Image

മംഗളം ചാനലില്‍ വീണ്ടും രാജി

Published on 30 March, 2017
മംഗളം ചാനലില്‍ വീണ്ടും രാജി

മംഗളം ടെലിവിഷന്‍ നടത്തിയത്‌ മാധ്യമ അധാര്‍മ്മികതയാണെന്ന്‌ ചൂണ്ടിക്കാട്ടി ചാനലില്‍ നിന്നും ഒരാള്‍ കൂടി രാജിവെച്ചു. മംഗളം ടിവിയില്‍ തൃശൂര്‍ ബ്യൂറോ റിപ്പോര്‍ട്ടറായ നിതിന്‍ അംബുജനാണ്‌ ഇന്ന്‌ രാജി പ്രഖ്യാപിച്ചത്‌.

 ഉദ്‌ഘാടന ദിവസം ചാനല്‍ പുറത്തുവിട്ട എ.കെ ശശീന്ദ്രന്റെ വിവാദ ടെലിഫോണ്‍ സംഭാഷണത്തില്‍ വിയോജിച്ച്‌ പ്രകടിപ്പിച്ചാണ്‌ രാജി. ഇന്നലെ സബ്‌ എഡിറ്ററായ അല്‍ നിമാ അഷ്‌റഫ്‌ ഇതേ കാര്യങ്ങള്‍ പറഞ്ഞ്‌ ചാനലിന്റെ വാര്‍ത്താ നയത്തില്‍ പ്രതിഷേധിച്ച്‌ സ്ഥാപനം വിട്ടിരുന്നു.

 രാജിക്കത്ത്‌ ഫേസ്‌ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക