Image

ലീലാ മാരേട്ടിനു നാസ്സാകൗണ്ടി അവാര്‍ഡു നല്‍കി ആദരിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 03 April, 2017
ലീലാ മാരേട്ടിനു നാസ്സാകൗണ്ടി അവാര്‍ഡു നല്‍കി ആദരിച്ചു
ലൊംഗ് ഐലന്‍ഡ്, ന്യു യോര്‍ക്ക്: ഫൊക്കാനാ വനിതാ വിഭാഗം ലീഡറും സാമൂഹ്യ പ്രവര്‍ത്തകയുമായ ലീലാ മാരേട്ടിനെ നാസ്സാ കൗണ്ടി അവാര്‍ഡു നല്‍കി ആദരിച്ചു.വനിതാ ദിനവുമായി ബന്ധപ്പെട്ടു ന്യൂ യോര്‍ക്ക് നാസാ കൗണ്ടി ഏര്‍പ്പെടുത്തിയ 'വുമണ്‍ ബ്രെയ്ക്കിങ്ങ് ഗ്രൗണ്ട് ' വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

മിനിയോളയില്‍ നടന്നചടങ്ങില്‍ നാസ്സാ കൗണ്ടികമ്പ്‌ട്രോളര്‍ ജോര്‍ജ്മാര്‍ഗോസ് അവാര്‍ഡു നല്‍കി.

ന്യൂ യോര്‍ക്ക് സിറ്റി എന്‍വയണ്‍മെന്റല്‍ പ്രോട്ടക്ഷനില്‍ 29 വര്‍ഷമായി സയന്റിസ്റ്റ് ആയി ജോലി നോക്കുന്ന ലീലാ മാരേട്ട് നോര്‍ത്ത് അമേരിക്കയിലെ സാമുഹിക മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന വനിതാ പ്രതിനിധിയാണ്. ആലപ്പുഴ സെന്റ് ജോസഫ് കോളേജിലെ അധ്യാപിക ആയിരുന്നു.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആണ്. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, കമ്മിറ്റി മെമ്പര്‍, റീജണല്‍ പ്രസിഡണ്ട് , കേരള സമാജത്തിന്റെ പ്രസിഡന്റ്, ഇന്ത്യന്‍ അമേരിക്കന്‍ കാ
ത്തലിക് അസോസിയേഷന്റെ പ്രസിഡന്റ്, ഏഷ്യന്‍ പബ്ലിക് ലേബര്‍അലയന്‍സ് ഭരണ സമിതി അംഗം, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്സ് ട്രഷറര്‍, അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ മെമ്പര്‍ എന്നി നിലകളില്‍മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്.

ലീലാ മാരേട്ടിന്റെ സാമൂഹ്യ പ്രവര്‍ത്തനം നമ്മുടെ ഇന്ത്യന്‍ സമൂഹത്തിനു തന്നെ മാതൃകയാണ് . തനിക്കുലഭിച്ച അവാര്‍ഡു മലയാളി സമൂഹത്തിനു ലഭിച്ച അംഗീകാരമണെന്ന് ലീല മാരേട്ടും അഭിപ്രായപ്പെട്ടു. 
ലീലാ മാരേട്ടിനു നാസ്സാകൗണ്ടി അവാര്‍ഡു നല്‍കി ആദരിച്ചുലീലാ മാരേട്ടിനു നാസ്സാകൗണ്ടി അവാര്‍ഡു നല്‍കി ആദരിച്ചുലീലാ മാരേട്ടിനു നാസ്സാകൗണ്ടി അവാര്‍ഡു നല്‍കി ആദരിച്ചുലീലാ മാരേട്ടിനു നാസ്സാകൗണ്ടി അവാര്‍ഡു നല്‍കി ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക