Image

യുവനടി ഗൗതമി നായര്‍ വിവാഹതയായി

Published on 02 April, 2017
യുവനടി ഗൗതമി നായര്‍ വിവാഹതയായി


ആലപ്പുഴ: നടി ഗൗതമി നായരും സംവിധായകന്‍ ശ്രീനാഥ്‌ രാജേന്ദ്രനും വിവാഹിതരായി. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ.

നിരവധി സംവിധായകരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്‌ ശേഷം ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ `സെക്കന്റ്‌ ഷോ' സംവിധാനം ചെയ്‌തുകൊണ്ടാണ്‌ ശ്രീനാഥ്‌ രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്‌. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്‌. ചിത്രം യുവാക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിരുന്നു.

 
മോഹന്‍ലാലും സണ്ണി വെയ്‌നും ഭരതും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ `കൂതറ'യാണ്‌ ശ്രീനാഥിന്റെ അടുത്ത ചിത്രം. 
സെക്കന്റ്‌ ഷോയ്‌ക്ക്‌ ശേഷം ലാല്‍ജോസിന്റെ `ഡയമണ്ട്‌ നെക്‌ലെയ്‌സി'ലാണ്‌ ഗൗതമി നായര്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായെത്തിയത്‌. കൂതറ, ചാപ്‌റ്റേഴ്‌സ്‌, ക്യാമ്പസ്‌ ഡയറി എന്നീ സിനിമകളും ഗൗതമിയുടേതായി പുറത്തെത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക