Image

മോഹന്‍ലാല്‍ ചിത്രം1971 ബിയോണ്‍ഡ്‌ ബോര്‍ഡേഴ്‌സിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Published on 03 April, 2017
മോഹന്‍ലാല്‍ ചിത്രം1971 ബിയോണ്‍ഡ്‌ ബോര്‍ഡേഴ്‌സിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി
ആരാധകരെ ആവേശംകൊള്ളിച്ച്‌ മോഹന്‍ലാലിന്റെ മേജര്‍ രവി ചിത്രം 1971 ബിയോണ്‍ഡ്‌ ബോര്‍ഡേഴ്‌സിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലാണ്‌ ട്രെയ്‌ലര്‍ അപ്ലോഡ്‌ ചെയ്‌തത്‌.

മേജര്‍ രവിയുടെതന്നെ ചിത്രമായ കീര്‍ത്തിചക്രയിലെ മേജര്‍ മഹാദേവന്റെ പിതാവ്‌ മേജര്‍ സഹദേവന്റെ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌. മേജര്‍ സഹദേവന്‍ 1971ലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങളാണ്‌ പ്രമേയം.

ബോളിവുഡില്‍നിന്ന്‌ അരുണോദയ്‌ സിങ്ങും തെലുങ്ക്‌ സിനിമയില്‍നിന്ന്‌ അല്ലുവും ചിത്രത്തില്‍ മുഖംകാണിക്കുന്നുണ്ട്‌. ആശ ശരത്‌ പ്രധാനവേഷത്തിലെത്തുന്നു. സിദ്ധാര്‍ഥ്‌ വിപിന്‍, നജീം അര്‍ഷാദ്‌, രാഹുല്‍ സുബ്രഹ്മണ്യന്‍ എന്നിവരാണ്‌ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക