Image

ട്രംപിന്റെ സ്‌റ്റൈല്‍ (ബി. ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍)

Published on 02 April, 2017
ട്രംപിന്റെ സ്‌റ്റൈല്‍ (ബി. ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍)
ഒരുജനാധിപത്യഭരണ സംവിധാനത്തിന്‌ലോകത്തില്‍, ഒരുപുതിയ ശൈലി അഥവാ നടപ്പുരീതി തന്നെഡൊണാള്‍ഡ് ട്രംപ്, തന്റെ വാക്കുകള്‍കൊണ്ടും പ്രവര്‍ത്തികള്‍കൊണ്ടും സാധിച്ചുവരുന്നു. മാധ്യമങ്ങള്‍ എല്ലാം തന്നെ ഈപുതിയ രാജ്യത്തലവനെ എങ്ങിനെ കൈകാര്യംചെയ്യുക എന്ന ആശയകുഴപ്പത്തില്‍ കറങ്ങുന്നു.

ഈഅടുത്ത നാള്‍ വൈറ്റ്ഹൗസില്‍ ഒരുഎക്‌സിക്യൂട്ടീവ് നിയമ ഒപ്പുവയ്പ്പില്‍ മാധ്യമപ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയിരുന്നു. എന്തുനിയമമായിരിക്കും പ്രസിഡന്റ് സൈന്‍ചെയ്യുക എന്ന് വിശദീകര ണീനല്കി കഴിഞ്ഞപ്പോള്‍ പത്രക്കാരില്‍നിന്നും ആദ്യംവന്നചോദ്യം ഈ നിയമവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരുചോദ്യം ജനറല്‍ ഫ്‌ലിന്നിനെക്കുറിച്ച് ഇത് ട്രംപിനെ ക്ഷോഭിപ്പിച്ചു.

ചോദ്യംചോദിച്ചറിപ്പോര്‍ട്ടറെ പുച്ഛരസത്തില്‍ േനാക്കിഅയാളെ അവഗണിക്കുക മാത്രമല്ല ഓവല്‍ ഓഫീസില്‍നിന്നും ഉടനെതന്നെ ഒപ്പുവയ്ക്കല്‍ ചടങ്ങു മറ്റൊരുമുറിയിലേയ്ക്കുമാറ്റുകയും ചെയ്തു.
ഒരുജനാധിപത്യരാജ്യത്തിലും മാധ്യമങ്ങളും ഭ രണകൂടങ്ങളും ഒരിക്കലും ചേര്‍ന്നുപോകാറില്ല അങ്ങനെ ഒരു മൈത്രിയില്‍ പോകുന്നതും നന്നല്ല.

എന്നാല്‍ ഇന്നു അമേരിക്കയില്‍ കാണുന്നത് ഒരുപകപോക്കലിന് മാധ്യമങ്ങള്‍ ശ്രമിക്കുന്നു ട്രംപ് അത് ്ഇരട്ടിശക്തിയില്‍ തിരിച്ചടിനടത്തുന്നു. എന്നുകരുതി ഇവര്‍തമ്മില്‍ ഒരുപോരാട്ടവും പാടില്ല എന്നല്ല. സത്യസന്ധത രണ്ടുഭാഗത്തുനിന്നും ഉണ്ടാകണം. എങ്കിലേ പൊതുജനത്തിന് ഗുണംകിട്ടുകയുള്ളു. മാധ്യങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുക അല്ലാതെ ഉണ്ടാക്കാന്‍ ശ്രമിക്കരുത്.

സി.എന്‍.എന്‍., ന്യൂയോര്‍ക്ക് ടൈംസ് പോലുള്ളമാധ്യമങ്ങള്‍ നോക്കിയാല്‍ കാണുന്നത് അവര്‍ക്ക് എന്നും ഏറ്റവുംപ്രധാനമായി പ്രസിദ്ധ െപ്പടുത്തുവാന്‍ ഉള്ളത് ട്രംപിന്റെ ഭരണം രാജ്യത്ത്എന്തൊക്കെമാറ്റങ്ങള്‍ വരുത്തുന്നു എന്നതിലുപരി, ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ കുടുംബവും എന്തെങ്കിലും ചെറിയ പ്രശ്‌നങ്ങളില്‍ വീഴുന്നുണ്ടോ വീഴുവാന്‍സാധ്യത ഉണ്ടോഎന്നെല്ലാം ആണ്.

ഉദാഹരണത്തിന്, റഷ്യ ഇവിടെകഴിഞ്ഞ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പില്‍ എന്തെങ്കിലും തിരുമറികള്‍ കാട്ടുന്നതിന് സംസ്ഥാനങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ കയറിയോ എന്നതിന് ഉത്തരം എല്ലാസുരഷാ നിരീക്ഷണകേന്ദ്രങ്ങളും പറയുന്നത് ഇല്ലാ എന്നാണ്. എന്നിട്ടും പലേമാധ്യമങ്ങള്‍ക്കും ത്രിപ്ത്തിവരുന്നില്ല.

പിന്നെ എന്താണ് റഷ്യക്കാര്‍ ട്രമ്പിനെവിജയിപ്പിക്കുന്നതിന് ചെയ്തത് ? ഡെമോക്രാറ്റിക് പാര്‍ട്ടിയുടെഇമെയില്‍ ചോര്‍ത്തിഎന്നോ ? അതോ റഷ്യയുടെപ്രൊപ്പഗാണ്ട മെഷിന്‍ഹില്ലരിക്ക് എതിരായിപ്രവര്‍ത്തിച്ചെന്നോ?

റഷ്യ മറ്റു ജനാധിപത്യരാജ്യങ്ങള്‍ക്കെതിരായി ഒളിപ്പോരുകള്‍ നടത്തുവാന്‍ തുടങ്ങിയത് ഇന്നോഇന്നലയോ അല്ല. സോവിയറ്റിയൂണിയന്‍ നിലനിന്നകാലം മുതലേഉള്ളതാണിത്. ഇതൊന്നും ഒരുരഹസ്യവും അല്ല. അമേരിക്ക അടക്കം എല്ലാരാജ്യങ്ങളും മറ്റുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ മുഖംമൂടി അണിഞ്ഞു കയറുവാന്‍ ശ്രമിക്കാറുണ്ട് അതാണ് ഓരോ നയതന്ത്രകാര്യാലങ്ങളുടേയും ഒരുപണി.

ഇവിടെഞാന്‍ കാണുന്നത് ഒട്ടുമുക്കാല്‍ മാധ്യമങ്ങളും ഡെമോക്രാറ്റിക്പാര്‍ട്ടിയുമായി ഒത്തുചേര്‍ന്നു എങ്ങിനെയെങ്കിലും ട്രംബിനെ താഴത്തിറക്കണം എന്നവാശിയാണ്. കാടടച്ചുവെടിവയ്ക്കുക എന്നഒരുപഴം ചോല്ലുകേട്ടിട്ടുണ്ട് ഒരുണ്ട എങ്കിലുംഎന്നെങ്കിലു ംസ്ഥാനത്തുകൊള്ളും.
ട്രംബിന്റെ കുടുംബംമാത്രമല്ല വൈസ്‌പ്രെസിഡന്റ് മൈക്ക് പെന്‍സിന്റെ ഫാമിലിയും ഇരുപത്തിനാലുമണിക്കൂറും എവിടേയും എല്ലായിടത്തുീമാധ്യങ്ങളുടെ വീക്ഷണവലയത്തിലാണ്. മൈക്ക്‌പെന്‍സ് ഭാര്യയുടെസാന്നിദ്ധ്യമില്ലാതെ മറ്റൊരു സ്ത്രീയുടേയും കൂടെ സ്വകാര്യചടങ്ങുകളിലോ ഒരുഭക്ഷണത്തിനോ ഇരിക്കില്ല എന്നതുവരെ പലേമാധ്യമങ്ങള്‍ക്കും വലിയഒരുവാര്‍ത്തയായിമാറി.

വൈറ്റ് ഹൗസ് പ്രസ്സ് മുറിനിരീക്ഷിച്ചാല്‍ കേള്‍ക്കാം ഭരണകാര്യങ്ങളേക്കുറിച്ചു ചോദ്യങ്ങള്‍ വളരെവിരളം. ചോദ്യങ്ങള്‍ എല്ലാം തന്നെ റഷ്യയെക്കുറിച്ചും, എന്തുകൊണ്ട ്ട്രമ്പിന്റെ ഭാര്യ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.ട്രംബിന്റെ പരിലുള്ളസ്ഥാ പനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍പണമുണ്ടണ്ടാക്കുന്നുണ്ടോ ഉണ്ടെങ്കില്‍ അത് ഒരന്വേഷണം അര്‍ഹിക്കുന്നില്ലേ എന്നെല്ലാമാണ്.

ഒരുകാലത്തു അമേരിക്കയില്‍ മാധ്യമങ്ങള്‍ ഭരണമാറ്റങ്ങളിലും പലരുടേയും രാഷ്ട്രീയഭാവിതീരുമാനത്തിലും ഭാവവാക്കായിട്ടുണ്ട് .മാധ്യമപ്രവര്‍ത്തകരെ രാഷ്ട്രീയക്കാര്‍ പേടിച്ചിരുന്ന ഒരുസമയം. അതിനെല്ലാം ഈ കഴിഞ്ഞതിരഞ്ഞെടുപ്പ് ഒരുതിരശീല ഇട്ടോഎന്നതാണ് ചോദ്യം? കൂടാതെകഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്രംബി്‌റപഖ്വ പക്ഷംപലേ പത്രവാര്‍ത്തകളേയും 'ഫേക്ക് ന്യൂസ് ' എന്നുവിളിക്കുവാന്‍ തുടങ്ങി അത് മാധ്യമങ്ങളുടെ നേരേയുള്ള ഒരുവെല്ലുവിളിയും ആക്രമണവും ആയി മാറി.ഇത് ഫലവത്തുമാകുന്നു .

എല്ലാ മാധ്യങ്ങളുംപണ്ഡിറ്റുമാരും ട്രംബിന്റെ തോല്‍വി പ്രവചിക്കുകയും ഹില്ലരിയുടെ വിജയത്തില്‍ എന്ന തലക്കെട്ടുകള്‍ വരെ പ്രെസ്സുകളില്‍ ചിട്ടപ്പെടുത്തി വച്ചു. എന്നാല്‍ ഫലങ്ങള്‍പുറത്തുവന്നപ്പോള്‍ ഇവരെയെല്ലാം ഞെട്ടിച്ചുനിരാശരാക്കി. ആ ഒരു ഇച്ഛാഭംഗത്തില്‍നിന്നും ഇവരാരും ഇന്നും പുറത്തുവന്നിട്ടില്ല.

പല മാധ്യമങ്ങളും വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നതില്‍ കൂടുതല്‍ പാനലുകളെ സൃഷ്ടിച്ചു അവലോകനങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്. ഇതില്‍ പലരുടേയും ഉദ്ദേശംട്രബിനെ അവഹേളിക്കുക എന്നതാണ്. ചിലപ്പോള്‍ ഇതെല്ലാം ഒരു കോമഡിഷോപോലെ തോന്നാറുണ്ട്. ഇത് ഡൊണാള്‍ഡ് ട്രെബിനോടുള്ള ഒരുവെറുപ്പോ വ്യക്തിവ്യരാഗ്യം പോലേയോ ആയിട്ടുണ്ടോ എന്ന്‌സംശയം. മുഖ്യമായും ഈരാജ്യത്തെ ലിബറല്‍ മാധ്യമങ്ങളുടെയും അവലോകകരുടേയും മുന്നില്‍?

ഒരിക്കല്‍ ഞാനെഴുതി ട്രംബിന്റെ വൈറ്റ് ഹൗസ് ഒരുബോറിങ് സ്ഥലം ആയിരിക്കില്ല എന്ന്എന്തായാലും ആപ്രവചനം എന്നെ സംബന്ധിച്ചിടത്തോളം വാസ്തവമാകുന്നു. മാധ്യമങ്ങള്‍ ഒരു മത്സരഓട്ടത്തില്‍ നിന്നുംവിരോധാവസ്ഥകളിലുള്ള പ്രക്ഷേപണങ്ങളില്‍ നിന്നും പിന്മാറുന്നില്ല എങ്കില്‍ പൊതുജനംവിവരങ്ങള്‍ കിട്ടുന്നതിന് മറ്റുവഴിക ള്‍നോക്കും ഇവിടെവിജയിക്കുന്നത് മറ്റുസോഷ്യല്‍ മാധ്യമങ്ങള്‍ ആയിരിക്കും.

ബി. ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക