Image

മാധ്യമപ്രവര്‍ത്തനത്തിലെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെട്ടുപോകുന്നുവെന്ന്‌ മുഖ്യമന്ത്രി

Published on 28 March, 2017
മാധ്യമപ്രവര്‍ത്തനത്തിലെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെട്ടുപോകുന്നുവെന്ന്‌   മുഖ്യമന്ത്രി


കഴുത്തറപ്പന്‍ മത്സരങ്ങള്‍ നടക്കുന്ന കാലത്ത്‌ മാധ്യമപ്രവര്‍ത്തനത്തിലെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെട്ടുപോകുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും വാര്‍ത്തയാകുന്ന സാഹചര്യമാണിന്ന്‌. 

കുട്ടികള്‍ക്ക്‌ കേള്‍ക്കാനാകുന്നത്‌, കേള്‍ക്കാന്‍ പാടില്ലാത്തത്‌ എന്ന്‌ വേര്‍തിരിക്കേണ്ട സാഹചര്യവും ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം കൊല്ലത്ത്‌ പറഞ്ഞു. മംഗളം ടിവി മന്ത്രി എ.കെ ശശീന്ദ്രന്റെ ലൈംഗിക സംഭാഷണം പുറത്തുവിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്‌ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

മാധ്യമരംഗത്ത്‌ ധാര്‍മിക മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌.ചാനലുകള്‍ തമ്മില്‍ കഴുത്തറപ്പന്‍ മത്സരങ്ങള്‍ നടക്കുന്ന കാലം കൂടിയാണിത്‌. ഇത്തരം ഒരു കാലത്ത്‌ എന്തും വാര്‍ത്തയാകുമെന്ന അവസ്ഥയുണ്ട്‌. അങ്ങനെ വരുമ്പോള്‍ സംഭവിക്കുന്നത്‌ നമ്മുടെ കുട്ടികള്‍ക്ക്‌ കേള്‍ക്കാവുന്നതും കേള്‍ക്കരുതാത്തതും കാണാവുന്നതും കാണരുതാത്തതും വരുമെന്നതാണ്‌.

 എല്ലാവരുടെ കൈയിലും ക്യാമറ ഉളള കാലമാണ്‌ ഇപ്പോഴത്തേതെങ്കിലും എല്ലാവര്‍ക്കും ചെയ്യാവുന്ന ഒന്നല്ല ഫോട്ടോഗ്രഫി എന്ന്‌ തെളിയിക്കുന്നതാണ്‌ അന്താരാഷ്ട്ര ഫോട്ടോ പ്രദര്‍ശനം. സാമുഹിക വിപത്തുകള്‍ തിരിച്ചറിയാന്‍ ഫോട്ടോഗ്രഫി സഹായിച്ചിട്ടുണ്ട്‌. 

എന്‍ഡോസള്‍ഫാന്റെ ദുരിതം എത്രയെന്ന്‌ അറിഞ്ഞത്‌ വാര്‍ത്താ ചിത്രങ്ങളിലൂടെയാണ്‌. ഫോട്ടോകള്‍ക്കും രാഷ്ട്രീയമുണ്ട്‌. അവയുടെ അടിക്കുറിപ്പിലൂടെയാണ്‌ അത്‌ പ്രകടമാകുന്നത്‌.  മുഖ്യമന്ത്രി പറഞ്ഞ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക