Image

ഉതുപ്പ് വര്‍ഗീസ് സി.ബി.െഎ പിടിയില്‍

Published on 29 March, 2017
ഉതുപ്പ് വര്‍ഗീസ് സി.ബി.െഎ പിടിയില്‍
കൊച്ചി: 200 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്ന കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപത്രി എം.വി. ഉതുപ്പ് വര്‍ഗീസ് സി.ബി.െഎ പിടിയില്‍. ബുധനാഴ്ച പുലര്‍ച്ച 3.10ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അല്‍ സറാഫ ട്രാവത്സ് ആന്‍ഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിെന്റ റെഡ്‌കോര്‍ണര്‍ നോട്ടീസുള്ളതിനാല്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച ശേഷം സി.ബി.െഎക്ക് കൈമാറുകയായിരുന്നു. 

മാര്‍ച്ച് 30നകം സി.ബി.െഎ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിെന്റ അടിസ്ഥാനത്തിലാണ് രണ്ടുവര്‍ഷത്തിെേലറ സി.ബി.െഎയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് കഴിയുകയായിരുന്ന ഉതുപ്പ് കീഴടങ്ങലിന് തയാറായത്. വൈകുന്നേരം മൂന്നോടെ എറണാകുളം പ്രത്യേക സി.ബി.െഎ കോടതി (മൂന്ന്) മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജഡ്ജി ബി. െകലാം പാഷ വ്യാഴാഴ്ചവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക