Image

പ്രഭാസിന്റെ മലയാളശബ്ദം

Published on 02 April, 2017
പ്രഭാസിന്റെ മലയാളശബ്ദം

ബാഹുബലിയുടെ ഗാംഭീര്യം നിറഞ്ഞ മലയാള ശബ്ദത്തിന്റെ ഉടമയാരെന്ന് ഏറെനാളായി മലയാളി ആലോചിക്കുന്ന കാര്യമാണ്.എറണാകുളം സ്വദേശിയായ അരുണ്‍ ആണ് ഈ ശബ്ദത്തിനുടമ. ബാഹുബലിയായ പ്രഭാസിന്റെ ശബ്ദം എന്നു തന്നെ തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ആ ശബ്ദം.

ഇതിനകം നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള അരുണ്‍ ഈച്ച ചിത്രത്തില്‍ നാനിക്ക് ശബ്ദം നല്‍കിയാണ് രാജമൗലി ചിത്രത്തിലേയ്ക്ക് എത്തിയത്. അതിനു മുന്‍പ് മാടമ്പി, പ്രാഞ്ചിയേട്ടന്‍, കുരുക്ഷേത്ര, കീര്‍ത്തിചക്ര തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ഈച്ച എന്ന ചിത്രത്തിലെ പരിചയത്തിലൂടെ പ്രഭാസിന്റെ മിര്‍ച്ചിയിലേയ്ക്കും ക്ഷണം വന്നു.
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്നതും അരുണിന് അറിയാം. പറഞ്ഞു പോയാല്‍ അരുണിനു കുടുംബം വിറ്റാല്‍ പോലും കേസ് തീരില്ല. അരുണ്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക