കോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രണയമാണ് ചിമ്പുവും ഹന്‍സികയും തമ്മിലുള്ളത്. ഇരുവരും പിരിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. കാമുകിയായിരുന്ന ഹന്‍സികയുമായി പിരിയുന്ന വിവരം പത്രപ്രസ്താവന പുറപ്പെടുവിച്ച് അറിയിക്കുകയാണ് ചിമ്പു ചെയ്തത്. പണത്തോടുള്ള ഹന്‍സികയുടെ ആര്‍ത്തിയാണ് പിരിയാന്‍ കാരണം എന്നാണ് ചിമ്പു പറഞ്ഞത്.
വാലു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു. സിനിമയിലെ ഒരു ഗാനരംഗവും മറ്റുപല രംഗങ്ങളും ഇതിനിടെയാണ് ഇവര്‍ ചിത്രീകരിച്ചു തീര്‍ത്തത്. ഷൂട്ടിലെ ബ്രേക്കിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ മുഖം തിരിച്ചിരിക്കുകയായിരുന്നു പതിവ്. ഹന്‍സികയെ ഉപേക്ഷിക്കാനുണ്ടായ കാരണം ചിമ്പു വ്യക്തമാക്കിയിരുന്നെങ്കിലും ഹന്‍സിക മൗനം പാലിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബന്ധം തകരാന്‍ കാരണമായതിനെപ്പറ്റി ഹന്‍സിക തുറന്നുപറഞ്ഞു.
ആദ്യമൊക്കെ ഒരേമനസ്സിലും ഇഷ്ടത്തിലും പോകുന്നവരാണ് ഞങ്ങള്‍ രണ്ടുപേരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ചിമ്പു പറഞ്ഞ ആ ഒരൊറ്റ വാക്ക് എന്നെ തകര്‍ത്തുകളഞ്ഞു. ആ ഷോക്കില്‍ നിന്നും ഇപ്പോഴും എനിക്ക് തിരിച്ചുവരാന്‍ സാധിച്ചിട്ടില്ല. അതിന് ശേഷമാണ് ഞാന്‍ പിരിയാന്‍ തീരുമാനിച്ചതെന്നും ഹന്‍സിക പറഞ്ഞു.
ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളില്‍ പിന്തുണക്കാന്‍ എത്തിയില്ല. അഭിനയിച്ച ചിത്രങ്ങളുടെ പരാജയം കാരണം പണവും ഒരുപാട് നഷ്ടമായി. മാത്രമല്ല കാമുകിയും തന്നെ ഉപേക്ഷിച്ച് പോയി. വിവാഹം കഴിഞ്ഞ് മകന്റെയും മകളുടെയും ചിരിയിലൂടെ വിഷമങ്ങളെല്ലാം മറക്കാനാകുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ അതൊക്കെ നടക്കാനാകാത്ത സ്വപ്നങ്ങളായിരുന്നു. ഇങ്ങനെയായിരുന്നു ഈ വിഷയത്തില്‍ ചിമ്പുവിന്റെ പ്രതികരണം.