരുന്നിന്റെ ഓപ്പറേഷന് തീരുമാനമെടുക്കാനാവശ്യപ്പെട്ടത് !

തകര്‍ന്നു പോയീആ പിതൃഹൃദയം. ഇതോടെഉറ്റ സുഹൃത്തായ ഷിജോ പ്ലോസ് ഉടന്‍ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളി വികാരി ഫാ.ജേക്കബ് ക്രിസ്റ്റിയെ ഫോണില്‍ ബന്ധപ്പെട്ടു . അപ്പോള്‍ പരിശുദ്ധ കുര്‍ബാനയ്ക്കു കയറാനായി തിരുവസ്ത്രങ്ങളണിയുകയായിരുന്ന അദ്ദേഹം ഉടന്‍ കുര്‍ബാന ചുമതല അതിഥിയായെത്തിയ ഫാ. റിജോയെ ഏല്‍പിച്ച് ആശുപത്രിയില്‍ പാഞ്ഞെത്തി ആ പൊന്നുമോനെ ദൈവതിരുസന്നിധിയില്‍ സമര്‍പ്പിച്ചു ഹൃദയം തുറന്നു പ്രാര്‍ഥിച്ചു .

പത്തു മിനിറ്റു നേരത്തെ പ്രാര്‍ഥനയ്ക്കു ശേഷം റോണിയെ ഡോക്റ്റര്‍മാരുടെ കരങ്ങളിലേക്ക് സമര്‍പ്പിച്ചു ..... വൈദ്യന്മാരുടെ വൈദ്യനായ ആ വലിയ സൗഖ്യദായകന്‍ അവരിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന അടിയുറച്ച വിശ്വാസത്തിലൂടെ...

തുടര്‍ന്ന് പാറ്റേഴ്‌സണ്‍ പള്ളിയില്‍ തുടങ്ങിയ പ്രാര്‍ഥനാ മജ്ഞരികള്‍ ലോകമെമ്പാടുമുള്ള വിശ്വാസികളേറ്റു ചൊല്ലി . ലക്ഷക്കണക്കിനു കരങ്ങള്‍ ആ മകനു വേണ്ടി സ്വര്‍ഗത്തിലേക്കു കരങ്ങളുയര്‍ത്തി.... സ്വര്‍ഗവാതില്‍പ്പക്ഷികള്‍ മിഴി തുറന്നു .. ദൈവം താഴേയ്ക്കിറങ്ങി വന്നു ...! ഏഴു മണിക്കൂര്‍ വേണ്ടി വരുമെന്നു കരുതിയ അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വെറും മൂന്നു മണിക്കൂര്‍ കൊണ്ടവസാനിച്ചു . റോണി മരുന്നുകളോടു പ്രതികരിച്ചു തുടങ്ങി. ഒരു തവണ ഛര്‍ദ്ദിച്ചതൊഴിച്ചാല്‍ മരുന്നിനോടുള്ള പ്രതികരണം ശുഭകരമാണ് .

ഓപ്പറേഷനിലൂടെ നീക്കം ചെയ്ത തലയോട്ടിയുടെ ഒരു ഭാഗത്ത് ചര്‍മം കൊണ്ടു മൂടിയിരിക്കുകയാണ് . അടിയന്തര സാഹചര്യങ്ങളില്‍ വീണ്ടുമൊരു ശസ്ത്രക്രിയ ഒഴിവാക്കാനായി തലയോട്ടിയുടെ ഒരു ഭാഗം റഫ്രിജറേറ്ററില്‍ നിശ്ചിത ഊഷ്മാവില്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. തൊണ്ടയിലെ വേദന മൂലം സംസാരിക്കാന്‍ കഴിയുന്നില്ലെങ്കിലും എല്ലാവരെയും തിരിച്ചറിയുന്നുണ്ട് .

റോണിയുടെ രോഗാവസ്ഥയറിഞ്ഞ് ഇ-മലയാളിയില്‍ നല്‍കിയ ലേഖനം അപരിചിതരായ പതിനായിരക്കണക്കിനു വിശ്വാസികളുടെ പ്രാര്‍ഥന ആ പൈതലിനു നേടിക്കൊടുത്തു . വായനക്കാരുടെ പ്രാര്‍ഥനാ സന്ദേശങ്ങളാല്‍ നിറയുകയാണ് വെബ്‌സൈറ്റ് ഇപ്പോഴും ... ഇത്രമേല്‍ പ്രാര്‍ഥനാ കുസുമങ്ങള്‍ സ്വര്‍ഗത്തിലേയ്ക്കുയരുമ്പോള്‍ എങ്ങിനെ ദൈവം കണ്ണടയ്ക്കും...! സോഷ്യല്‍ മീഡിയകളില്‍ വൈറലായ റോണിയുടെ വാര്‍ത്തയോട് ഇതിനകം രണ്ടര ലക്ഷത്തിലധികം പേരാണ് പ്രാര്‍ഥനാ പ്രതികരണങ്ങള്‍ നടത്തിയത് . ഇ മലയാളിയുടെ തന്നെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു വാര്‍ത്ത ഇത്രക്കുവൈറലാകുന്നതെന്ന് പത്രാധിപ സമിതി അറിയിച്ചു. റോണിയുടെ രോഗത്തിന്റെ പുരോഗമനങ്ങള്‍ ഓരോ ദിവസവും ഇ-മലയാളി നിരീക്ഷിച്ചു വരികയായിരുന്നു . ദൈവത്തിന്റെ അത്ഭുത കരങ്ങള്‍ ഈ കുഞ്ഞില്‍ പ്രവര്‍ത്തിക്കുന്നതും കാത്ത് പ്രാര്‍ഥനകളുയര്‍ത്തുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ഒടുവിലാ വാര്‍ത്തയെത്തി ... ഞങ്ങളുടെ പ്രിയ വായനക്കാരെ അറിയിക്കാനുള്ള സന്തോഷ വാര്‍ത്ത ..

പ്രിയ വായനക്കാരേ ... ഈ കുരുന്നു ബാലനെ നിങ്ങള്‍ നെഞ്ചോടു ചേര്‍ത്തു വച്ചു പ്രാര്‍ഥനയില്‍ ഓര്‍ത്തതിന് ...ഓര്‍ക്കുന്നതിന് ...കടലോളം നന്ദി....നിങ്ങള്‍ കമന്റ് ബോക്‌സിലെഴുതിയ ഓരോ പ്രാര്‍ഥനാ സന്ദേശങ്ങളും ഒരായിരം പ്രാര്‍ഥനകളായിരുന്നു . അതെഴുതിയ നിങ്ങളും അതു വായിച്ച വായനക്കാരും ഒരേ സമയം ദൈവസന്നിധിയിലേക്ക് ആ പ്രാര്‍ഥനകള്‍ എത്തിക്കുകയായിരുന്നു. അത്രമേല്‍ ഹൃദയസ്പര്‍ശിയായിരുന്നു ഓരോരുത്തരുടെയും പ്രാര്‍ഥനാസന്ദേശങ്ങള്‍ ...ഫേസ്ബുക്കിലെ നൂറുകണക്കിനു ഗ്രൂപ്പുകളില്‍ വാര്‍ത്താ ലിങ്കുകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പതിനായിരങ്ങള്‍ ഇതേറ്റെടുത്തു .. .

ദൈവമേ ... ഈ കുരുന്നിന്റെ ജീവനു പകരം ഈയുള്ളവന്റെ ജീവന്‍ വേണമെങ്കില്‍ എടുത്തു കൊള്ളൂ.. എന്നാണ് ഒരു ഹൈന്ദവ സഹോദരന്‍ ഇ-മലയാളിയുടെ കമന്റ് ബോക്‌സില്‍ കുറിച്ചത് .ഇത്തരത്തില്‍ ഹൃദയസ്പര്‍ശിയായ നൂറു കണക്കിനു പ്രാര്‍ഥനാ സന്ദേശങ്ങളാണ് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത് .

റോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നു മുതല്‍ പാറ്റേഴ്‌സണ്‍സെന്റ് ജോര്‍ജ് പള്ളിയില്‍ ആരംഭിച്ച പ്രെയര്‍ ലൈനില്‍ പങ്കാളിത്ത ബാഹുല്യം കൊണ്ട് പലര്‍ക്കും കയറിപ്പറ്റാനാകാത്ത അവസ്ഥ വരെ പലപ്പോഴുമുണ്ടായിട്ടുണ്ട്. നൂറു കണക്കിനാളുകള്‍ ഒരേസമയം പ്രെയര്‍ലൈനില്‍ കയറുന്നതു മൂലം ലൈന്‍ ജാമായി പോകുന്ന അവസ്ഥ ഉണ്ടായി. ജീവിതത്തിലൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ മകനെ ഓര്‍ത്തു വിലപിക്കുകയാണ് ലോകമെമ്പാടുമുള്ള ഒരുപാട് മാതാപിതാക്കളും സഹോദരങ്ങളും ..ഇതൊന്നുമറിയാതെ കഴിഞ്ഞ രണ്ടാഴ്ചയായി ഹാക്കന്‍സാക്ക് മെഡിക്കല്‍ സെന്ററിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ബാഹ്യബന്ധമേതുമില്ലാതെ ആ നിഷ്‌കളങ്ക പൈതല്‍ വേദനസംഹാരികളുടെ സഹായത്താല്‍ മയങ്ങിക്കിടക്കുകയാണ് ..പൊന്നു മോനേ ...നിന്നെപ്പോലെ പതിനായിരക്കണക്കിനു മാതാപിതാക്കളുടെ സ്‌നേഹവും പ്രാര്‍ഥനയും ഏറ്റു വാങ്ങാന്‍ ഭാഗ്യം ചെയ്ത എത്ര കുരുന്നുകളുണ്ടീ ഭൂമുഖത്ത് ?

മോനേ നീ ശാന്തമാകുക ..നിനക്കായി പ്രാര്‍ഥിക്കാനും നിന്നെ സ്‌നേഹിക്കാനും ഒരുപാടു പേരുണ്ടിവിടെ ...നീയറിയാതെ നിന്നെ സ്ഖ്യമാക്കുന്ന അദൃശ്യ കരങ്ങള്‍ നിന്നെ വലയം ചെയ്തിട്ടുണ്ട് ... ദൈവമായ കര്‍ത്താവിന്റെ കരങ്ങള്‍ .. അവിടുന്നു നിന്നെ സ്‌നേഹിക്കുന്നു . ഒരുപാടു കരുതല്‍ നല്‍കുന്നു . ഭയപ്പെടേണ്ട . അവന്‍ നിന്നോടു കൂടെത്തന്നെയുണ്ട് . നിന്റെ ഓരോ ശ്വാസോച്ഛ്വാസങ്ങളിലും അവന്റെ കരുതലുണ്ട് . ....

താന്‍ നാട്ടിലേക്കു പോകുമ്പോള്‍ ഓടിച്ചാടി കളിച്ചു നടന്ന പൊന്നുമോനെ അതു പോലെ തന്നെ തിരിച്ചു കിട്ടണേ എന്ന പ്രാര്‍ഥനയുമായി അമ്മ ഷിബി ആശുപത്രിയില്‍ പ്രാര്‍ഥനയിലാണ് . കുഞ്ഞിന്റെ ഓപ്പറേഷനു പിറ്റേന്നു തന്നെ ഷിബി നാട്ടില്‍ നിന്നു തിരിച്ചെത്തിയിരുന്നു . അലകടലായുയരുന്ന ആ മാതൃഹൃദയത്തിന്റെ തേങ്ങലിനൊപ്പം ... വിങ്ങിത്തകരുന്ന സമുദ്ര സമാനമായ ആ പിതൃഹൃദയത്തിനൊപ്പം ...കുഞ്ഞനുജന്റെ ചിരികളികളില്ലാത്ത വീട്ടില്‍ അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും സംരക്ഷണയില്‍ കഴിയുന്ന ചേച്ചി റോസ്മിനൊപ്പം ലക്ഷക്കണക്കിനമ്മമാരുടെ ..അച്ഛന്മാരുടെ.. സഹോദരങ്ങളുടെപ്രാര്‍ഥനകള്‍ സ്വര്‍ഗകവാടങ്ങള്‍ തുളച്ചുയരുമ്പോള്‍ കേള്‍ക്കാതിരിക്കുമോ ദൈവം ..?

റോണി പൂര്‍ണ സ്ഖ്യം പ്രാപിക്കുന്നതു വരെ പ്രാര്‍ഥന തുടരുമെന്ന് ഫാ. ക്രിസ്റ്റി അറിയിച്ചു . രാത്രി 9 നു ആരംഭിക്കുന്ന പ്രാര്‍ഥനയില്‍ നൂറുകണക്കിനു പേര്‍ പങ്കെടുക്കുന്നു . പ്രെയര്‍ലൈന്‍ നമ്പര്‍ 16417984200. 
Access code 1641285 #

contact email- fethadathil@gmail.com

see also

http://emalayalee.com/varthaFull.php?newsId=139481

സ്വര്‍ഗം കനിഞ്ഞു ...റോണി മിഴി തുറന്നു...!  (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
gee mathew 2017-03-29 02:23:27
Praise the lord for the divine healing.may god bless Rony mon.Our prayers with the Family.
Binu Mathew 2017-03-29 05:07:59
I am promising my prayers too....in my personal prayer I will pray and praise my loving God.....
mathew v zacharia 2017-03-29 08:21:54
May the precious blood of heal you, sanctify you and cofort to all your loved ones. Prayer in the name of our Lord and Savior brings all our life in the pinnacle and under the wings. God bless you Roni
Mathew V. Zacharia
Atheist 2017-03-29 08:29:57
leave the innocent child alone and stop selling your products here religious people.  First be like the child to inherit the kingdom of god. 
Juliet Itty 2017-03-29 14:54:33
Praise the Lord. God Bless you 
Johny 2017-03-29 15:30:10
റോണി എന്ന ബാലൻ എത്രയും വേഗം സുഹം പ്രാപിച്ചു സാദാരണ നിലയിലേക്ക് എത്രയും വേഗം തിരിച്ചെത്തി ആ കുടുംബത്തിന്റെ വ്യഥ അവസാനിക്കട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയിൽ ആഗ്രഹിക്കുന്നു. എന്നാൽ ഇതിലൂടെ കുറെ ആളുകളും കുറെ പ്രാർത്ഥന തൊഴിലാളികളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കാണുമ്പോൾ ലജ്ജ തോന്നുന്നു. അതിനു കോട പിടിക്കുന്ന തരത്തിൽ ഈമലയാളിയും. 
John Mathew 2017-03-29 17:05:50

God will heal and bring you back to your normal life. My prayers go out to you. God bless you!

   

valsathomas 2017-03-29 21:41:21
My prayers alwayerswith Ronymon.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക