Image

ഏനാത്ത്‌ പാലം തകര്‍ന്നത്‌ വിജിലന്‍സ്‌ അന്വേഷിക്കും

Published on 29 March, 2017
ഏനാത്ത്‌ പാലം തകര്‍ന്നത്‌ വിജിലന്‍സ്‌ അന്വേഷിക്കും

തിരുവനന്തപുരം: കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എം.സി റോഡിലെ ഏനാത്ത്‌ പാലം തകര്‍ന്നതിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷിക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്‍ അറിയിച്ചു. 

പൊതുമരാമത്ത്‌ വിജിലന്‍സ്‌ വിഭാഗം നടത്തിയ അന്വേഷണത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തുടരന്വേഷണം.

ഈ അന്വേഷണം എല്ലാവര്‍ക്കും ഒരു പാഠമാകണമെന്നും പാലംനിര്‍മ്മാണങ്ങളില്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ പ്രേരണയാകണമെന്നും സുധാകരന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ട്‌ പതിറ്റാണ്‌ പൂര്‍ത്തിയാകുന്നതിനിടെയാണ്‌ പാലം തകര്‍ന്നത്‌. 

 നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും മൂലമാണ്‌ പാലത്തിന്‌ ബലക്ഷയമുണ്ടായതെന്ന്‌ നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന വിവരങ്ങള്‍ വകുപ്പുതല അന്വേഷണത്തില്‍ ലഭിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക