ഓട്ടിസം ഒരു ഒറ്റമരക്കാട്
മണല്‍ കാഴ്ച്ചക്കപ്പുറം
നിറമേറിയ ഈ
ഒരിതള്‍ പൂവ്
ചിരിയും കരച്ചിലും
വ്യംഗ്യാര്‍ത്ഥം ആക്കിയ ആള് തിരക്കില്‍
നിയമങ്ങളുടെ ലോകത്തിനു
മുഖം തിരിച്ച് ഇങ്ങനെ
ഒരു ഒറ്റസഞ്ചാരി
മഴക്കാറുള്ള
ഒരു ധനുമാസരാവില്‍
നേരം തെറ്റിവന്നു
ഏറെ തിളക്കത്ത്തോടെ ഈ
ഒറ്റ നക്ഷത്രം
അതിരുകളും അരുതുകളും
ചോദ്യോത്തരങ്ങളും ഇല്ലാത്ത
സ്വച്ഛമായ ഈ രാജ്യത്ത് നീ
എകാധിപതി
അച്ഛന്
നിന്റെ ലോകത്തിന്റെ
ഉറക്കം നഷ്ടപെട്ട
കാവല്ക്കാരന്
ചിരിയില്‍
നിലവിളി ഒളിപ്പിച്ചു നിങ്ങള്‍ക്കു മുന്നില്‍
ഇങ്ങനെ
ഞങ്ങള്‍
തോല്‍ക്കാനാവാത്ത
ഒരു യുദ്ധത്തിലാണ്
ഞങ്ങളെ കണ്ടില്ലെന്നു നടിച്ചാലും