Image

മനുഷ്യപശുക്കള്‍ (സി. ആന്‍ഡ്രൂസ്)

Published on 02 April, 2017
മനുഷ്യപശുക്കള്‍ (സി. ആന്‍ഡ്രൂസ്)
(മില്ലേനിയം തോട്ട്‌സ് എന്ന എന്റെ ഇംഗ്ലീഷ് സമഹാരത്തില്‍നിന്നു പരിഭാഷ ചെയ്തത്)

അയവിറക്കികൊണ്ടിരിക്കുന്നു ജന്തുക്കള്‍
ഭക്ഷണദീപനം സുഗമമാകാന്‍
മര്‍ത്ത്യരിലുണ്ട് ചിലരൊക്കെപോയൊരു
കാലം ചവക്ല് ചവച്ച് തീര്‍ക്കുന്നവര്‍
ഉപേക്ഷയില്ലാതെ കഴിഞ്ഞ കാലത്തില്‍
കടിച്ചുതൂങ്ങുന്നു കറുത്ത ഉറുമ്പുകള്‍
നഷ്ടപ്പെടുത്തികളയുന്നു ഇന്നിനെ
ഇന്നലെയെന്നൊരുമൂഢമാം ചിന്തയില്‍
ഐശ്വ്യര്യപൂര്‍ണ്ണമായ് ദീപ്തിയോടെ
വിടര്‍ന്നപൂപോലെയീ കാലഘട്ടം
അറിയാതെപോകുന്നീനല്ല കാലം
അറിയുന്നുപോലുമില്ലീസമയം
ഭൂതകാലത്തെവിടാതെ കഴിയുന്നോര്‍
ചത്തതിനൊത്തവര്‍ദുര്‍ഭാഗ്യമുള്ളവര്‍
ഭൂതകാലാഭൂതി അയവിറക്കി സദാ
ദുച്ചിരിക്കുന്നീ മാനവ കോലങ്ങള്‍
മ്രുത്യുവില്ലീ കൂട്ടര്‍ എന്നേമരിച്ചുപോയ്
തന്മൂലം മ്രുതിഭീതിതീരെയില്ല
ഇന്നെന്ന ഈ നല്ലമാത്രകള്‍പാഴാക്കി
ജന്മമൊടുക്കി കളയുന്നുവിഢികള്‍
വിട്ടുകളയുകില്‍വീണ്ടെടുപ്പപ്രാപ്യം
കൈവശമുള്ളയീനിമിഷാന്തരങ്ങളെ
മങ്ങികൊഴിയും സ്ഥലം പിടിക്കുംഇവര്‍
അജ്ഞാതമേതോ ശവക്കുഴിയില്‍
പ്രിയമുള്ളോര്‍നിര്‍മ്മിക്കും പ്രതിമയായി
ഒരു നാളില്‍പ്രത്യക്ഷമായീടിലും
ഗൗനിക്കയില്ലതലമുറകള്‍
ഇന്നും എക്കാലത്തും ഇക്കൂട്ടരെ
പക്ഷികള്‍ കാഷ്ഠിക്കും കക്കൂസ്സയായ്
പ്രതിമകള്‍ അനുദിനം അധഃപതിക്കും
കഴിഞ്ഞ ജന്മത്തിന്‍ കലപ്പയേന്തി
ഈ ജന്മം പൂട്ടികളഞ്ഞിടല്ലേ
സു ദുഃസമ്മിശ്രമാണു ജന്മം
സഫലമാക്കേണമതീനിമിഷം
പൂര്‍വ്വ ജന്മത്തെ പഴിച്ചുകൊണ്ടീ
ജന്മം പാഴ്ജന്മമാക്കിക്കളയരുതേ..
ഇന്നാണു, ഇന്നാണു, ജീവിക്കുവാന്‍
സത്യമായ് ഈ നിമിഷം ഒന്നു മാത്രം.
Join WhatsApp News
vayanakaaran 2017-04-02 13:27:29
ഭൂതകാലത്തെയും കഴിഞ്ഞ ജന്മത്തെയും കുറിച്ച് മനുഷ്യർ വ്യാകുലരാകുന്നത് സ്വാഭാവികമല്ലേ.ആർക്കാണ് ഈ നിമിഷത്തെ അല്ലെങ്കിൽ ഇന്നിനെ മാത്രം സ്നേഹിച്ച് ജീവിക്കാൻ കഴിയുക. കഴിഞ്ഞത് കഴിഞ്ഞു എന്ന് കരുതാൻ പറ്റുകയില്ലല്ലോ. ഭൂതകാലത്തിൽ വിവരക്കേട് കൊണ്ട് പെണ്ണ് കെട്ടി, ഇപ്പോൾ അതിന്റെ ഭാരം പേറണമല്ലോ.  അവളും പെറുമല്ലോ. ജീവിതം ആർക്കും വ്യാഖ്യാനിക്കാനും തീരുമാനിക്കാനും സാധിക്കുന്ന ഒന്നല്ല.  നമ്മൾ കേൾക്കാറില്ലേ കുഞ്ഞേ ഒന്ന് പുറകോട്ട് നോക്കിയേ എന്ന്. വിദ്യാധരൻ സാറ് അല്ലെങ്കിൽ മാത്തുള്ള സുവിശേഷകൻ ഇതിനെപ്പറ്റിയൊക്കെ എഴുത്തുമായിരിക്കും. ആൻഡ്രുസ് വിഷയം  നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മരിച്ച്‌ കഴിഞ്ഞ പ്രതിമ ആകാനും
ഒരു ഭാഗ്യം വേണ്ടേ ആൻഡ്രുസ്സ്. ആൻഡ്രുസ് താങ്കൾ സത്യം വിളിച്ച് പറയരുത്. സത്യം ആർക്കു വേണം.
അറിയാതെപോകുന്നീ നല്ല കാലം
അറിയുന്നുപോലുമില്ലീ സമയം
ഭൂതാകാലാഭൂതി അയവിറക്കി സദാ
ദുഖിച്ചിരിക്കുന്നു മാനവ കോലങ്ങൾ
പശുക്കളെപോലെ മനുഷ്യരും. പാവം പശു അത് കഴിച്ച ഭക്ഷണം ഒന്നുകൂടി ചവക്കയാണ് ദഹിക്കാൻ വേണ്ടി. മനുഷ്യർ അയവിറക്കുമ്പോൾ അവന്റെ ദഹനക്കേട് കൂടുന്നു.

in English 2017-04-02 15:04:30
  1. Human cow
    The cow spends most of its time chewing and chewing. So do some humans. They keep on chewing the past. Never give up and clings on to the past like a fire ant.. Unfortunately these humans miss the entire present. They may not even know what present is or whether there is a present. The present is life in full bloom. These humans are missing the entire glory and radiance of life. Humans who live clinging to the past is dead. That is the only blessing they have. The...y don't have to be afraid of death of which most humans do. These humans are already dead and so they don't have to be afraid of death. But they miss it all, the life in the present. If you loose present you lost it for ever. You will slowly wither away in to the unknown. Some may make a statue for you. The future and present generation don't care about your statue. Statues are useful for birds, that is the whole use of it. So live in the present no matter how bad it is. That is the only life you may ever have.
    andrew

James Mathew, Chicago 2017-04-02 16:41:36
പശു ഹിന്ദുക്കളുടെ ദൈവമാണ്. മനുഷ്യ പശുക്കൾ എന്ന് പറയുമ്പോൾ ഹിന്ദുത്വ ഭാരവാഹികൾ കുഴപ്പമുണ്ടാക്കുമോ ആവോ. അവർ കവിത ആസ്വാദകരായിരിക്കുമോ?  എന്തായാലും ശ്രീ ആൻഡ്രുസ് സൂക്ഷിക്കുക.
free thinker 2017-04-02 18:09:12
Why is cow a god? What is the rationale other than faith?
Ninan Mathullah 2017-04-02 19:16:42
Have you ever thought why any of the the discoveries and inventions that took place in western civilization did not happen in India or in the Muslim world? Religion and religious philosophy that bind people’s thought process in chains was an important factor. We were in bondage to an outdated religious philosophy that did not encourage invention or independent thinking. Going to other countries crossing the ocean was not encouraged. When I shared with a day laborer in our farm in India that Americans landed on the Moon, he laughed at me for believing that news as to him Moon is his God and there is no way to land on Moon. For original development in India that others can imitate we have to set our minds free from religion and we need separation of church and state. In India the state is passing laws to protect religion that keep as in captivity to the outdated religious philosophies. As a nation we will lag behind while other free thinking cultures will march ahead, and we will be forced to submit to them. What is considered smart today can become foolish down the road. How long a religion can survive with state support? Prime Minister Modi and his BJP/RSS are taking India back to the bronze age (Rama ragyam).
വിദ്യാധരൻ 2017-04-02 19:43:39
ഭൂതമോ കഴിഞ്ഞുപോയി 
വർത്തമാനം കുതിക്കുന്നു 
ഭാവിഅനിശ്ചിതത്വത്തിൽ
എങ്കിലും കുറവിലൊരുത്തനും 
ദിവാസ്വപ്നം കാണുവാൻ
പുനർജനിക്കുമെന്നു ചിലർ
ആയിരംവർഷം യേശു- 
വുമായി ജീവിക്കുമെന്നു ചിലർ 
ഏഴു കന്യകമാരൊത്തു ആനന്ദ 
ജീവിതം നയിക്കുമെന്ന്  ചിലർ.
പടപൊരുതുന്നതിനായ് നിത്യവും 
ഗോക്കളെ കൊല്ലുന്നവരെ കൊന്നും 
തോളിൽ ചവുട്ടുന്നു ചിലർ  
അടിച്ചമർത്തിയും ഗളച്ഛേദം  ചെയ്‌തും
തുടരുന്നധർമ്മ ജീവിതം ഭൂമിയിൽ 
ജാതിഃ വർഗ്ഗ വർണ്ണത്തിൻ പേരിൽ 
നരഹൂതി നടത്തുന്ന വേതാളങ്ങളെ 
പോയി തുലയ്‌ക്കുക നിങ്ങളേയും 
നിങ്ങളുടെ ആദര്ശങ്ങളെയും 
വിടുക ഞങ്ങളെ വെറുതെ 
ജീവിക്കെട്ടിവിടെ ഭൂമിയിൽ 
സ്വർഗ്ഗം സൃഷ്ടിച്ചു മോദമായി 
വേണ്ട നിങ്ങളുടെ പുനർജന്മവും 
ജീവിക്കേണ്ടായിരം വർഷം 
വേണ്ടപ്സര കന്യകമാരൊത്ത ജീവിതവും 
വേണ്ടതോ സ്വാസ്ഥത അതുമാത്രം 
വെറുതെ വിടുമോ നരഭോജികളാം 
മതങ്ങളെ മത നേതൃത്വങ്ങളെ 
പോകുക നിങ്ങൾ അന്തിയായി 
നുരയും മുന്തിരിചാറൂമോന്തി 
രമിക്കുക മാംസദാഹം തീർത്തു നിങ്ങൾ 
പള്ളിമേടകളിൽ, ക്ഷേത്രങ്ങളിൽ 
സിനഗോഗുകളിൽ മുസ്ലിം പളളിക്കുള്ളിൽ 
ഇവിടെങ്ങങ്ങളുറങ്ങട്ടെ സൂര്യോദയത്തിൽ 
പോകേണ്ടതല്ലേ നാളത്തെ 
ആഹാരം തേടിടാൻ അദ്ധ്വാനീക്കുവാൻ 
കാത്തിരിക്കേണ്ട ഞങ്ങളെ 
തരില്ല  ചില്ലിക്കാശു്മേലിൽ 
സ്തോസ്ത്ര കാഴച്ചയായി, നിവേദ്യമായി 
സക്കാത്തായി തരില്ലൊരിക്കലും 
വരിക കൈക്കോട്ടും തുമ്പയുമായി 
പിന്തുടരുക ഞങ്ങളെ വയലിലേക്ക് 
ഫാക്ടറിയിലേക്ക് സ്‌കൂളിലേക്ക് 
മതിയാക്കി നിങ്ങളുടെ മന്ത്ര തന്ത്രങ്ങൾ 
കാറ്റിൽ പറത്തിവിട്ടുടൻ 

Ordinary thinker 2017-04-02 23:02:34
This case Mathulla Nianan made a big point. Normally he is in the loosing or senseless side. Now he is winning. 90 percent of the inventions are in western world. In wester world free thinking chiristanity is dominant and where as Muslim country or BJP's Hindu fundamentlist country very few inventions, they just copy or eat the sweats of western country. They all want to come and immigarte to the westor USA- The christan countries and critize the west and christains. I support Mathuula here. But Authesism is better than any religions. The fundamentlism is the root cause of all evils.
Tom Abraham 2017-04-03 07:36:32
Insulting not only Hindu but even ecumenicals. Kamadhenu, 
Pashupathi, are great. All God's and goddesses, sustainers
Are humiliated. Repercussions certain for these liberal 
Zero- hero's.

Anthappan 2017-04-03 08:34:31

It is very encouraging to hear a prudent thought from Ninan Mathulla.  Religion and their gods were always in clash with Science.  They thought science undermined the religion and their claims on god and its power.   Science always wanted to take away that power from religion and god and give it back to human beings where the god is really residing.  The famous word of Galileo, the father of modern science on religion, truth and human nature is very though provoking; “Who indeed will set bounds to human ingenuity? Who will assert that everything in the universe capable of being perceived is already discovered and known?”  And we all know what happened to him and how religion treated him.  It is not an Indian issue; it is how religion tries to poke their nose all over the world

I haven’t forgotten how Ninan Matthulla was trying to tie Einstein, another great scientist into religion and god when we had similar discussion.  If there is a god then that god is in every human heart and has the power to explore research, invent and utilize it for the growth of humanity.  But, it is not possible when that god is abducted by religion and used by the crooked religion and the leaders to lead a comfortable life.  Only free thinking people and scientists can unshackle the enslaved people and free them.


Thomas Mathew 2017-04-03 10:31:51
Glad to see mathulla is accepting some truth, that religion and state [politics] must be separate. But the problem still is when BJP wins in India. but it is ok in America for religion to control politics like the 2016 election.
what is tom Abraham saying, can he himself of some one explain it ?
most of the commenters has not understood the article even though it is in English and Malayalam.
he is not talking about the ' cow'. he is saying about the human tendency to cling on to the past and keep chewing it. for some the chewing is their illness, family, was a Brahmin....religion etc
I think the author is saying forget what you were, live in the present, I have read his books , I think that what he mean -like in the gospel of Mathew- the sermon on the mount.
Dr.Sasi 2017-04-03 15:34:21
ജീവിതം മുന്നോട്ടുള്ളതാണെങ്കിലും പിന്നിലേക്ക് നോക്കിയാണ് ശ്രേഷ്ടന്മാർ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് .ചരിച്ചു വന്ന വഴിയാണ്  ചരിത്രം .അതായതു സഞ്ചരിച്ചു വന്ന വഴിയാണ് ചരിത്രം .ചരിത്ര ബോധമുള്ളവനെ ചാരിത്ര ബോധമുണ്ടാകു ! ചാരിത്ര ബോധമുള്ളവനെ   വിവേകപൂർവം സമുഹത്തെ നയിക്കാൻ സാധിക്കുകയുള്ളു .ഇന്നലെ ചെയ്ത കർമ്മത്തിന്റെയും ഇന്ന് ചെയ്‍ത കർമ്മത്തിന്റെയും  കർമ്മഫലമെന്താണ് ഭാവിയിൽ വരാൻ പോകുന്നതെന്ന്  ആരും പറയാതെ തന്നെ നമുക്കറിയാം.ആരും അറിയാതെ തെറ്റ് ചെയ്യുന്നില്ല .അറിഞ്ഞുകൊണ്ടുതന്നെയാണ് തെറ്റ് ചെയ്യുന്നത് .അതുകൊണ്ടാണ്  മറ്റാരും അറിയരുതെന്ന്  നാം നിർബന്ധം പിടിക്കുന്നത് .പിന്നെ ടോം പറഞ്ഞത്  ഏതു  തലത്തിലാണ് എന്നു മനസ്സിലാകുന്നില്ല.പശുക്കളെ ഹിംസിക്കണമെന്നു വേദങ്ങൾആവർത്തിച്ചു  ,ആവർത്തിച്ചു   പറഞ്ഞിട്ടുണ്ട് .പല പ്രകാരത്തിലുള്ള പശുക്കൾ മനുഷ്യന്റെ മനസ്സിലുണ്ട്.ഇരയും ഇണയും മാത്രം പ്രസക്തമായി ജീവിതത്തെ കണക്കാക്കുന്ന ബുദ്ധിയാണ് പശുബുദ്ധി .സംസ്കൃതത്തിൽ പശു എന്നാൽ മൃഗം എന്നാണ് അർഥം .സംസ്കൃതത്തിൽ മൃഗം എന്നാൽ മാൻ എന്നാണ് അർഥം.സംസ്കൃതത്തിലെ  ഗോ,ഗോവ് എന്നതാണ് മലയാളഭാഷയിൽ പശു. ഇതൊന്നുംമനസ്സിലാക്കാതെയാണ് ആളുകൾ വേദങ്ങൾ പശുവിനെ കൊല്ലണമെന്ന് പറഞ്ഞിട്ടുണ്ട് എന്നു ധരിച്ചിരിക്കുന്നത്.ഈ കവിത  പല തലങ്ങളിലൂടെ  വീക്ഷണം ചെയ്തപ്പോൾ വികലമായ ഭാഷ കൊണ്ടും വികലമായ കാഴ്ചപ്പാട് കൊണ്ടും വിലക്ഷണമായ ഈ കവിത എന്നെ അങ്ങേയറ്റത്തെ നിരാശനാക്കി.
(Dr.Sasi)
Ninan Mathullah 2017-04-03 19:08:35
Thanks for the comments. The comment was taken from an article I wrote and submitted to emalayalee for publishing. For some reason the editorial board decided not to publish the article in English. To get a full picture of my thought process please read the full article. If emalayalee doesnot publish it please see the link https://www.facebook.com/permalink.php?story_fbid=759299234244731&id=143750089132985 or see the facebook page bvpublishing.org and look for the article 'Truth will set you free'. Although religion is part of everyday life and open discussion of religion is ok church and state need to be separate.
jack daniel 2017-04-03 19:55:46
we are living in the world of google. there is no god or religion in google. it is universal. some get carried away and become a mad dog when the hear pazu or cow. Sasi is contradicting his own ideas left and right.
have a few shots of the holy spirit - jack Daniel before starting comments. Let your ego go, go go go
embrace the holy spirit Jack Daniel and search google.
vayanakaaran 2017-04-04 04:32:59
"വികലമായ ഭാഷ കൊണ്ടും, വികലമായ കാഴ്ചപ്പാട് കൊണ്ടും വിലക്ഷണമായ ഈ കവിത." ശശി ഇത് എവിടെന്നോ കോപ്പി അടിച്ചതാണോ എന്നറിയില്ല. കേൾക്കാൻ രസമുള്ള വാചകങ്ങൾ  പകർത്തി എഴുതി വിടുമ്പോൾ അത് സന്ദർഭോചിതമാണോ എന്നറിയാനുള്ള ഔചിത്യം ഉണ്ടാകേണ്ടതാണ്. ബഹുജനം പലവിധം.   കോപ്പി അടിക്കുന്ന പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് അവർ കമന്റ് ചെയ്യന്ന കൃതിക്ക് അത് യോജിക്കുമോ എന്ന്.   ഒരു കൃതിയുടെ മൂല്യ നിർണ്ണയം നടത്തുന്ന മലയാളി അത് ആർ എഴുതി എന്ന് നോക്കികൊണ്ടാണ്. ഇവിടെ ബഹുമാനപ്പെട്ട മാത്തുള്ളയുടെ അഭിപ്രായത്തിന്റെ വില മനസിലാക്കുക. അദ്ദ്ദേഹം എഴുതി പാശ്ചാത്യ രാജ്യത്തുണ്ടായ കണ്ടുപിടുത്തങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായില്ല. എന്തുകൊണ്ട് അവിടെ ശശിമാർ ഏതോ ഒരുത്തൻ വലിയവൻ എന്നും പറഞ്ഞു അയാളെ
തൊഴുത് കൊണ്ട് നടക്കുന്നു. അപ്പോൾ മറ്റുള്ളവരുടെ കഴിവുകൾ കാണുന്നില്ല.  അറിവില്ലായ്‍മയുടെ മലയിൽ ഇരുന്നു ചിലർ തോന്ന്യാസങ്ങൾ എഴുതി വിടുന്നു. ഇതൊക്കെ അമേരിക്കൻ മലയാളികളുടെ ഇടയിൽ നടക്കുമെന്ന് മാത്രം. ശ്രീ ആൻഡ്രുസ് പശുവിനെ പറ്റിയല്ല കവിത എഴുതിയിരിക്കുന്നത്.  പിന്നെ പുറകോട്ട് നോക്കി മുന്നോട്ട് ജീവിച്ചാൽ പുരോഗതി ഉണ്ടാകുമോ എന്നറിയില്ല.  പക്ഷെ ആൻഡ്രുസ് പറഞ്ഞത് അങ്ങനെ പുറകോട്ട് നോക്കി മുന്നോട്ട് നടന്നു മറിഞ്ഞു വീഴാനല്ല.  എന്തായാലും വളരെ പ്രശസ്തർ എഴുതിയാൽ മാത്രം  ശരിയെന്നും ( ശശിയെന്നല്ല) ബാക്കിയൊക്കെ  കൊള്ളില്ലെന്നും പാവം മലയാളി ചിന്തിക്കുന്നു.  ബഹുമാന്യനായ മാത്തുള്ള ഇതേക്കുറിച്ച് വളരെ വിശദമായി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.  ആൻഡ്രുസ് താങ്കളുടെ കവിത നന്നായിരുന്നു. അതിലെ ഭാഷക്ക് ഒരു കുഴപ്പവുമില്ല. അത് ഒരു സന്ദേശം പകരുന്നു. അഭിനന്ദനങ്ങൾ.
വാർതിങ്കൾ 2017-04-04 07:12:55
ശശി എന്നതിന് ചന്ദ്രൻ എന്നൊരർത്ഥമുണ്ട്. ചന്ദ്രനാണെങ്കിൽ സൂര്യന്റെ പ്രകാശത്തിൽ നിന്ന് വിലസുന്നതാണ്. അല്ലെങ്കിൽ വായനക്കാരൻ പറഞ്ഞതുപോലെ ഒരു തരം കോപ്പി അടി. രാത്രിയിൽ ചന്ദ്രനെ നോക്കിയാൽ  കാണാൻ നല്ല രസമാണ്.  രസം കേറുമ്പോൾ  പശു കാള  ഇളകി ആടും. അല്ലെങ്കിലും ശശിയെ കണ്ടാൽ ഇളകാത്ത ആരാണുള്ളത്? കടലിളകും കാമുകികാമുകന്മാർ ഇളകും നായ്ക്കൾ കുരയ്ക്കും. ഇപ്പോൾ ആംഡ്‌റൂസിന്റെ മനുഷ്യപശു എന്തെല്ലാം കുഴപ്പം സൃഷിട്ടിക്കുമോ?
ഇനി ശശിയെ കാണുന്നതുവരെ നോക്കി ഇരിക്കാം അതിന്റെ ഇടയ്ക്ക്   പിന്നോട്ട് നോക്കി  മുന്നോട്ട് ആരും നടക്കരുത്  തട്ടിവീഴും മുട്ട് പൊട്ടും.

കാളവാസു 2017-04-04 07:39:58
അന്ദ്രൂസ് പാതിരിയുടെ കവിത കണ്ടപ്പഴേ ഞാൻ വിചാരിച്ചതാ ഇത് കുഴപ്പം സൃഷ്ടിക്കുമെന്ന്. പശൂനെ കറക്കാൻ അതിന്റെ മുലയ്ക്ക് പിടിക്കുമ്പോളാണ് തൊഴി ചില മനുഷ്യപശുക്കളും ഇക്കാര്യത്തിൽ മോശമല്ല. ശശിയെ കാണുമ്പോൾ ഓരോന്നിന്റെ അമർച്ച കേൾക്കണം. ഭയങ്കരം. വായനക്കാരൻ എന്തിനാണോ അമറുന്നത്? 

Dr.Sasi 2017-04-04 08:41:51
വായനയുടെ ലോകം വികസിപ്പിച്ചും ,പണ്ഡയുള്ളവരുടെ  വാക്കുകൾ ശ്രവിച്ചും ആർക്കും ചെയ്യാവുന്ന ഒരു ലോകമാണ് എഴുത്തിന്റെ ലോകം .ഒരു കാര്യം ശരിയാണ് . ഗീതയും, ബൈബിളും ,വേദങ്ങളും , ഋഷികളും, വാല്‌മീകിയും , വ്യസനും , കാളിദാസനും ,കബീറും അവർ പറഞ്ഞിതിനു അപ്പുറത്തു നമുക്ക്  പുതിയതായി ഒന്നും പറയാനില്ല . എത്രോയോ ആചാര്യന്മാർ വലിയ മാനുഷികൾ പല പ്രകാരത്തിൽ പറഞ്ഞ കാര്യമാണ്  നമ്മൾ ആവർത്തിക്കുന്നത് .മഹാന്മാർ സഞ്ചരിച്ച വഴിത്താരയാണ്  ജീവിതത്തിന്റെ അണിമയും മഹത്വവും.
(Dr.Sasi)
Black Label 2017-04-04 10:38:17
Sasi , you are getting carried away, don't be stubborn. You may have a doctorate in something, but that doesn't make you all knowing like tom Abraham or carson.  what has tom commented make no sense, can he explain it, we like to know. It is not a poem about any cow, it is a prose about human character. Wake up you guys. Read the original in English if you cannot understand Malayalam. 
Epics were good for the time it was written, we are living in the space age. Those old books are old and not good for us. If you think, they have everything, you are going backward, not forward.
Dr. Johny Walker 2017-04-04 12:55:34

hey guys

Having a Ph.D or MD is not preventing anyone from making their opinion. The only way you can get rid of the inferiority complex is to have some Johnny Walker.  He will bring all the people together irrespective of their educational qualification, religion and race.  I am an MD Ph. D and I can make diagnosis mental or physical and treat it.  And, I can do it by reading all the comment written here. My initial reading on the commentators, except Black Label and Jack Daniel (we are from the same family), are all mentally sick.   They need IV injection of Johnny Walker  

Thomas Vadakkel 2017-04-04 13:19:55
ബി.സി.യിലുണ്ടായിരുന്ന ഇന്ത്യയിലെ ജനങ്ങൾ തുണിയുടുക്കാൻ പോലും അക്കാലങ്ങളിൽ തുടങ്ങിയിരുന്നില്ല. ചാന്നാർ ലഹളയ്ക്കു ശേഷമാണ് ഈഴവ സ്ത്രീകൾ പോലും മാറ് മറയ്ക്കാൻ തുടങ്ങിയത്. ഇന്നും ഇന്ത്യയുടെ നഗ്നസന്യാസികൾ ലോകത്തിന്റെ മുമ്പിൽ പരിഹാസരായി നടക്കുന്നു. ഉയർന്ന ജാതികൾക്ക് സ്ത്രീകളുടെ മാറിടം കാണണമായിരുന്നു. അങ്ങനെയുള്ള ഒരു രാജ്യത്ത് വേദങ്ങളിലും ഗീതയിലും ബൈബിളിലും സർവ്വ ജ്ഞാനവും ഉണ്ടായിരുന്നുവെന്ന അറിവ് തികച്ചും അയുക്തങ്ങളാണ്. ശ്രീ ശശിയുടെ വാദത്തോടു യോജിക്കാൻ സാധിക്കുന്നില്ല. 

ഹിന്ദു മതത്തിലെ അല്പജ്ഞാനികളായ ചിലർ ഭാരതീയ പൗരാണിക സംസ്ക്കാരത്തെ പുകഴ്ത്താറുണ്ട്. അത്തരം സ്വയം പൊങ്ങലുകൾകൊണ്ടു അവർക്കു മാത്രം മാനസികമായ സന്തോഷം ഉണ്ടാകുമെന്നല്ലാതെ എന്തു നേട്ടമാണ് ലഭിക്കുന്നതെന്നും മനസിലാകുന്നില്ല.

വേദങ്ങളെയും പുരാണങ്ങളെയും ഗീതയേയും പൊക്കിക്കൊണ്ടു നടക്കുന്നവർ വാസ്തവത്തിൽ ഇന്ത്യൻ ശാസ്ത്ര ലോകത്തെ അവമാനിക്കുകയാണ് ചെയ്യുന്നത്. മദ്ധ്യകാല യുഗത്തെപ്പറ്റിയുള്ള നേട്ടങ്ങൾ ഇവർ പറയുകയില്ല. അവിടെ മുസ്ലിമിന് അതിന്റെ നേട്ടങ്ങൾ കൊടുക്കേണ്ടി വരും. ആധുനിക ഇന്ത്യയെപ്പറ്റി പറയുമ്പോൾ അവരിൽ ബ്രിട്ടീഷുകാരുടെ പങ്കും പറയേണ്ടി വരും. 

താജ് മഹൽപോലും തേജോ മഹാ അമ്പലമായിരുന്നുവെന്നാണ് അവകാശവാദങ്ങൾ മുഴക്കുന്നത്. ലോകത്ത് യഹൂദരും ക്രിസ്ത്യാനികളും നേടിയ നേട്ടങ്ങളും വേദങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിഡ്ഢിത്തരം വിളമ്പിക്കൊണ്ടിരിക്കുന്നത്. വത്തിക്കാൻ വരെ ഹിന്ദു അമ്പലമായിരുന്നുവെന്ന  പുസ്തകങ്ങളും ഉണ്ട്. 

ഇന്ത്യയിൽ വേദങ്ങളുടെ കാലത്തു വിമാനം ഉണ്ടായിരുന്നുവെന്ന ചിലരുടെ പൊങ്ങച്ചത്തെപ്പറ്റി ധനതത്വ ശാസ്ത്രജ്ഞൻ അമർത്യാസെൻ പരിഹസിക്കുന്നുണ്ട്. ഇത്ര മാത്രം ഇന്നത്തെ ശാസ്ത്ര നേട്ടങ്ങളെപ്പറ്റി പൊങ്ങച്ചം പറയുന്നവർ ഒരു ചെറിയ തെളിവെങ്കിലും കൊണ്ടുവരട്ടെ! ഭാവനകൾ വാസ്തവികങ്ങളായി കരുതുന്നവർ വെറും സ്വപ്ന ജീവികളാണ്. 

ഇന്ത്യയിൽ വേദങ്ങളുടെ കാലത്ത് പ്ലാസ്റ്റിക്ക് സർജറിയും ജനറ്റിക്ക് ശാസ്ത്രവും ഉണ്ടായിരുന്നുവെന്നു പ്രധാനമന്ത്രി മോദി വരെ തട്ടി വിടുന്നു. ഹിന്ദുക്കൾ ആരാധിക്കുന്ന ദൈവം ഗണപതിയെ പ്ലാസ്റ്റിക്ക് സർജറിചെയ്തുവെന്നാണ് മോദി ഒരു അന്തർദേശീയ സമ്മേളനത്തിൽ അവകാശവാദം മുഴക്കിയത്. ഇങ്ങനെയുള്ള വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളിൽ ഇന്ത്യയെയാണ് കരിതേക്കുന്നതെന്ന് മഹാന്മാരായ നേതാക്കന്മാർ പോലും അറിയുന്നില്ല. 

സ്വന്തം മൂത്രം കുടിക്കുന്ന പ്രധാനമന്ത്രി മൊറാർജി ദേശായി മൂത്രം ഔഷധമെന്നു അമേരിക്കൻ ജേർണലിസ്റ്റ് ബാർബറാ വാൾട്ടറിന്റെ മുമ്പിൽ ന്യായികരിച്ചപ്പോൾ ഇവിടെ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ തൊലിയുരിഞ്ഞു പോയിരുന്നു. ആ മനുഷ്യന് സ്വയം മൂത്രം കുടിച്ചാൽ പോരായിരുന്നോ? അതിനെ ന്യായികരിച്ചുകൊണ്ടു ലോകത്തിന്റെ മുമ്പിൽ ഇന്ത്യയെ അന്ന് നാണം കെടുത്തണമായിരുന്നോ? പാശ്ചാത്യരുടെ നേട്ടങ്ങളും ശാസ്ത്രീയ മുന്നേറ്റങ്ങളും പരിഹസിച്ചുകൊണ്ട് കൊഞ്ഞനം കാണിക്കാനേ ലോകത്തെപ്പറ്റി അറിവില്ലാത്ത ചിലർക്ക് കഴിയുകയുള്ളൂ. 
Dr.Sasi 2017-04-04 16:12:43
അറിവിൽ അഭിരമിക്കുന്ന , ആനന്ദിക്കുന്നു രാജ്യമാണ് ഭാരതം . അല്ലാതെ തുണിയിലല്ല . അതുകൊണ്ടാണ് കൗപീന ഉടുത്ത ഗാന്ധിജിയെ ലോകം മുഴുവൻ ആദരിച്ചത് .വിവേകാന്ദനും , ശ്രീനാരായാണ് ഗുരുവും ,ടാഗോറും ,ഒന്നും കോട്ടും സ്യൂട്ടും ഇല്ലാതെ തന്നെ ലോകം മുഴുവൻ ബഹുമാനിച്ചു . ഭാരതത്തിലെ രാജാക്കന്മാർ തുണിയുടുക്കാത്ത ഋഷിമാരുടെ കുടിലിൽ ചെന്നാണ് തലകുനിച്ചു നിന്ന്  അറിവ് നേടിയത് .കോട്ടും സ്യൂട്ടും ഇട്ടു വിഡ്ഢിത്തരം പറയുന്നതിനേക്കാൾ എത്രയോ നല്ലതാണു തുണിയുടക്കാതെ അറിവ് പകരുന്നത് .തുണിയിലല്ല അറിവിനാണ് ഭാരതം ബഹുമാനിച്ചതു .കനക സിംഹാസനത്തിൽ നിന്നും എണിറ്റു രാജാവ് വിവേകാനന്ദൻ ഇരുന്നു വണ്ടി വലിച്ചത് തുണിയെ ബഹുമാനിച്ചല്ല .വിവേകാനന്ദന്റെ അറിവിനെ മാനിച്ചു കൊണ്ടാണ് .സ്വന്തം മഹിമയെ തിരിച്ചറിയാതെ പുറമെ നിന്നും വന്നതെല്ലാം ശ്രേഷ്ഠമാണെന്നും ഭാരതത്തിൽ ഉള്ളതെല്ലാം ഹീനമെന്നും പ്രചരിപ്പിക്കുന്നതു ഒരു പുതിയ സംഭവമല്ല .ഭാരതത്തിന്റെ  ദുരന്തമാണിത് .നാളെ കാണുബോൾ ചിരിക്കേണ്ടവരാണ് നമ്മൾ എന്ന് സ്വയം ചിന്തിച്ചിട്ട് വേണം നമ്മുടെ സംവാദത്തിന്റെ ഗതി .
Dr.Sasidharan Ph.D,M.Phil,M.A(JNU)
Ninan Mathullah 2017-04-04 18:46:43

വായനയുടെ ലോകം വികസിപ്പിച്ചും ,പണ്ഡയുള്ളവരുടെ  വാക്കുകൾ ശ്രവിച്ചും ആർക്കും ചെയ്യാവുന്ന ഒരു ലോകമാണ് എഴുത്തിന്റെ ലോകം .ഒരു കാര്യം ശരിയാണ് . ഗീതയുംബൈബിളും ,വേദങ്ങളും , ഋഷികളും, വാല്മീകിയും , വ്യസനും , കാളിദാസനും ,കബീറും അവർ പറഞ്ഞിതിനു അപ്പുറത്തു നമുക്ക്  പുതിയതായി ഒന്നും പറയാനില്ല . എത്രോയോ ആചാര്യന്മാർ വലിയ മാനുഷികൾ പല പ്രകാരത്തിൽ പറഞ്ഞ കാര്യമാണ്  നമ്മൾ ആവർത്തിക്കുന്നത് .മഹാന്മാർ സഞ്ചരിച്ച വഴിത്താരയാണ്  ജീവിതത്തിന്റെ അണിമയും മഹത്വവും.

(Dr.Sasi)

Hindus consider the Vedas and Gita as ‘Shruthi’ in the sense heard direct from God. So it is understood that the Munis that wrote these books heard it from God. So the statement that there is nothing new for us to say is not logical. If God could interact with the Munis in ancient times then God can interact with human beings in the present age also. Muslims believe Muhammad as the last prophet and there can be no more prophets. We do not know if Prophet Muhammad said so or somebody else added it as prophet’s words as the prophet did not write down anything, and what is heard was collected after prophets death and written down as his words. Prophet was dead by that time and he was not there to check it, if it is true or not. Christians also canonized their books and limited it to the 66 books and no more can be added or removed from it. All these arguments are from a desire to prevent unscrupulous figures coming later and claiming that God revealed to them things. So all these arguments are binding the almighty God as incapable of doing anything new other than what is already said. According to Christian faith God still interact with human beings and through them give new revelations in the church about things to come. Scriptures need interpretation in the light of new historical developments and God can give though selected human beings new insight on scriptures. So let readers decide what to believe.

വിദ്യാധരൻ 2017-04-04 21:12:25
ഋഗ്വേദവും എബ്രായവേദവും 

ചതുർവേദങ്ങളിലാദ്യത്തേതും പൂർണ്ണമായി മൗലികമായതും ഋഗ്വേദമാണ് . ബി. സി.രണ്ടായിരിത്തി അറുന്നൂറിനും ആയിരത്തി അഞ്ഞൂറിനുമിടയ്ക്കാണ് ഋഗ്വേദത്തിന്റെ മൂലരൂപം രചിക്കപ്പെട്ടത് എന്നാണ് ഏകദേശ ധാരണ. കാലഗണനയെക്കുറിച്ച് പണ്ഡിതൻമാറിക്കിടയിൽ അഭിപ്രായക്യമില്. ശാസ്ത്രീയ നിഗമനങ്ങളിലൂടെ എണ്ണായിരം വർഷത്തെ പഴക്കം വരെ ഈ വേദത്തിനു കല്പിക്കപ്പെട്ടിട്ടുണ്ട്.   പത്തു മണ്ഡലങ്ങളിലായി ആയിരത്തി ഇരുപത്തെട്ടു സൂക്തങ്ങളും പതിനായിരത്തി അഞ്ഞൂറ്റിഅറുപത് മന്ത്രങ്ങളും എഴുപത്തിനാലായിരം വാക്കുകളുമുള്ള ഈ ബൃഹത് ഗ്രന്ഥത്തിന്റെ രചനക്കുപിന്നിൽ നിരവധി മഹർഷിമാർ പ്രവർത്തിച്ചിട്ടുണ്ട് (ഇവർ മിക്കവരും മരവുരി ധരിച്ചിരിന്നിരിക്കണം) . സവ്യൻ, നോധസ് , പരാശരൻ, ഗോതമൻ, കുൽസൻ, കക്ഷിവത് , പരുഛേപൻ, ദീർഘതമസ്, അഗസ്ത്യൻ എന്നിങ്ങനെ ഒൻപത് മഹർഷിമാരാണ് ഒന്നാം മണ്ഡലം രചിച്ചത്.  ഗത്സമദൻ രണ്ടാം മണ്ഡലവും വിശ്വാമിത്രൻ മൂന്നാം മണ്ഡലവും വാമദേവൻ നാലാം മണ്ഡലവും അത്രി അഞ്ചാം മണ്ഡലവും ഭരദ്വാജൻ ആറാം മണ്ഡലവും വസിഷ്ഠൻ ഏഴാം മണ്ഡലവും രചിച്ചു. എട്ടാം മണ്ഡലത്തിന്റെയും ഒൻപതാം മണ്ഡലത്തിന്റെയും രചന കണ്വകുല മഹർഷിയും എന്നും അറുപതിലധികം മഹർഷിമാർ എന്ന് മാത്രമേ കാണുന്നുള്ളൂ. പത്താം മണ്ഡലമാകട്ടെ നിരവധി മഹർഷിമാർ എന്നും മാത്രമേ കാണുന്നുള്ളൂ. കുഭാനദീതടങ്ങളിൽ ആരംഭിച്ച വേദ രചന പതിനൊന്നു നൂറ്റാണ്ടുകളിലൂടെ സിന്ധു ഗംഗാ തീരങ്ങളിൽ അവസാനിച്ചു. ഭാഷക്ക് വരമൊഴി ഇല്ലാതിരുന്ന അക്കാലത്തു ദൈവജ്ഞരായ (ദൈവത്തെക്കുറിച്ചുള്ള അന്വേഷണം ഇന്നും തുടരുന്നതു കൊണ്ട് ഇന്ന് നാം എഴുതുന്നതും പണ്ടത്തെപ്പോലെ പ്രാധാന്യം അർഹിക്കുന്നത് തന്നെ) മഹർഷിമാർക്ക് വെളിപാടുകളിലൂടെ ലഭിക്കുന്ന വേദ മന്ത്രങ്ങൾ വായ്മൊഴിയായി ശിഷ്യന്മാർക്കു നൽകുകയും അവർ അതുരുക്കഴിച്ച് ഹൃദ്യസ്ഥമാക്കി സൂക്ഷിക്കുകയും ചെയ്‌തു വന്നു. അതുകൊണ്ടു ഇക്കാലത്തെ ശ്രുതി കാലമെന്നു വിളിക്കുന്നു .
യേശുവിന്റെ സുവിശേഷങ്ങൾ ശിഷ്യന്മാരും ഇതുപോലെ ഒരുകുഴിച്ച് ഹൃദ്യസ്ഥമാക്കിയതിനാൽ ഈ കാലഘട്ടത്തെയും ശ്രുതികാലമെന്നു പറയുന്നതിൽ തെറ്റില്ല. ഹൃദിസ്ഥമാക്കിയ വേദമന്ത്രങ്ങൾ (സുവിശേഷങ്ങൾ ) തലമുറകളിലൂടെ കെടാതെ സൂക്ഷിച്ചു അതുകൊണ്ട് ഇതിനെ സ്‌മൃതികാലമെന്നു വിളിക്കുന്നു 

ഋഗ്വേദത്തിലെ അവസാന മണ്ഡലം ബി.സി പതിനാറാം ശതകമായിരിക്കണം. ബൈബിളിലെ മോശയുടെ   പഞ്ചഗ്രന്ഥിയും ഇക്കാലത്ത് രചിതാകാൻ വഴിയുണ്ട് . ഉൽപ്പത്തി പുസ്തകത്തിലെ പല സംഭവ വിവരണങ്ങൾക്കും ഋഗ്‌വേദ മന്ത്രങ്ങളുമായുള്ള ബന്ധം സുവിദതമാണ്. ബൈബിളിലെ അവസാന പുസ്തകമായ വെളിപാട്വരെയുള്ള ഗ്രന്ഥങ്ങളിൽ ഋഗ്‌വേദമന്ത്രങ്ങളുടെ അനുരണനങ്ങൾ ധാരാളം കാണാം.

ഋഗ്‌വേദ പത്താം മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രജാപതി എന്ന പുരുഷ സങ്കല്പമാണ് ഈ സമാനതയുടെ കേന്ദ്ര ബിന്ദു. യേശുവിന്റെ ജനന ജീവിതങ്ങൾക്ക് ഈ പുരുഷ സങ്കല്പവുമായി വ്യക്തമായ സാധർമ്മ്യം ഉണ്ട് 

"ഹിരണ്യഗർഭ സമവർത്തതാഗ്രേ
ഭൂതസ്യജാത പതിരേക ആസീത് 
സദാധാര വൃഥ്വിവിം ദ്യമുതേമം 
കസ്മൈദേവായ ഹവിഷാ വിധേമ "  (പത്താം മണ്ഡലം ഇരുപത്തിയൊന്നാം സൂക്തത്തിന്റ ഒന്നാം മന്ത്രം )

ഹിരണ്യ ഗർഭൻ എന്ന പ്രജാപതി പ്രപഞ്ചോല്പത്തിക്ക് മുൻപേ പരമാത്മാവിൽ നിന്ന് ജനിച്ചു. അവിടുന്ന് ജനിച്ച ഉടൻ തതന്നെ സകല ജഗത്തിനും ഏകനായ ഈശ്വരനായി 

"അവൻ ആദർശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷിട്ടിക്കുമുന്പുള്ള ആദി ജാതനുമാണ്. അവനിൽ ഭൂമിയിലുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു അവനാണ് എല്ലാറ്റിനും മുൻപുള്ള അവനിൽ സമസ്തവും സ്ഥിതി ചെയ്യുന്നു" (കൊളോസ്യ ലേഖനം 1:15 -17 )

അതുകൊണ്ടു ഹൈന്ദവ സഹോദരങ്ങളും ക്രൈസ്തവ സഹോദരങ്ങളും ഞാൻ ഞാൻ എന്റെ ദൈവം എന്നൊക്കെയുള്ള ഭാവങ്ങൾ കളഞ്ഞു ജീവിച്ചു പഠിച്ചാൽ ഇനിയും ദൈവത്തിന്റെ പല ഭാവങ്ങളും കാണാനും കൂടുതൽ വേദങ്ങൾ എഴുതാനും ബൈബിളിന്റെ അറുപത്തി ആറു പുസ്തകങ്ങളോട് കൂടി കൂടുതൽ പുസ്തകങ്ങൾ എഴുതി അതിനെ തടിപ്പിക്കാൻ സാധിക്കും . അതുകൊണ്ടു അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ധരിക്കാതെ എഴുതാൻ തുടങ്ങുക , ദൈവത്തിന് എഴുത്തുകാരെ വലിയ ഇഷ്ടമാണ് . എന്തായാലും ദൈവത്തിന്റെ കാര്യമല്ലേ എഴുതുന്നത്. ഇത്തിരി മുഖസ്തുതി അദ്ദേഹത്തിനും ഇഷ്ടമാണ്, നമ്മടെ ദൈവമല്ലേ. അദ്ദേഹത്തെ പൊക്കി എഴുതിക്കോ ഒരു കുഴപ്പവുമില്ല. ചൂടാക്കാതിരുന്നാൽ  മതി . അപ്പോൾ അദ്ദേഹത്തിൻറെ വിധം മാറും 

നിരീശ്വരൻ 2017-04-05 06:57:06
ദൈവം ഒരു പിടികിട്ടാപുള്ളിയായി കറങ്ങാൻതുടങ്ങിയിട്ട് കുറെ കാലങ്ങളായി. അദ്ദേഹത്തിൻറെ അടുത്തു ചെല്ലുംതോറും പിടികൊടുക്കാതെ ഓടിക്കളയുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്. വിദ്യാധരൻ പറയുന്നതുപോലെ ചിലര് ഒറ്റക്ക് ശ്രമം നടത്തി ചിലതൊക്കെ കുറിച്ച് വച്ച് അങ്ങനെയാണ് ഒന്ന് തുടങ്ങി ഏഴുവരെയുള്ള മണ്ഡലങ്ങൾ ഋഗ്വേദത്തിൽ ഉണ്ടായത്. ഇത് ശരിയാകാതെ വന്നപ്പോൾ മഹർഷിമാർ കൂട്ടത്തോടെ ദൈവത്തെ പിടികൂടാൻ ശ്രമം നടത്തി അതാണ് പത്താം മണ്ഡലത്തിൽ കാണുന്നത്. ഡോ. ശശി പറയുന്നതിനോടും നൈനാൻ മാത്തുള്ള പറയുന്നതിനോടും എനിക്ക് യോജിക്കാൻ സാധിക്കില്ല. ദൈവത്തെക്കുറിച്ച് അറിയേണ്ടതൊക്കെ അറിഞ്ഞു കഴിഞ്ഞു ഇനി ഒന്നും അറിയാനില്ല എന്ന വാദവും, അറുപത്തിയാറുപുസ്തകങ്ങളിൽ ദൈവത്തിനെക്കുറിച്ചുള്ള എല്ലാം അടങ്ങിയിട്ടുണ്ട് എന്ന വാദവും തള്ളിക്കളയുക. എന്നിട്ട് നമ്മളുടെ ഭാഗം നമ്മൾ എഴുതി ചേർക്കുക എന്ന വിദ്യാധരന്റെ വാദത്തോട് ചേരുക. ദൈവം ഒരു ആൾമാറാട്ടക്കാരനായതുകൊണ്ട്, മനുഷ്യപശുവായോ പട്ടിയായോ ഒക്കെ പ്രത്യക്ഷപ്പെടാം. പശുതൊഴിച്ചാലും പട്ടികടിച്ചാലും അത് ദൈവ നിശ്ചയമാണെന്ന് വിശ്വസിക്കുന്ന ഭക്തന്മാർ ഉണ്ടല്ലോ? പിന്നെ എന്റെ അഭിപ്രായത്തോട് യജിക്കുന്നില്ല എങ്കിൽ അത് കാര്യ കാരണ സഹിതം എഴുതുക അല്ലാതെ എന്റെ തന്തക്കും തള്ളക്കും വിളിച്ചിട്ട് എന്ത് കാര്യം. എല്ലാവരും എഴുതട്ടെ ഡോക്ടർ, എൻഞ്ചിനിയർ, കവികൾ, കലാകാരന്മാർ, നിരീശ്വരവാദികൾ, വ്യാജന്മാർ എല്ലാവരും എഴുതട്ടെ,. ദൈവത്തെ ജീവനോടെ നിലനിറുത്തുന്നതിൽ ഇവർക്കെല്ലാം പങ്കുണ്ട്. ഇവരിലൂടെ എല്ലാം ദൈവം സംസാരിക്കുന്നു. അതുകൊണ്ട് ആരും ആരേയും നിരുത്സാഹപെടുത്താതെ എഴുതുക. ദൈവം നിങ്ങളിലൂടെ ജീവിക്കുന്നത്. എന്നെപ്പോലെയും ആംഡ്‌റൂസിനെപോലെയുമുള്ള നിരീശ്വരവാദികളുടെ സമ്മർദ്ദം കൂടുമ്പോൾ നിങ്ങളുടെ ദൈവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. ഞങ്ങളെ കൂട്ടികെട്ടണം എന്നുള്ള ലക്ഷ്യത്തോടെ അത് നടത്തുമ്പോൾ നിങ്ങളുടെ അറിവ് വർദ്ധിക്കുകയും ആ അറിവ് നിങ്ങളെ സ്വതന്ത്രമാക്കുകയും അതോടെ ഈ ദൈവശല്യം അവസാനിക്കും.  അപ്പോൾ പശുക്കൾ മനുഷ്യനെ വിട്ടുപോവുകയും മനുഷ്യൻ മനുഷ്യനായി തല ഉയർത്തി ദൈവമായി ഇവിടെ വാഴുകയും ചെയ്യും.

Tom Abraham 2017-04-05 04:01:26

Manushapishajukal will keep diverting us. Only we need to focus on Brahamma, Jehovah, Allahu Akbar. Let us be Cowboys on high alert . 

സ്വാമി സന്തോഷ് മാധവൻ 2017-04-05 07:15:28

നിരീശ്വരനെ എനിക്ക് ഇഷ്ടപ്പെട്ടു. അദ്ദേത്തിന്റെ  പേരിൽ ഒരു ക്ഷേത്രം പണിത് ഉടനെ പൂജതുടങ്ങും
താത്പര്യമുള്ളവർ ക്ഷേത്രം പണിയാൻ പൈസ അയക്കുക. സ്ത്രീകൾക്ക് ശ്രീകോവിലിൽ പ്രേവേശനം തീർച്ച.

സ്വാമി സന്തോഷ് മാധവൻ
പി. ഓ . ബോക്സ് 69
ന്യൂയോർക്ക് -

Naradan 2017-04-05 07:35:16
Ha Ha - T.Abraham is  worshipping all the gods. But tom don't know they fight each other, atleast all their followers fight each other. They all are waiting for some one who worship all of them, they will kick him around like a soccer ball. Poor tom, call your trump for help. Don't you worship him as second coming of your Jesus.
Padmapriya,NJ 2017-04-05 07:45:18
Hello Sasi. I was reading your comments, if you are the same Sasi I know, please rethink what you wrote. You wrote the sacred books are complete and everything is there and nothing more to know. But if you had studied science, you would not have written like that. I can write pages on this, but just remember- We were forbidden to read the Hindu scriptures. Even now we are considered as inferior to Varna people. we cannot inter marry or even enter their house. Our women were regarded as slaves to them. You think that holy book is good for the rest of us ? We tolerated it, but our children will toss it away.
Wish you good health, try to see you when I come to NY.
George V 2017-04-05 09:13:24
മതം ഒരു പാരമ്പര്യ രോഗം ആണ്. അതിനുള്ള ശരിയായ ചികിത്സ എന്നത് വരും തലമുറയിലേക്കു  ഇത് പകരാതിരിക്കാൻ നോക്കുക എന്നതാണ്. അതിനു അതാത് സർക്കാരുകൾ ശക്തമായ നിയമം കൊണ്ടുവരണം. വോട്ടു ചെയ്യാനും വിവാഹം കഴിക്കാനും പ്രായ പരിധി നിയമം മൂലം ഉള്ള പോലെ മത പഠനത്തിനും പ്രായ പരിധി നിശ്ചയിക്കാൻ സർക്കാരുകൾ മുന്നോട്ടു വരണം. ഇപ്പോഴത്തെ  രാഷ്ട്രീയത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടു ഈ അസുഹം വരും തലമുറയ്ക്ക് കൈമാറി അവരും നമ്മെ പോലെ കിണറിലെ തവളകളെ പോലെ ജീവിച്ചു മരിക്കട്ടെ.
ജോണി 2017-04-05 11:48:59
മതം കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അസംബന്ധം. സംഘടിത മതങ്ങൾ മനുഷ്യനെ വിശ്വസിപ്പിച്ചിരിക്കുന്ന ആന മണ്ടത്തരം ആണ് അദൃശ്യനായ ഒരാൾ മുകളിൽ ഇരുന്നു ഓരോ നിമിഷവും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ കയ്യിൽ മനുഷ്യൻ ചെയ്യാൻ പാടില്ലാത്ത പത്തു കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അതിൽ ഏതെങ്കിലും ലംഖിച്ചാൽ അവരെ ഒരു പ്രത്യക സ്ഥലത്തേക്ക് അയക്കും അതാണ് നരകം. അവിടെ കെടാത്ത തീയും ചാകാത്ത പുഴുവും കൊടിയ ദണ്ഡങ്ങളും യാതനകളും അവസാനം വരെ നൽകപ്പെടും. എന്നാൽ അദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു. തീർച്ചയായും സ്നേഹിക്കുന്നു എന്തിനെന്നോ അദ്ദേഹത്തിന് പണം വേണം നിങ്ങളുടെ.  എല്ലാ കഴിവും ഉണ്ട്. എന്ത് വേണമെങ്കിലും ഉണ്ടാക്കാൻ അറിയാം പക്ഷെ പണം മാത്രം അത് നിങ്ങൾ കൊടുക്കണം. അതും പത്തു ശതമാനത്തിൽ കുറയാതെ. മതം, ശത കോടികളുടെ വരുമാനവും ആസ്തിയും ഉള്ള പ്രസ്ഥാനം പക്ഷെ നികുതി മാത്രം കൊടുക്കില്ല.  ശുദ്ധ അസംബന്ധം എന്നെ ഇതിനെ വിളിക്കാൻ പറ്റൂ. 
കടപ്പാട് : ശ്രീ ജോർജ് കാർലിൻ 
Dr.Sasi 2017-04-05 17:47:01
പത്‌മപ്രിയ ,പരാവിദ്യയും അപരാവിദ്യയും തമ്മിലുള്ള അന്തരം തൃശൂർ സെൻ തോമസ് കോളേജിൽ  B.Sc  വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മലയാള അദ്ധ്യാപകരിൽ നിന്നും മനസിലാക്കിയിട്ടുണ്ട്.ഹിന്ദുവും,ക്രിസ്താനിയും ,മുസ്ലിമും എന്നെന്നും തരംതിരിക്കാതെ ഭാരതന്മാർ എന്ന പൗരബോധത്തിലൂടെ ശാസ്ത്രത്തെ ,രാഷ്ട്രത്തിന്റെ ചരിത്രം മനസ്സിലാക്കാനാണ് ഇത്തരത്തിലുള്ള സംവാദം എന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം .അഭിപ്രായവ്യത്യാസത്തെയല്ല  , അഭിപ്രായത്തെ  ബഹുമാനിക്കാൻ പഠിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു.
ശുദ്ധമായ ശാസ്ത്രം.  അതാണ് സത്യം .പരമ മായ സത്യം .മൂന്ന് കാലങ്ങളിലും  സത്തായി ശാസിതമായി നിലനിൽക്കുന്നത് .ഇന്നലെ ,ഇന്ന്, നാളെ മാറ്റം വരാത്തത് .സദ് ഭാവം എന്തിനുണ്ടോ  അതാണ് സത്യം .പക്ഷെ വികലമായ രീതിയിലാണ് സയൻസ് എന്ന ഇംഗ്ലീഷ് വാക്കിനു ഏതോ ഭാഷാസ്നേഹി കൊടുത്ത തികച്ചും  തെറ്റായ മലയാള പരിഭാഷയാണ്  ശാസ്ത്രം എന്ന ശബ്ദ പരിഭാഷ .സയൻസ് ഒരിക്കലും ശുദ്ധ ശാസ്ത്രമല്ല .വേദങ്ങളിലും ബൈബിളിലും രേഖപെടുത്തിയിരിക്കുന്ന സത്യമാണ് ശാസിതമായ സത്യം . ശാസിതമായതു എന്തോ അതാണ് ശാസ്ത്രം.സയൻസ് എപ്പോഴും മാറി കൊണ്ടിരിക്കും . ഇന്നു കണ്ടെത്തിയ സത്യം നാളെ മറ്റൊന്നായി   മാറുന്നു. സയൻസിന്റെ അറിവ്  കണ്ടീഷണൽ ആണ് .കണ്ടിഷൻ മാറുന്നതിനുസരിച്ചു സത്യവും മാറും .അതിനാൽ സയൻസ് പ്രായേണ അറിവിന്റെ അറ്റം അല്ല .അതുകൊണ്ടാണ് ബൈബിളും ഗീതയും വേദങ്ങളും പറഞ്ഞിതിനു അപ്പുറത്തു നമുക്ക്  പുതിയതായി ഒന്നും പറയാനില്ലഎന്ന് അടിവരയിട്ടു സൂചിപ്പിച്ചതു.എന്നാൽ അപ്പ്ലൈഡ്‌ സയൻസ് ,ഫിസ്‌സിക്കൽ സയൻസ്  മുഖേനയുള്ള മാനവരാശിയുടെ കണ്ടുപിടുത്തങ്ങൾ മുഴുവനും വേദങ്ങളിൽ ഉണ്ടായിരിന്നു എന്ന വികലമായ സങ്കല്പം പൂർണമായും അവഗണിക്കുന്നു .
(Dr.Sasi)

Ninan Mathullah 2017-04-06 06:08:11

മതം ഒരു പാരമ്പര്യ രോഗം ആണ്. അതിനുള്ള ശരിയായ ചികിത്സ എന്നത് വരും തലമുറയിലേക്കു  ഇത് പകരാതിരിക്കാൻ നോക്കുക എന്നതാണ്. അതിനു അതാത് സർക്കാരുകൾ ശക്തമായ നിയമം കൊണ്ടുവരണം. വോട്ടു ചെയ്യാനും വിവാഹം കഴിക്കാനും പ്രായ പരിധി നിയമം മൂലം ഉള്ള പോലെ മത പഠനത്തിനും പ്രായ പരിധി നിശ്ചയിക്കാൻ സർക്കാരുകൾ മുന്നോട്ടു വരണം. ഇപ്പോഴത്തെ  രാഷ്ട്രീയത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടു അസുഹം വരും തലമുറയ്ക്ക് കൈമാറി അവരും നമ്മെ പോലെ കിണറിലെ തവളകളെ പോലെ ജീവിച്ചു മരിക്കട്ടെ.

 

Is not this statement an example of a frog in a well mental state- just because you do not believe in God or religion, thinking that what you believe is the only truth. Most of the countries of the world the majority of people accept and admit the positive influence of religion on human mind. It is the faith in God that prevents people from creating law and order problems. Majority of people recognize the influence of religion to keep under control the tendency to crime of the human mind. For politicians their job becomes easier if law and order problems under control. Almost all countries give tax benefits to religious institutions to do their work. Charlatans here prescribe medicine for social ills and when problem arise out of it they go under and lift head elsewhere to prescribe new medicines for social ills. One guy suggested a medicine for eye problem and when it got worse he said sorry it was a medicine drop meant for nose.
അവസരവാദി 2017-04-05 20:36:44
ശാസ്ത്രത്തെയാണ് ഡോക്ടർ. ശശി അടിച്ചമർത്താൻ ശ്രമിക്കുന്നത്. ഇത് കണ്ടിട്ടും കേട്ടിട്ടും  അടങ്ങിയിരിക്കാൻ കഴിയുമാ. പൂച്ച ഇല്ലാത്തിടത്ത് എലിയുടെ വിളയാട്ടം
Naradan 2017-04-06 06:59:22
It is written- do not push a Donkey from behind & do not argue with a stubborn.
Some may have academic degrees- but they can be educated idiots.
Thomas Vadakkel 2017-04-06 07:08:56
'അവസരവാദിയുടെ പൂച്ചയില്ലാത്ത എലിയുടെ വിളയാട്ടം' എന്ന പ്രയോഗം നന്നായിരിക്കുന്നു. ഇമലയാളിയുടെ വായനക്കാരിൽ ആധികാരികമായി മറുപടി നൽകാൻ കഴിവുള്ളവർ പലരുമുണ്ട്. 'മൗനം വിദ്വാനു ഭൂഷണമെന്നപോലെ' രംഗത്തു വരാൻ അവർ മടികാണിക്കുന്നതാകാം. അറിവ് മുഴുവൻ വേദങ്ങളിലുണ്ടെന്ന അവകാശവാദം പോലെ ക്രിസ്ത്യൻ മൗലിക വാദികളും വഴിയോരങ്ങളിൽ ശാസ്ത്രം മുഴുവൻ അവരുടെ കൊച്ചുപുസ്തകമായ ബൈബിളിലുണ്ടെന്ന് പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. സാധാരണക്കാർക്ക് മനസിലാകാത്ത വേദങ്ങളും ബൈബിളും ദൈവ വചനങ്ങളെന്നാണ് ഇവരുടെ അവകാശവാദങ്ങൾ.

അത്തരക്കാരുടെ ചിന്തകൾ മുഴുവൻ വേദഗ്രന്ഥങ്ങളിൽ മാത്രം ഒതുക്കിയിട്ടിരിക്കുന്നു. നാളെയൊരു സിനിമാ ഭക്തൻ സകല അറിവുകളും മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാലുള്ള സിനിമയിലുണ്ടെന്നു പറയുന്ന വാദം പോലെ ചില മതഭക്തരുടെ ചിന്തകളും ആരാധനയും ഇത്തരം മതഗ്രന്ഥങ്ങളിൽ ക്ലിപ്തപ്പെടുത്തിയിരിക്കുകയാണ്. 

ബ്രിട്ടീഷ്കാർ വരുന്നവരെ വേദങ്ങൾ മുഴുവൻ അജ്ഞാതമായ ഗ്രന്ഥപ്പുരകളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. ജർമ്മൻ മിഷിണറിമാരാണ് മതപരിവർത്തനത്തിനായി സംസ്കൃതത്തിൽ നിന്നും വേദങ്ങൾ മറ്റു ഭാഷകളിലേക്ക് ആദ്യം തർജ്ജിമ ചെയ്തത്. ഇതിൽ പല പുരാണങ്ങളും വേദപ്രചരണത്തിനായി അവർ മാറ്റിയെഴുതിയിട്ടുണ്ട്. ഉദാഹരണമായി ഭവിഷ്യ പുരാണത്തിലെ 'ക്രിസ്തു' അവരുടെ ഭാവനയിൽ ഉള്ളതാണ്. അതിൽ ഒരു പ്രജാപതിയെ ക്രിസ്തുവിന്റെ ജീവിതം പോലെ വിവരിച്ചിട്ടുണ്ട്. വേദങ്ങളുടെയും ക്രിസ്തുവിന്റെയും കാലം രണ്ടായിരുന്നുവെന്ന കാര്യം അന്നു മിഷ്യനറിമാർക്ക് അറിഞ്ഞുകൂടായിരുന്നു.

വേദങ്ങളിലെ പ്രജാപതിയെ ആധാരമാക്കി പോട്ടയിലെ അരവിന്ദാക്ഷമേനോനെപ്പോലുള്ള ഉപദേശികൾ തകർപ്പൻ ക്രിസ്തീയ പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഈ 'ഭവിഷ്യ പുരാണത്തിൽ' തന്നെ പ്രവാചകൻ മുഹമ്മദ് നബിയും ബ്രിട്ടനിലെ വിക്‌ടോറിയാ രാജ്ഞിയും ഉണ്ട്. മുഹമ്മദ് നബിയെ പ്രവാചകനായിട്ടല്ല ഭവിഷ്യ പുരാണം വിവരിച്ചിരിക്കുന്നത്.  

ബൈബിളും ഓരോ കാലത്തു അതാത് കാലത്തെ ജനങ്ങളുടെ സൗകര്യമനുസരിച്ചു മാറ്റപ്പെട്ടതാണ്. ബൈബിൾ എഴുതിയത് ക്രിസ്തു ശിക്ഷ്യന്മാരെന്നും തെളിവുകളില്ല. നാലാം നൂറ്റാണ്ടിലാണ് സുവിശേഷങ്ങൾ കണ്ടെടുക്കപ്പെട്ടതും. ഓരോരുത്തരുടെ ഭാവനകൾ അനുസരിച്ചു ഓരോ കാലത്തും ക്രിസ്തുവിനെ വൈകൃതമാക്കിയിട്ടുണ്ട്. ഒരു ക്രിസ്തു, നൂറു വിശ്വസങ്ങൾ, അവിടെ സത്യമെവിടെ? ചതുർ വേദങ്ങൾ, ചതുർ വർണ്ണങ്ങൾ, ഒരേ സൃഷ്ടിയിലുള്ള മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഗ്രന്ഥങ്ങൾ ഇതെല്ലാം ദൈവ ശ്രുതികളെന്നു പറഞ്ഞാൽ ഉൾക്കൊള്ളാനും പ്രയാസം. അതുപോലെ വേദങ്ങളിലെ സത്യങ്ങൾ പുറത്തു വന്നത് മിഷ്യനറിമാരുടെ വേദ വിവർത്തനത്തിനു ശേഷമായിരുന്നു. അതിനുമുമ്പ് വേദങ്ങളിലെ സത്യം ഒളിച്ചിരിക്കുകയായിരുന്നോ? ഇന്ന് കാണുന്ന ഹൈന്ദവ ദൈവങ്ങൾ ആരും തന്നെ വേദങ്ങളിലില്ല.

സത്യം മുഴുവൻ വേദങ്ങളിൽ നിറഞ്ഞിരിക്കെ പിന്നീടുള്ള അവതാര ദൈവങ്ങളുടെയും  പ്രവാചകരുടെയും ആവശ്യം എന്തിനായിരുന്നു? ക്രിസ്ത്യൻ മൗലിക വാദികളുടെ ക്രിസ്തു പുരാണത്തിലുണ്ടെങ്കിൽ എന്തുകൊണ്ട് ക്രിസ്തുവുള്ള ഭവിഷ്യ പുരാണം ക്രിസ്തുമതം അംഗീകരിക്കുന്നില്ല? കൊല്ലും കൊലയുമായി നടക്കുന്ന ഭീകര മതങ്ങളും സത്യം അവരുടെ മതത്തിലും വേദഗ്രന്ഥത്തിലുമുണ്ടെന്നു പറയും.  
ഇംഗ്ലീഷ് 2017-04-05 18:50:49
താങ്കൾക്ക് ഇംഗ്ലീഷാണ് വഴങ്ങുന്നത്.
Black Label 2017-04-06 08:09:46
when aircraft was invented, Indians named it Vimana, that doesn't mean Ravana had a modern aircraft. When Atom was discovered after the invention of Microscope, Indians named Atom as Paramanu. Paramanu is described in Jainism. Jainism is talking about the smallest living thing they could see by the naked eye. Atom is not equal to Paramanu. The last form which is indivisible is paramanu.
Follow the inventions and Discoveries of Science. Ignore all others who claim they know. If they can find every thing in the old books, let them be so. but they use all seientific achievements for their advantage. If they are sick, they seek the help of Science, not the old books.
 These people need commonsense. To trigger common sense, sip holy sprit slowly. Then you will start thinking.
Dr.Sasi 2017-04-06 09:06:22
ഒരു വിഭാഗം ഹിന്ദു മേലാളന്മാരുടെ ആധിപത്യത്തിലൂടെ ഹിന്ദു ധർമ്മം അപചയത്തിന്റെ ആഴക്കയങ്ങളിലേക്കു അമർന്നു പോയി .നല്ല സാമാജിക ലക്ഷ്യത്തോടെ എഴുതിയ ചാതുർവർണ്യം ജാതി വ്യവസ്ഥയുടെ ,അടിമത്വത്തിന്റെ ,ഉച്ചനീചത്വത്തിന്റെ   തൊട്ടുകൂടായ്മയുടെ അഗാധതയിലേക്കു ആണ്ടു പോയി .ഇന്നും പല പ്രകാരത്തിൽ , പല രൂപത്തിൽ  അതിന്റെ ചങ്ങലയിൽ സ്വയം കുരുക്കി വെച്ചിരിക്കുകയാണ് ഹിന്ദു ധർമ്മം .വേദങ്ങളെ ശ്രുതിയെന്നും സ്‌മൃതിയെന്നും രണ്ടായി തരാം തിരിക്കാം . സാമൂഹ്യ സാഹചര്യങ്ങൾ മാറുന്നതിനു അനുസരിച്ചു  ശ്രുതിയെ ചിട്ട പെടുത്തന്നതാണ് സ്‌മൃതി. വേദസങ്കൽപ്പങ്ങൾക്ക്  പ്രായേണ (മിക്കവാറും)വിരുദമായിട്ടാണ് സ്‌മൃതി രൂപപ്പെട്ടിട്ടുള്ളത് .ഇവിടെയാണ് വർണ്ണവ്യവസ്ഥ ജാതിവ്യവസ്ഥയായി മാറിയത്എല്ലാ മതങ്ങൾക്കും അതിന്റെതായ വ്യക്തിത്വമുണ്ട് . ഒരു മതത്തിന്റെയും വക്താവുകയല്ല ലക്‌ഷ്യം.ലോകത്തു  എവിടെയും ഈ വർണ്ണം കാണാവുന്നതാണ് .ഓരോ വ്യക്തിക്കും ഓരോരോ വ്യക്തി സവിശേഷതയുണ്ട്. ഓരോ ഗുണമുണ്ട് . ഗുണമാണ് വർണ്ണം .വർണ്ണമെന്ന ശബ്ദത്തിന്റെ അർഥം  സ്വികരിക്കുന്നതു എന്തോ അത് വർണ്ണം .അതനുസരിച്ചാണ് ചാതുർവർണ്യം രൂപപ്പെട്ടിട്ടുള്ളത് .ചില വ്യക്തികൾക്കു അറിവ് മാത്രമേ ഉണ്ടായിരിക്കു .ചില വ്യക്തികൾക്കു ബലവും ധൈര്യവും ഉണ്ടായിരിക്കും .ചില വ്യക്തികൾക്കു  സാങ്കേതികമായ കഴിവ് കാണും .ചില വ്യക്തികൾക്കു ക്ലീനിങ് ,കൈത്തൊഴിൽ എന്നിവയിലായിരിക്കും താല്പര്യം.ഈ ഗുണത്തെ അടിസ്ഥാനപ്പെടുത്തിയാണ് , ബ്രാഹ്മണൻ , ക്ഷത്രിയൻ , വൈശ്യർ ,ശൂദ്രർ  എന്നീ  വർണ്ണ വ്യവസ്ഥ നിലവിൽ വന്നത് .എന്നാൽ ജാതി ജന്മത്തിന്റെ അടിസ്ഥാനത്തിലാണ് . മനുഷ്യരുടെ ജാതി മനുഷ്യത്വം .അതായതു മനുഷ്യൻ ഒരു ജാതി . .ബ്രാഹ്മണ ജാതി ,ക്ഷത്രിയ ജാതി,വൈശ്യ ജാതി ,ശൂദ്ര ജാതി എന്നൊന്നില്ല .ഇതിനു ഹേതുവായി ഒരു നല്ല ദൃഷ്ടാന്തം നൽകാം .ബ്രാഹ്മണൻ , ക്ഷത്രിയൻ , വൈശ്യർ ,ശൂദ്രർ  എന്നീ  വർണ്ണ വ്യവസ്ഥയിലുള്ള എല്ലാവരുടെയും ഡി .എൻ  .എ ഒന്നാണ്.അറിവുതന്നെയാണ് പ്രാപ്തിയും ലാഭവും .മോക്ഷം ഞ്ജാനത്തിലൂടെയും.
(Dr.Sasi)
വിദ്യാധരൻ 2017-04-06 10:22:42

ശാസ്ത്രവും മതവും പോര് തുടങ്ങീട്ട്
കാലമൊട്ടേറെ ആയി എൻ കൂട്ടരേ
ഇന്നും ഭൂമിയിൽ കാണുന്നതൊക്കയും
ചൈതന്യത്തിൻ ഭാവഭേദമെന്നുമതം
അല്ലല്ലതിനു തെളിവ് വേണമല്ലെങ്കിൽ
വെറും മിഥ്യാവാദമെന്നു ശാസ്ത്രം
ഹേതുവിൽ നിന്ന് ഫലത്തിലേക്കൊന്നു
ഫലത്തിൽനിന്ന് ഹേതുവിലേക്കൊന്ന്‌
ഇങ്ങനെ ഇവർ യുദ്ധത്തിലായിട്ട്
വർഷം ഒട്ടേറെയായിഎൻ കൂട്ടരേ.
രണ്ടു സമാന്തര രേഖപോലങ്ങനെ
മുന്നോട്ട് പോകുന്നത് മുട്ടാതൊരിടത്തും 
"അണ്ടിയോ മൂത്തത് മാങ്ങയോ?"
ഉത്തരം കിട്ടാത്ത ചോദ്യം മനുഷ്യനെ
വല്ലാത്ത കഷ്ടത്തിലാക്കുന്നു കഷ്ടം!
എത്ര 'ഊർജ്ജം' ചിലവാക്കുന്നതിനായി
ഐൻസ്റ്റൈൻ കേട്ടാൽ കേറിപിടിക്കുമുടൻ
ഊർജ്ജം എന്നാൽ അത്  പിണ്ഡത്തെ
പ്രകാശവേഗതയെ  തൻപെരുക്കം കൊണ്ട്
ഗുണിച്ചാച്ചാൽ കിട്ടുമെന്നദ്ദേഹം പറയുന്നു
അങ്ങനെ നോക്കിയാൽ നമ്മൾക്ക് ഡോക്ടർ
ശശിയുടെ വാദത്തെ തള്ളുവാനൊക്കുമോ?
ചൈതന്യത്തെ ചിലർ ഊർജ്ജമെന്നു വിളിപ്പൂ
ചൈതന്യത്തിൽ നിന്നെല്ലാം ഉളവായിയെന്നു മതം
അങ്ങനെയെങ്കിൽ ആദ്യമേ സർവ്വതും
ചൈതന്യം (ഊർജ്ജ) മായിരുന്നിരിക്കണം.
എന്നാലും ശാസ്ത്രം കൊണ്ടുപോകുന്നു നമ്മളെ
സൃഷ്ടിയുടെ നിഗൂഢതയിലേക്കെപ്പഴും
പ്രത്യക്ഷമാക്കുന്നു പലതും നമുക്കായി
ജീവിതം ഈ ഭൂവിൽ മെച്ചമാക്കിടാനായി
എല്ലാ മതങ്ങളും ഗണിക്കണം നമ്മൾ
എന്നാൽ 'മത'ങ്ങളേം  ഒഴിവാക്കണം തീർച്ച
പൊല്ലാപ്പ് സൃഷ്ടിക്കുന്നു മതങ്ങൾ ഇന്ന്
മർത്ത്യന്റെ ജീവിതം ദുഷ്കരമാക്കുന്നു
എന്റെ മതത്തെ ഉറക്കെ പറയുവാൻ
ഉണ്ടാകണം സ്വാതന്ത്യം എപ്പഴും
അല്ലെങ്കിൽ അത് മൃതിയേക്കാൾ ഭയാനകം

(മതത്തിന് അഭിപ്രായം എന്നൊരർത്ഥം
ഉള്ളത് ഉചിതമായി ഉപയോഗിച്ചു വായിക്കുക)


Dr.Sasi 2017-04-06 12:36:50
മുഗള വംശത്തിലെ രാജാവായ ഷാജഹാന്റെ പുത്രനായ ദാരാ രാജകുമാരനാണ് (പതിനേഴാംനൂറ്റാണ്ടിൽ) ഉപനിഷത്തുകൾ സംസ്കൃതത്തിൽ നിന്നും  പേർഷ്യൻ ഭാഷയിലേക്കു തർജമ ചെയ്തത് .ഈ തർജ്ജമയ്ക്ക് ശേഷമാണു ലോകം മുഴുവൻ ഉപനിഷത്തുകളെ അറിയാൻ ആരംഭിച്ചിത് .അതിനു മുൻപ്  ശങ്കരാചാര്യരും,രാമാനുജനും , സായണനും വേദങ്ങൾ ഭാരതത്തിൽ പ്രചിരിപ്പിച്ചിരുന്നു . ഈ പേർഷ്യൻ തർജമയെ ഫ്രഞ്ച് പാതിരിയായ അൻക്വിറ്റിൻ ദു  പെറോൻ  ആണ് ലാറ്റിൻ ഭാഷയിലേക്കു മാറ്റിയത് .അതോടെ എല്ലാ യൂറോപ്യൻ ഭാഷകളിലും ഉപനിഷത്തുക്കൾ  മാറ്റപ്പെട്ടു .ഭാരതത്തിന്റെ മഹിമ ലോകം മുഴുവൻ പ്രചരിപ്പിച്ചതിൽ ഒരു മുസ്ലിം രാജകുമാരന്റെയും ഒരു ക്രിസ്ത്യൻ പാതിരിയുടെയും ചൈതന്ന്യത്തിന്റെ  മനോമോഹനമായ  മുഖം വിളങ്ങുന്നതായി കാണാം.ഇതൊന്നും മനസിലാക്കാതെയാണ് ഹിന്ദു ,മുസ്ലിം  ക്രിസ്ത്യൻ വിവേചനം മനസ്സിൽ വെച്ച് ആളുകൾ വേപഥു കൊള്ളുന്നത്.അതിനാൽബ്രിട്ടീഷ്കാർ വരുന്നവരെ വേദങ്ങൾ മുഴുവൻ അജ്ഞാതമായ ഗ്രന്ഥപ്പുരകളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു എന്ന അറിവും,ജർമ്മൻ മിഷിണറിമാരാണ് മതപരിവർത്തനത്തിനായി സംസ്കൃതത്തിൽ നിന്നും വേദങ്ങൾ മറ്റു ഭാഷകളിലേക്ക് ആദ്യം തർജ്ജിമ ചെയ്തത് എന്ന അറിവും ഒരു പൊട്ട അറിവാണ്.
(Dr.Sasi)
Thomas Vadakkel 2017-04-06 17:15:01
ശ്രീമാൻ ശശി എഴുതിയിരിക്കുന്ന ഉപനിഷത്തുകളുടെ തർജിമയെപ്പറ്റി ഒന്നും തന്നെ ഞാൻ സൂചിപ്പിച്ചിട്ടില്ല. ഉപനിഷത്തുക്കൾ തർജ്ജിമ ചെയ്‍തത് പാശ്ചാത്യരെന്ന വാദങ്ങളൊന്നും എനിക്കില്ല.   വേദങ്ങൾ നാലേയുള്ളൂ. ഉപനിഷത്തുക്കൾ ഇരുനൂറിൽപ്പരമുണ്ട്. ഉപനിഷത്തുക്കൾ ഓരോ കാലഘട്ടത്തിൽ എഴുതപ്പെട്ടവകളുടെ കാലപ്പഴക്കം ആധുനിക നൂറ്റാണ്ടുവരെയുണ്ട്.

ഋഗ് വേദ ലാറ്റിൻ ഭാഷയിലേക്ക് ആദ്യം തർജ്ജിമ ചെയ്തത് ഫ്രഡറിക് ഓഗസ്റ്റ് റോസനായിരുന്നു. (The first published translation of any portion of the Rigveda in any European language was into Latin, by Friedrich August Rosen (Rigvedae specimen, London 1830). പിന്നീട് മാക്സ് മുള്ളർ ജർമ്മനിയിലേക്ക് തർജ്ജിമ ചെയ്തു.

ഇന്ന് സംസ്കൃതത്തിലെ പഴയ മാനുസ്ക്രിപ്റ്റുകൾ കൂടുതലും സൂക്ഷിച്ചിരിക്കുന്നത് ജർമ്മനിയിലാണ്. പലരും ഗവേഷണം ചെയ്യാൻ ജർമ്മനിക്ക് ടിക്കറ്റെടുത്തു പോവുന്നു.

വേദങ്ങളെ ശ്രുതിയെന്നു (കേട്ടത്)പറയുന്നു. പിന്നീടുള്ള ഗ്രന്ഥങ്ങളെ സ്മൃതിയെന്നും പറയും. അമാനുഷ്യകമായി മുനിമാർക്ക് ലഭിച്ച വെളിപാടെന്ന വിശ്വാസവും ശ്രുതിയിലുണ്ട്. ഉപനിഷത്തുകൾ സ്മൃതിയിൽ പെടും. മഹാഭാരതം അഞ്ചാം വേദമായി ചില പണ്ഡിതർ കരുതുന്നു.  

ഉപനിഷത്തുക്കളെ വേദാന്തം എന്ന് പറയും. താങ്കൾ സൂചിപ്പിച്ച ശങ്കരാചാര്യരും രാമാനുജരും വേദാന്തികളാണ്. ശങ്കരാചാര്യ അദ്വൈത വേദാന്തിയായിരുന്നു. അദ്വൈതത്തിന്റെ ഉറവിടം ഉപനിഷത്തുക്കളാണ്. ആത്മനും ബ്രഹ്‌മനും തമ്മിലുള്ള അദ്ധ്യാത്‌മിക അറിവിനെ തിരിച്ചറിയുന്നതാണ് അദ്വൈതത്തിലുള്ളത്. വേദിക് കാനോണികകളായ ബ്രഹ്മസൂത്രയും ഉപനിഷത്തുക്കളും ഭഗവദ് ഗീതയും അദ്ദേഹം പ്രചരിപ്പിച്ചിട്ടുണ്ട്. അല്ലാതെ ആദി ശങ്കരൻ വേദങ്ങൾ പ്രചരിപ്പിച്ചോയെന്നു അറിവില്ല. എന്റെ അറിവു പൊട്ടയായിരിക്കാം. ക്ഷമിക്കുക.     

വേദങ്ങൾ ഒരു മുഗളന്മാരും തർജ്ജിമ ചെയ്തതായി അറിവില്ല. താങ്കൾ എഴുതിയ ഷാജഹാൻറെ മകൻ അമ്പത് ഉപനിഷത്തുക്കൾ പേർഷ്യനിൽ തർജ്ജിമ ചെയ്തത് ശരിയാണ്. ഗൂഗിളിൽ അക്കാര്യം ആരോ ഗവേഷണം ചെയ്ത ലേഖനമുണ്ട്. അതും ആധികാരികമെന്നു ലേഖനത്തിൽ പറഞ്ഞിട്ടില്ല. ഇരുന്നൂറിൽപ്പരം ഉപനിഷത്തുകളിൽ അമ്പതോളം ഉപനിഷത്തുക്കൾ ഷാജഹാന്റെ ഔറംഗ സീബിനാൽ കൊല്ലപ്പെട്ട മകൻ Dârâ Shukoh തർജ്ജിമ ചെയ്തിട്ടുണ്ട്. 

സംസ്കൃതം ഭാരതത്തിന്റെ ദേവഭാഷയായി കരുതുന്നു. എങ്കിലും സംസ്കൃതത്തെപ്പറ്റി ഗവേഷണം നടത്താൻ അനേകർ ജർമ്മനിക്ക് പോകുന്നു. ഇന്ത്യയിലേക്കാൾ സംസ്കൃത ബുക്കുകളുടെ ശേഖരമുള്ളത് ജർമ്മനിയിലെന്നല്ലേ ഇതിൽ നിന്നും മനസിലാക്കേണ്ടത്.
free thinker 2017-04-06 18:18:05
we can say many things to justify caste system. But the truth is that it is a institution against humanity. Once slavery was justified quoting Bible.
Nowadays, we boast about Indus civilization. The white men excavated the areas in the early 20th century and then only we came to know about it.
It is the same with Vedas and Upanishads. Swami Vivekananda termed Max Muller as another Sayana.
But the RSS ideologues do not want hear truth or history
Dr.Sasi 2017-04-06 18:07:10
ഈ മനുഷ്യപശുക്കൾ (മൃഗങ്ങൾ)എത്ര  ദിവസങ്ങളായീ കഴിഞു പോയ കാലങ്ങളെ കുറിച്ച് പല തലങ്ങളിലൂടെ അറിവിന്റെ സമന്വയത്തിലൂടെ കടന്നു പോയി ."ഇപ്പോഴാണ് എന്റെ കവിത അന്വർത്ഥമായതു".നൂറു ശതമാനം അങ്ങ് ശരിയാണ് .എന്നിരുന്നാലും ഒരു പൈതൃകത്തിന്റ  തുടർച്ചയുടെ പിൻതല മുറക്കാരല്ലേ നമ്മൾ !  ഈ കവിത എന്തൊക്കെയായാലും കവിക്കും അനുവാചകർക്കും ഒരുപോലെ സന്തോഷവും പ്രചോദനവും നല്കിയെന്നതിൽ യാതൊരു ശങ്കയുമില്ല .അങ്ങ് കവന കർമ്മത്തിൽ മുഴുകി വീണ്ടും അവസരമൊരുക്കട്ടെ .നന്ദിയോടെ ...
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക