Image

കൂടംകുളം: മന്‍മോഹന് പിന്തുണയുമായി റഷ്യയും

Published on 25 February, 2012
കൂടംകുളം: മന്‍മോഹന് പിന്തുണയുമായി റഷ്യയും
ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ അമേരിക്കയാണെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ആരോപണത്തിന് പിന്തുണയുമായി റഷ്യയും രംഗത്തെത്തി. അമേരിക്കയില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന മൂന്ന് സംഘടനകളാണ് ആണവനിലയത്തെ എതിര്‍ക്കുന്നതെന്ന് റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ എ. കഡ്കിന്‍ ആരോപിച്ചു. റഷ്യയുടെ സാമ്പത്തിക സഹായത്താേടെയാണ് തമിഴ്‌നാട്ടിലെ കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നത്.

കൂടംകുളത്ത് പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ അമേരിക്കയില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ഫുക്കുഷിമയില്‍ അപകടമുണ്ടായി ആറു മാസം കഴിഞ്ഞാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൂടംകുളത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുന്നത്-അലക്‌സാണ്ടര്‍ കഡ്കിന്‍ പറഞ്ഞു.


കൂടംകുളത്തെ സംഘടനകളുടെ സാമ്പത്തി സ്രോതസ്സിനെ കുറിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.നാരായണസ്വാമി അറിയിച്ചു. ഈ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയതാനും അദ്ദേഹം പറഞ്ഞു.


അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യേണ്ട ആണവനിലയത്തിന്റെ നിര്‍മാണപ്രവൃത്തി പ്രക്ഷോഭങ്ങള്‍ കാരണം ഇപ്പോള്‍ നിലച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക