Image

ശശീന്ദ്രന്റെ വിവാദ ഫോണ്‍ സംഭാഷണം: ജസ്റ്റിസ്‌ ആന്റണിക്ക്‌ അന്വേഷണ ചുമതല

Published on 29 March, 2017
ശശീന്ദ്രന്റെ  വിവാദ ഫോണ്‍ സംഭാഷണം:  ജസ്റ്റിസ്‌ ആന്റണിക്ക്‌ അന്വേഷണ ചുമതല

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക്‌ നയിച്ച വിവാദ ഫോണ്‍ സംഭാഷണത്തെക്കുറിച്ച്‌ അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചു. ജസ്റ്റിസ്‌ പി.എ ആന്റണിയ്‌ക്കാണ്‌ അന്വേഷണച്ചുമതല. 

ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്‌ തീരുമാനം.
മൂന്നുമാസത്തെ കാലാവധിയാണ്‌ കമ്മീഷന്‌. 

 ശശീന്ദ്രനെ എന്തിനുവേണ്ടിയാണ്‌ വിളിച്ചത്‌, ആരാണ്‌ വിളിച്ചത്‌, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ, പുറത്തുവന്ന സംഭാഷണം എഡിറ്റ്‌ ചെയ്‌തതാണോ എന്നിങ്ങനെയുളള കാര്യങ്ങളാണ്‌ കമ്മീഷന്‍ അന്വേഷിക്കേണ്ടത്‌.


മംഗളം ചാനല്‍ മാര്‍ച്ച്‌ 26 ഞായറാഴ്‌ച അവരുടെ പുറത്തുവിട്ട ഓഡിയോയെ തുടര്‍ന്നാണ്‌ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചത്‌. പരാതി പറയാനെത്തിയ യുവതിയോട്‌ മന്ത്രി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാരോപിച്ചാണ്‌ മംഗളം ഓഡിയോ പ്രചരിപ്പിച്ചത്‌.

ശശീന്ദ്രന്റെ രാജിക്കു പിന്നാലെ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കിയ
തിനു പിന്നാലെയാണ്‌  അന്വേഷണ കമ്മീഷനെ നിയമിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക