Image

പാര്‍വതിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ല

Published on 03 April, 2017
പാര്‍വതിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ല


നടി പാര്‍വതിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്. പുതിയ ചിത്രം ടേക്ക് ഓഫിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് സംഭവം. ചിത്രത്തിലെ പാര്‍വതിയുടെ അഭിനയ മികവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഫഹദ്.

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ പല പ്രമുഖരും ചിത്രത്തെയും കഥാപാത്രങ്ങളെയും പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ഇവരുടെയെല്ലാം അഭിനന്ദനം പകര്‍ന്ന ഊര്‍ജം വലുതാണെന്നും ഫഹദ് വ്യക്തമാക്കുന്നു. ഇനി ഇതുപോലെ ഒരു ചിത്രം തന്റെ ജീവിതത്തിലുണ്ടാകില്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ കാസ്റ്റിങിലെ പുതുമയാണ് ടേക്ക് ഓഫിന്റെ ഒരു പ്രത്യേകത. എല്ലാവരും അവരുടെ കഥാപാത്രങ്ങളെ അസാധാരണമാക്കി ചെയ്‌തെന്നും ഫഹദ് അഭിപ്രായപ്പെട്ടു. പാര്‍വ്വതി എന്ന നടിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും കഥാപാത്രത്തിലേക്കുള്ള ആ കഥാകാരിയുടെ ഇറങ്ങി ചെല്ലല്‍ വേഷത്തെ പ്രേക്ഷകരുമായി ഏറെ അടുപ്പിക്കുന്നുവെന്നും ഫഹദ് അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക