Image

നോക്കുകൂലി: അറസ്റ്റ് ഗൂഢാലോചനയെന്ന് തൊഴില്‍മന്ത്രി

Published on 25 February, 2012
നോക്കുകൂലി: അറസ്റ്റ് ഗൂഢാലോചനയെന്ന് തൊഴില്‍മന്ത്രി
തിരുവനന്തപുരം: നോക്കുകൂലി വാങ്ങിയ നാലു തൊഴിലാളികളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി സംസ്ഥാന തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം നടത്തിയ പരിഹാരം കാണാന്‍ തൊഴില്‍വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കെയാണ് അറസ്റ്റുണ്ടായത്. പോലീസ് അതിരുകടന്നാണ് പ്രവര്‍ത്തിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. ഈ അറസ്റ്റില്‍ തൊഴില്‍ വകുപ്പിനോ തനിക്കോ യാതൊരു ബന്ധവുമില്ല. ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്-ഷിബു ബേബി ജോണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ആലപ്പുഴ വട്ടയാല്‍ വാര്‍ഡ് ഇല്ലിക്കല്‍ പുരയിടത്തില്‍ കബീര്‍ കുതിരപ്പന്തി മുട്ടത്തിപ്പറമ്പില്‍ ശിവദാസ്, ആലിശ്ശേരി തൈക്കാവ് പുരയില്‍ വേണു, വഴിച്ചേരി വാര്‍ഡ് പാണാവള്ളി പുരയിടത്തില്‍ ഹാരീസ് എന്നിവരെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. മൂന്നുപേര്‍ എ.ഐ.ടി.യു.സി.ക്കാരും ഒരാള്‍ ഐ.എന്‍.ടി.യു.സി.ക്കാരനുമാണ്. അന്താരാഷ്ട്ര കയര്‍മേളയില്‍ പ്രദര്‍ശന സ്റ്റാള്‍ ഒരുക്കാനെത്തിയവരില്‍ നിന്ന് ഇവര്‍ നോക്കുകൂലി വാങ്ങിയെന്നാണ് പരാതി. പിടിച്ചുപറിക്കേസില്‍ പെടുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക