Image

സ്വാമി ചിദാനന്ദപുരി മെല്‍ബണില്‍

Published on 02 April, 2017
സ്വാമി ചിദാനന്ദപുരി മെല്‍ബണില്‍


മെല്‍ബണ്‍: കോഴിക്കോട് ജില്ലയിലെ കോലത്തുര്‍ അദ്വൈതാശ്രമത്തിലെ ആചാര്യനും പ്രശസ്ത ഹൈന്ദവ സന്യാസിയുമായ ശ്രീമദ് സ്വാമി ചിദാനന്ദപുരിയുടെ ആസ്‌ട്രേലിയന്‍ പര്യടനത്തിന്‍ ഭാഗമായി മെല്‍ബണില്‍ ഈ വര്‍ഷത്തെ കേരള ഹിന്ദു സൊസൈറ്റി വിഷു ആഘോഷങ്ങളില്‍ പങ്കെടുത്തു പ്രഭാഷണം നടത്തുന്നു. 

വിഷു ദിവസമായ ഏപ്രില്‍ 14 നു വൈകുന്നേരം 3.30ന് തനിമയാര്‍ന്ന വിഷുക്കണി , ഭജനഎന്നിവയോടെ പരിപാടി ആരംഭിക്കും. ഏകദേശം രണ്ടു മണിക്കൂര്‍ നീളുന്ന സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തിന് 4.00 നു തുടക്കം കുറിക്കും. തുടര്‍ന്ന് സ്വാമിജിയുമായി പൊതുജനങ്ങള്‍ക്ക് സംവാദത്തിനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതി അറിയിക്കുന്നു. ഇത്തവണ കുട്ടികള്‍ക്കു വിഷുകൈനീട്ടം നല്‍കുന്നത് ശ്രീമദ് സ്വാമി ചിദാനന്ദപുരിയായിരിക്കും.

തികച്ചും സൗജന്യമായ പരിപാടിയുടെ വേദി 284 തോംസണ്‍സ് റോഡ്, ലോവര്‍ ടെംപിള്‍സ്‌റ്റോവ് വിക്ടോറിയ 3107 ആകുന്നു. 

സ്വാമി ചിദാനന്ദപുരിയോടൊന്നിച്ചുള്ള ഈ വര്‍ഷത്തെ കഐച്ച്എസ്എം വിഷു ആഘോഷങ്ങളുടെ വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട ഫോണ്‍: ശ്രീകുമാര്‍ തോപ്പില്‍: 0407490003, പ്രദീപ് ചന്ദ്ര: 0406868611, ശ്രീജിത്ത് ശിവരാജ്: 0433850073.

റിപ്പോര്‍ട്ട്: വിജയകുമാരന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക