Image

ദിലീപ് ഷോയും അമേരിക്കന്‍ മലയാളിയും: ശരി ആരുടെ പക്ഷത്ത്?

Published on 29 March, 2017
ദിലീപ് ഷോയും അമേരിക്കന്‍ മലയാളിയും: ശരി ആരുടെ  പക്ഷത്ത്?
ആയിരം കുറ്റവാളികള്‍ രക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്. ഇത് ഇന്ത്യന്‍ ഭരണഘടനയിലെ നിയമമാണ്. ഏതിലും തെളിവിലാണ് കാര്യം. തെളിവില്ലാതെ ഒരു കോടതിയും ആരെയും കുറ്റക്കാരാനാക്കുകയില്ല. കേരളത്തിലെ കാര്യമാണെങ്കില്‍ രാഷ്ട്രിയക്കാരുടെയും മേലുദ്യോഗസ്ഥന്മാരുടെയും പല വിധ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോലീസുകാര്‍ തന്നെ ഉള്ള തെളിവ് നശിപ്പിക്കുകയും ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ്.

പ്രമുഖ നടന് നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പങ്കുണ്ടെന്നും, അദ്ദേഹമാണത്തിന്റെ സൂത്ര ധാരനെന്നും കേരളത്തിലുള്‍പ്പെടെ ലോകമെമ്പാടും ചിതറിക്കിടക്കുന്ന നല്ലൊരു ശതമാനം മലയാളികള്‍ ഇന്നും ഉറച്ചു വിശ്വസിക്കുന്നു. ഈ ധാരണക്ക് കാരണക്കാര്‍ മാധ്യമങ്ങള്‍ തന്നെയാണ്. അവര്‍ പരത്തുന്നത് നിറം  പിടിപ്പിച്ച കഥകളാണ്. എല്ലാവരെയും, പോലെ തന്നെ അമേരിക്കന്‍ മലയാളികളില്‍ നല്ല ശതമാനവും ഇങ്ങനെയൊക്കെ തന്നെ വിശ്വസിക്കുന്നെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. നാട്ടില്‍ നിന്നും, കേട്ട കാര്യങ്ങളൊക്കെ അതിനെ ശരി വെയ്ക്കുന്ന തരത്തിലായിരുന്നു.

ഈ അടിയുറച്ച വിശ്വസങ്ങളെ മുന്‍ നിര്‍ത്തി അവരില്‍ ചിലര്‍ സ്റ്റേജ് ഷോ ബഹിഷ്‌ക്കരിക്കണമെന്നു ആഹ്വാനം നല്‍കുന്നു. അത് മറ്റേതു പോസ്റ്റുകളും പോലെ ചിലരൊക്കെ പിന്താങ്ങുന്നു. ഷെയര്‍ ചെയ്യുന്നു. അനുകൂല പ്രതികൂല അഭിപ്രായം രേഖപ്പെടുത്തുന്നു. അതെല്ലാം ഓരോരുത്തരുടെ വ്യക്തി സാതന്ത്ര്യം. അതവര്‍ വിനിയോഗിക്കുന്നു. ജനവികാരം ഈ രീതിയില്‍ ഇളക്കി വിട്ടത് കേരളത്തിലെ മാധ്യമങ്ങളാണ്. ഇന്നും ഇതേക്കുറിച്ചു കഥകള്‍ പ്രചരിച്ചു കൊണ്ടേ ഇരിക്കുന്നു.

അമേരിക്കയില്‍ എത്രയോ വര്‍ഷങ്ങളായി സ്റ്റേജ് ഷോകള്‍ നടക്കുന്നു. നല്ല ഷോകള്‍ക്ക് അന്നും, ഇന്നും, നല്ല പ്രതികരണവും ഏറെ പിന്തു
യുമാണ് ലഭിച്ചിട്ടുള്ളത്. അന്നൊന്നും ഇല്ലാത്ത ഒരു പൊല്ലാപ്പ് ഇന്നുണ്ടായിരിക്കുന്നെങ്കില്‍ അതിനുത്തരവാദി നടനെതിരെ വിഡിയോ പോസ്റ്റിട്ട വ്യക്തി മാത്രമല്ല. ഒരു സമൂഹം മുഴുവനുമാണ്. കേരളത്തിലെ ഒരു മാധ്യമത്തില്‍ കഴിഞ്ഞ ഒരു മാസമായി പ്രമുഖ നടന്റെ പേരു വെച്ച് തന്നെ, നടനാണ് ഈ ക്രൂരകൃത്യം, വാടക ഗുണ്ടകളെക്കൊണ്ട് ചെയ്യിച്ചതെന്നുള്ള എത്രയോ ആര്‍ട്ടിക്കിളുകള്‍ പത്രപ്രവര്‍ത്തകര്‍ എഴുതിക്കൊണ്ടേ ഇരിക്കുന്നു. ലോകത്തിന്റെ പല കോണുകളിലിരുന്നു മുഖ പുസ്തകങ്ങളില്‍ നടനെതിര തന്നെയായിരുന്നു ബഹുഭൂരിപക്ഷംമലയാളികളും പ്രതികരിച്ചിരുന്നത്.

ഈ സ്റ്റേജ് ഷോ എത്രയോ മാസങ്ങള്‍ക്കു മുന്‍പ് ബുക്ക് ചെയ്തതാണ്. എന്തെ ഇത്ര നാളായിട്ടും, അമേരിക്കയിലെ ഷോ മുതലാളിമാരാരും നടനെ പിന്തുണച്ചു ഒരക്ഷരം എഴുതിക്കണ്ടില്ല. അമേരിക്കയിലെ ഒരു സംഘടനയോ വ്യക്തിയോ പോലും, നടനു വേണ്ടി  വാദിക്കുകയോ പക്ഷം പറയുകയോ ചെയ്തു കണ്ടില്ല. നാട്ടിലിരിക്കുന്ന എഴുത്തുകാരെക്കൊണ്ട് 
ടന്റെ ഗുണഗണങ്ങള്‍ വാനോളം പുകഴ്ത്തിഎഴുതിക്കുന്നതു സ്റ്റേജ് ഷോക്ക് പണം മുടക്കിയിരിക്കുന്ന ബിസിനെസ്സ്‌കാരാണ്. അവരെയും കുറ്റം പറയാന്‍ കഴിയില്ല. പക്ഷെ ഈ പിന്തുണ  അല്‍പ്പം കൂടി നേരത്തെ ആകാമായിരിന്നു.

കഷ്ടപ്പെട്ടുണ്ടാക്കുന്നപണം മുടക്കി ഷോ നടത്തുന്നവര്‍ക്കു അത് വിജയകരമാക്കുകയാണ് ലക്ഷ്യം. അമേരിക്കയിലൂട നീളം അമ്പലങ്ങളും, പള്ളികളും, മറ്റു സാമൂഹിക സംഘനകളും, വിവിധോദ്ദേശങ്ങളോടെ ധനസമാഹരണത്തിനാണ് ഈ ഷോകള്‍ക്ക് പണം മുടക്കി വാങ്ങിയിരിക്കുന്നത്. അതിനിടയില്‍ ഇത് പോലെയുള്ള ഏടാകൂടങ്ങള്‍ വന്നാല്‍ അത് ഷോയുടെ വിജയത്തെ ബാധിക്കും. എല്ലാവര്‍ക്കും, സാമ്പത്തിക നഷ്ടമുണ്ടാകും. പറയുമ്പോള്‍ നാം രണ്ടു വശവും ചിന്തിക്കണമല്ലോ.

ഏത് കാര്യത്തിനും  പഴഞ്ചൊല്ലുകളെ സഹായത്തിനു കൂട്ടുന്നവനാണ് മലയാളി. ഈ വിഷയത്തില്‍ ഉദ്ധരിക്കുവാന്‍ പറ്റിയ പല പഴഞ്ചൊല്ലുകളും, ഉണ്ടെങ്കിലും മിക്കതിനും ഹ്യൂമന്‍ വേസ്റ്റുമായി ബന്ധമുള്ളതിനാല്‍ ഇവിടെ എഴുതുന്നില്ല. അതെല്ലാം വായനക്കാരുടെ ഭാവനക്ക് വിടുന്നു.

എന്തായിരുന്നാലും നടനെതിരെ പ്രചാരണങ്ങള്‍ തകൃതിയായി നടക്കുമ്പോളും നടനെയും അദ്ദേഹത്തിന്റെ നടന വൈഭവത്തെയും, ഇഷ്ട്ടപ്പെട്ടിരുന്നവരും, ഷോ ഏറ്റെടുത്തു നടത്തുന്നവരും അവരുടെ അനുഭാവികളും സുഹൃത്തുക്കളും, ചര്‍ച്ചക്കാരുംഷോയ്ക്ക് പിന്തുണ നല്‍കും. എന്നാല്‍ പണ്ടേ നടനോട് വിവിധ കാരണങ്ങളാല്‍ ഇഷ്ടക്കേടുണ്ടായിരുന്നവരും നടനെതിരെയുള്ള ഈ അപവാദങ്ങള്‍ കേട്ട്മനസ് മരവിച്ചവരും, എന്താണ് ഇതിലെ സത്യാവസ്ഥ എന്ന് സംശയം വെച്ച് പുലര്‍ത്തുന്നവരുമായവരും ഷോ ബഹിഷ്‌ക്കരിച്ചെന്നും വരും.

കാര്യങ്ങള്‍ ഈ വിധമായിരിക്കെ മലയാളി മനസാക്ഷിയെ പിടിച്ചുലച്ച തട്ടിക്കൊണ്ടു പോകല്‍ കേസ് സസൂക്ഷമം നിരീക്ഷിച്ചും അനുധാവനം ചെയ്തും, പോന്ന ഹൃദയമുള്ള ഏതൊരു അമേരിക്കന്‍ മലയാളിയും അവന്റെ മനോഗതം പോലെ പ്രവര്‍ത്തിക്കും. ഫ്രീഡം ഓഫ് സ്പീച്ചിനും, ഫ്രീഡം ഓഫ് എക്‌സ്‌പ്രെഷനും, സാതന്ത്ര്യം ഉള്ള നാടാണ് അമേരിക്ക എന്നത് മറക്കാന്‍ കഴിയില്ലല്ലോ.
എല്ലാം നല്ലതിനായി തീരട്ടെ.
Join WhatsApp News
Dileep fan 2017-03-29 12:35:00
ഈയുള്ളവന്‍ ദിലീപിന്റെ പക്ഷത്താണെ. ഭാവന ദിലീപിനെതിരെ ഒന്നും പറഞ്ഞില്ല. മഞ്ഞ്ജു പറഞ്ഞില്ല. പോലീസ് പറഞ്ഞില്ല. പിന്നെ ആര്‍ക്കാ ഇത്ര അസുഖം?
കാവ്യയെ കെട്ടിയതിലുള്ള അസൂയായൈരിക്കും കാരണം. കലയെ വിലയിരുത്തിയാല്‍ മതി. ഒളിഞ്ഞു നോക്കുന്നവര്‍ക്ക് 'മംഗളം' ഭവ 
sugunan 2017-03-29 16:59:40
ചേട്ടൻ ദിലീപ് ഫാൻ ആണെങ്കിൽ അതെടുത്തു അൽപ്പം കാറ്റുകൊള്ളു . പ്രമുഖൻ വരും ..എല്ലാം ശരിയാക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക