ഞാന്‍ സ്രാഷ്ടാവിന്നോശാന പാടും (കവിത: മാത്യു മുട്ടത്ത്)
SAHITHYAM
31-Mar-2017

ഞാന്‍ ചൊരിയുമിക്കണ്ണീര്‍ തുള്ളികള്‍
രാജമുന്തിരിക്കനിയാകും
എന്നെ ചൂഴുമിച്ചൂടിന്റെ മുള്ളുകള്‍
രാജമല്ലികപ്പൂവാകും- ഒരുനാള്‍
രാജമല്ലികപ്പൂവാകും.
സത്രങ്ങളെ ഞാന്‍ മറക്കും- ദേവ
ഹസ്തങ്ങളില്‍ ഞാന്‍ ഇറങ്ങും
എന്റെ പാത്രം തേന്‍കൊണ്ട് നിറയും
ഞാന്‍ ദൈവത്തെ നേരില്‍ കാണും.
രാത്രികളെ ഞാന്‍ മറക്കും- ഈ
യാത്രയെന്‍ കാലുകള്‍ മറക്കും
നിത്യസൂര്യന്റെ കണ്‍മുമ്പില്‍ വിടരും
ഞാന്‍ സ്രാഷ്ടാവിന്നോശാന പാടും.
രാജമുന്തിരിക്കനിയാകും
എന്നെ ചൂഴുമിച്ചൂടിന്റെ മുള്ളുകള്‍
രാജമല്ലികപ്പൂവാകും- ഒരുനാള്‍
രാജമല്ലികപ്പൂവാകും.
സത്രങ്ങളെ ഞാന്‍ മറക്കും- ദേവ
ഹസ്തങ്ങളില്‍ ഞാന്‍ ഇറങ്ങും
എന്റെ പാത്രം തേന്‍കൊണ്ട് നിറയും
ഞാന്‍ ദൈവത്തെ നേരില്‍ കാണും.
രാത്രികളെ ഞാന്‍ മറക്കും- ഈ
യാത്രയെന്‍ കാലുകള്‍ മറക്കും
നിത്യസൂര്യന്റെ കണ്‍മുമ്പില്‍ വിടരും
ഞാന്‍ സ്രാഷ്ടാവിന്നോശാന പാടും.
Comments.
Jack Daniel
2017-03-31 20:49:28
മഞ്ഞിൽ പുതഞ്ഞു നില്കുന്ന
റോക്കി പർവ്വത നിര.
അതിന്റെ നിറുകയിൽ
നിന്ന് ഉയരുന്ന കഞ്ചാവിന്റെ
പുകച്ചുരുളുകളെ നോക്കി
ഇരിക്കുമ്പോൾ
എന്റെ ഹൃദയത്തിൽ
ഹോശന്നാ ഗാനത്തിന്റെ
ധ്വനി ഉയരുന്നു
"ഹോശന്നാ ഹോശന്നാ
ദാവീദിൻ സുതനെ
ഹോശന്നാ"
when I am in spirit
my heart beats up
and I sing in ecstasy
and I will creep into heaven
സ്തോത്രം
2017-03-31 18:50:35
പാടാം പാടാം തമ്പേറു കൊട്ടി
ഓശാൻ പാടി സ്തുതിക്കാം
സ്തോത്രം കവിതക്ക്
സ്തോത്രം കവികൾക്ക്
സ്തോത്രം പാടി സ്തുതിക്കാം
Facebook Comments