Image

`ഉമ്മന്‍ചാണ്ടീ...'; രണ്ടാംക്ലാസുകാരിയുടെ വിളിയില്‍ അമല്‍കൃഷ്‌ണക്കു വീടായി

Published on 28 March, 2017
`ഉമ്മന്‍ചാണ്ടീ...'; രണ്ടാംക്ലാസുകാരിയുടെ വിളിയില്‍ അമല്‍കൃഷ്‌ണക്കു വീടായി


കോഴിക്കോട്‌: `ഉമ്മന്‍ ചാണ്ടീ...' എന്ന രണ്ടാംക്ലാസുകാരി ശിവാനിയുടെ വിളിയില്‍നിന്ന്‌ സഹപാഠി അമല്‍കൃഷ്‌ണക്കും കുടുംബത്തിനും വീടായി .  നടക്കാവ്‌ ഗവ. ടി.ടിഐയുടെ ഭാഗമായ മോഡല്‍ എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ അമല്‍കൃഷ്‌ണ. 

കഴിഞ്ഞ മാര്‍ച്ചില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട്‌ അമല്‍കൃഷ്‌ണക്കൊരു വീടുവേണമെന്ന ശിവാനിയുടെ വാക്കില്‍നിന്നാണ്‌ ആ  വീട്‌ ഉയര്‍ന്നത്‌

നടക്കാവ്‌ ഗവ. ടി.ടി.ഐയുടെ പുതിയ കെട്ടിടത്തിന്‌ തറക്കല്ലിടാന്‍ വേദിയിലേക്ക്‌ കടന്നുപോകുന്നതിനിടെയായിരുന്നു ശിവാനി മുഖ്യമന്ത്രിയെ പേരുചൊല്ലി വിളിച്ചതും അമലിന്‍െറ ദൈന്യജീവിതം വിവരിച്ചതും.

 അവിടൈവച്ചുതന്നെ അപേക്ഷ എഴുതിവാങ്ങിയ മുഖ്യമന്ത്രി അമല്‍കൃഷ്‌ണക്ക്‌ വീടുവെക്കാന്‍ മൂന്നു ലക്ഷം രൂപ അനുവദിച്ചു.  സര്‍ക്കാര്‍ ഫണ്ട്‌ ഇതുവരെ കിട്ടിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി സ്വന്തം നിലക്ക്‌ തുക സംഘടിപ്പിച്ച്‌ ഭവനനിര്‍മാണ കമ്മിറ്റിക്ക്‌ നല്‍കി.

പൊതുപ്രവര്‍ത്തകന്‍ കെ.പി. വിജയകുമാര്‍ ചെയര്‍മാനും അധ്യാപകന്‍ ബാബു തത്തക്കാടന്‍ ജനറല്‍ കണ്‍വീനറും പ്രധാനാധ്യാപിക ടി.സി. റോസ്‌മേരി ട്രഷററുമായ കമ്മിറ്റിയാണ്‌ ഭവനനിര്‍മാണത്തിന്‌ നേതൃത്വം നല്‍കിയത്‌. 

 രണ്ടു നിലകളുള്ളതാണ്‌ വീട്‌.  മുകള്‍ഭാഗം വാടകക്ക്‌ നല്‍കി വരുമാനം കണ്ടെത്തുകയാണ്‌ ലക്ഷ്യം. കഴിഞ്ഞ ഒക്ടോബര്‍ 16ന്‌ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തറക്കല്ലിട്ട വീടിന്‍െറ താക്കോല്‍ വിതരണം ബുധനാഴ്‌ച രാവിലെ 10ന്‌ ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക