Image

നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)

Published on 29 March, 2017
നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നൂറിന്റെ പടവുകളില്‍ നില്‍ക്കുമ്പോള്‍
കേരളം ഇപ്പോള്‍ അദ്ദേഹത്തെ ആദരിക്കുന്ന തിരക്കിലാണ് . സഭയുടെ ആദരവിന് മുന്‍പ് തിരുമേനി കേരളത്തിലുടനീളം ജന്മദിനാശംസകള്‍ സ്വീകരിക്കുന്ന തിരക്കില്‍ തനിക്കു നൂറു വയസ്സായി എന്ന കാര്യം മറന്നു വീണ്ടും
ഊര്‍ജ്ജസ്വലനാകുന്നു. 

ജന്മനാടായ പത്തനംതിട്ടയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട ചാനല്‍ കൈരളി ടി കഴിഞ്ഞ ദിവസം വലിയ തിരുമേനിയെ ആദരിച്ചു . 'വന്ദനം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകിലോയുള്ള കേക്ക് മുറിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത് .

കൈരളി ടിവി സംഘടിപ്പിച്ച മെഗാഷോയും
സമ്മേളനവും തിരുമേനിക്കുള്ള ഏറ്റവും വലിയ ജന്മദിന സമ്മാനമായി മാറി .

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന തിരുമേനിയെ കൈരളി ടിവിയും പത്തനംതിട്ട നഗരസഭയും കാഴ്ച നേത്രദാന സേനയും ചേര്‍ന്ന് പത്തനംതിട്ട നഗരസഭ സ്റ്റേഡിയത്തില്‍ ആദരിപ്പിച്ചപ്പോള്‍  ആശംസകളര്‍പ്പിക്കാനും കലാസന്ധ്യ ആസ്വദിക്കാനും ആയിരങ്ങളാണ്
എത്തിച്ചേര്‍ന്നത് .

ജന്മദിനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കൈരളി ടിവിയോട് പല കാര്യത്തിലും വിയോജിപ്പുണ്ടെങ്കിലും ക്രിസോസ്റ്റം
തിരുമേനിയുടെ ജന്മദിനത്തില്‍ ഇത്തരം ഒരു സംരംഭത്തിന് തുനിഞ്ഞതിനെ അഭിനന്ദിക്കുന്നതായി ചെന്നിത്തല പറഞ്ഞു. തന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തില്‍ വലിയ സ്വാധീനം
ചെലുത്തിയ ആത്മീയ സാന്നിധ്യമാണ് അദ്ദേഹം. നൂറിന്റെ നിറവിലെത്തിയ വലിയ മെത്രാപോലീത്ത ഇനിയും പല പതിറ്റാണ്ടുകള്‍ സജീവമായി നമ്മോടൊപ്പം സഹകരണത്തിന്റെയും സംവാദത്തിന്റെയും പുതിയ മാതൃകകള്‍
വികസിപ്പിച്ചെടുക്കാന്‍ ഉണ്ടാകണമെന്ന ആഗ്രഹമാണ് തനിക്കുള്ളത്. മനുഷ്യനില്‍ ഉണ്ടാകേണ്ട നന്മയെക്കുറിച്ചു മാത്രം എല്ലാ സദസ്സുകളിലും നമ്മെ
ഉദ്‌ബോധിപ്പിക്കുന്നു . ഭാവനാ പൂര്‍ണമായ പ്രവര്‍ത്തനങ്ങളിലേക്കും  സാമൂഹിക നീതിക്കു വേണ്ടിയുള്ള സംയുക്ത സമരങ്ങളിലേക്കും നമ്മെയെല്ലാം പ്രചോദിപ്പിക്കാന്‍ വലിയ മെത്രാപോലീത്തയുടെ വാക്കുകളും വിചാരങ്ങളും നമ്മെ പ്രേരിപ്പിക്കും. അത് കേരളത്തിന്റെ, മലയാളികളുടെ ഒരു അനുഗ്രഹമാണെന്നു
ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വന്ദനം സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സമൂഹത്തിലെ ഏല്ലാവരുടെയും വലിയ തിരുമേനിയായി നുറു വര്‍ഷം ജീവിച്ചിരിക്കുവാന്‍ സമ്മേളനത്തില്‍ എത്തിയ മന്ത്രി മാത്യൂ ടി തോമസ്, മുന്‍ മന്ത്രി എം എ ബേബി, ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ഡോ. കെ പി യോഹന്നാന്‍ മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്‌ളിമ്മീസ് മെത്രാപ്പോലീത്ത, പത്തനംതിട്ട ജുമാമസ്ജിദ് ഇമാം അബ്ദുള്‍ ഷുക്കൂര്‍ അല്‍കാസിം ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വീണാജോര്‍ജ്, രാജൂ ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, അടൂര്‍
പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, കലക്ടര്‍ ആര്‍ ഗിരിജ, ജില്ലാ പൊലീസ് ചീഫ് ബി അശോകന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി
പ്രദീപ്, കൈരളി അസി. ജനറല്‍ മാനേജര്‍ ബി സുനില്‍, എന്‍ സജി കുമാര്‍ എന്നിവരെല്ലാം ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് റിമി ടോമിയും മനോയും ചേര്‍ന്നൊരുക്കിയ സംഗീതനിശ നഗരസഭ സ്റ്റേഡിയത്തെ ഇളക്കി മറിച്ചു. അപര്‍ണ മുരളിയുടെ നേതൃത്വത്തിലുള്ള നൃത്തവും , രമേഷ് പിഷാരാടിയും സംഘവും ഒരുക്കിയ ഹാസ്യവിരുന്ന് തുടങ്ങി കലാപരിപാടികള്‍ കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. രാഷ്ട്രീയസമൂഹവും മതപുരോഹിത വിഭാഗവും തമ്മില്‍ രൂപപ്പെടേണ്ട ഒരു പുതിയ
ക്രിയാത്മക ബന്ധത്തിന്റെ വളരെ പ്രധാനപ്പെട്ട ചില മാതൃകകളാണ് വലിയ മെത്രാപോലീത്തയും ഇടതുപക്ഷവുംതമ്മിലുള്ള വിമര്‍ശനപരമായ സൌഹൃദത്തിലും സഹവര്‍ത്തിത്വത്തിലും സഹകരണത്തിലും കാണാവുന്നത് എന്ന എം എ ബേബിയുടെ വാക്കുകളെ ഓര്‍മ്മപെടുത്തുന്ന ചടങ്ങായിരുന്നു വന്ദനത്തിലൂടെ കൈരളി ടിവി
പത്തനംതിട്ടയില്‍ സംഘടിപ്പിച്ചത് .
നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)നൂറിന്റെ പടവുകളില്‍ വലിയ ഇടയന്‍; വന്ദനവുമായി കൈരളി ടി വി (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക