Image

ഫോമ വെസ്റ്റേണ്‍ റീജിയനു നവനേതൃത്വം; വിപുലമായ ഭാവി പരിപാടികള്‍

പന്തളം ബിജു തോമസ് Published on 03 April, 2017
ഫോമ വെസ്റ്റേണ്‍ റീജിയനു നവനേതൃത്വം; വിപുലമായ ഭാവി പരിപാടികള്‍
സിയാറ്റില്‍: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ്‌കോസ്റ്റ് റീജിയന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ റീജിയനല്‍ കമ്മിറ്റി രൂപീകരിച്ചു.

മാര്‍ച്ച് 15നു ഫോമാ റീജിയനല്‍ വൈസ് പ്രസിഡന്റ് പോള്‍ ജോണിന്റെ (റോഷന്‍) അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും കേരള കണ്‍വന്‍ഷനെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. പ്രസ്തുത ചര്‍ച്ചയില്‍ ഫോമ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ് അഗസ്റ്റിന്‍ കേരളത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ കാര്യപരിപാടികള്‍ വിശദമാക്കി. ഈ റീജിയനിലെ എല്ലാ അംഗസംഘടനകളില്‍ നിന്നും കണ്‍വന്‍ഷനില്‍ പ്രാതിനിധ്യം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.

റീജിയന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്താനും വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സെമിനാറുകള്‍ നടത്താനും തീരുമാനിച്ചു.
2018 ജൂലൈയില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഫോമയുടെ ആറാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനു മുന്നോടിയായി നടത്തപ്പെടുന്ന ക്ലിക്ക് ഓഫ് മീറ്റിംങും റീജിയനല്‍ കണ്‍വന്‍ഷനും സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടത്താനും തീരുമാനിച്ചു.

റീജിയന്റെ ഭാവി പരിപാടികള്‍ വമ്പിച്ച വിജയകരമാക്കി നടത്തുവാന്‍ വേണ്ടി വിപുലമായ കമ്മിറ്റി രൂപീകരിച്ചു ഫോമ വെസ്റ്റ് കോസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് പോള്‍ ജോണ്‍ (റോഷന്‍), നാഷണല്‍ കമ്മറ്റിയംഗങ്ങളായ ജോസഫ് ഔസോ, സാജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മറ്റിയില്‍ ചെയര്‍മാനായി സാം ഉമ്മനെയും (ലൊസാഞ്ചല്‍സ്), സെക്രട്ടറിയായി ഓങ്കസ് ജോണിനേയും (സിയാറ്റില്‍) ട്രഷററായി ജോസ് വടകരയെയും(അരിസോണ) പിആര്‍ഒ ആയി പന്തളം ബിജു തോമസിനേയും (ലാസ് വേഗസ്), ഡോ. സിന്ധു പൊന്നാരത്തിനേയും (ലൊസാഞ്ചല്‍സ്), കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി ടോജോ തോമസിനെയും (സാന്‍ഫ്രാന്‍സിസ്‌കോ) വുമണ്‍സ് ഫോറം കണ്‍വീനറായി ബീന നായരെയും (സാന്‍ഫ്രാന്‍സിസ്‌കോ) തിരഞ്ഞെടുത്തു.

പ്രസ്തുത യോഗത്തില്‍ ഫോമ പ്രസിഡന്റ് ബെന്നി വച്ചാച്ചിറയും സെക്രട്ടറി ജിബി തോമസും ആശംസകള്‍ അറിയിച്ചതോടൊപ്പം എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.
ഫോമ ദേശീയ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ബോസ്, ദേശീയ വനിതാ ഫോറം കുസുമം ടൈറ്റസ്, വനിതാ ഫോറം കമ്മറ്റിയംഗം റെനി, പൗലോസ്, കേരള അസോസിയേഷന്‍ ഓഫ് വാഷിംങ്ടണ്‍ പ്രസിഡന്റ് പി. എസ്. മാത്യു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
റീജിയന്റെ ഭാവിപരിപാടികളുടെ കൂടുതല്‍ വിവരങ്ങളും തീയതികളും അടുത്ത കമ്മfറ്റി മീറ്റിങ്ങിനു ശേഷം അറിയിക്കുന്നതായിരിക്കുമെന്ന് നാഷണല്‍ കമ്മിറ്റിയംഗം ജോസഫ് ഔസോ തന്റെ നന്ദി പ്രമേയത്തില്‍ അറിയിച്ചു.
ഫോമ വെസ്റ്റേണ്‍ റീജിയനു നവനേതൃത്വം; വിപുലമായ ഭാവി പരിപാടികള്‍ഫോമ വെസ്റ്റേണ്‍ റീജിയനു നവനേതൃത്വം; വിപുലമായ ഭാവി പരിപാടികള്‍ഫോമ വെസ്റ്റേണ്‍ റീജിയനു നവനേതൃത്വം; വിപുലമായ ഭാവി പരിപാടികള്‍ഫോമ വെസ്റ്റേണ്‍ റീജിയനു നവനേതൃത്വം; വിപുലമായ ഭാവി പരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക