Image

ഈസ്റ്റീയുടെ പുതിയ പരസ്യം ശ്രദ്ധേയമാകുന്നു

Published on 04 April, 2017
ഈസ്റ്റീയുടെ പുതിയ പരസ്യം  ശ്രദ്ധേയമാകുന്നു

ഭാവന അഭിനയിച്ച ഈസ്റ്റീയുടെ പുതിയ പരസ്യം  ശ്രദ്ധേയമാകുന്നു. 

'വനിതകളുടെ ലോകത്ത്‌ ഇത്‌ മാറ്റത്തിന്റെ കാലം . പ്രതിബന്ധങ്ങളിലും പുഞ്ചിരി മായാതെ മുന്നോട്ടുള്ള പുതിയ വഴികള്‍ തേടുന്ന ആ നിശ്ചയദാര്‍ഢ്യത്തെ ഈസ്റ്റീ പ്രണമിക്കുന്നു' എന്ന ആമുഖത്തോടെയാണ്‌ കമ്പനി പുതിയ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്‌.


 പ്രതിസന്ധിയെ അതിജീവിക്കുന്ന സ്‌ത്രീയായി സ്‌ക്രീനില്‍ ഭാവന പറയുന്ന ഓരോ വാചകങ്ങളും യഥാര്‍ത്ഥത്തില്‍ അവരുടെ സ്വന്തം അനുഭവത്തില്‍ നിന്നുള്ളത്‌ തന്നെയാണ്‌.ജീവിതത്തിന്‌ കടുപ്പമേറുമ്പോഴാണ്‌ നമ്മള്‍ നമ്മുടെ ഉള്‍ക്കരുത്തിനെ തിരിച്ചറിയുന്നതെന്നു തുടങ്ങുന്ന പരസ്യവാചകം പ്രതിസന്ധിയിലും പുഞ്ചിരിക്കാന്‍ കാഴ്‌ചക്കാരെ ഓര്‍മ്മിപ്പിക്കുന്നണ്ട്‌. നല്ല പ്രതികരണമാണ്‌ ഈ പരസ്യത്തിന്‌ പൊതുവേ ലഭിക്കുന്നത്‌. 

അധികം ശബ്ദകോലാഹലങ്ങളും വികാരാധീനവുമല്ലാത്ത പരസ്യത്തില്‍ മിതത്വത്തോടെ അഭിനയിച്ച ഭാവനയ്‌ക്കു പിന്തുണ ഈ പരസ്യം നേടി കൊടുക്കുന്നുണ്ട്‌. ഭാവന ഇത്തരത്തില്‍ ഒരു പരസ്യത്തില്‍ അഭിനയിപ്പിക്കുക വഴി ഈസ്റ്റ്‌ടീ പ്രതിസന്ധിയില്‍ അകപ്പെട്ട സ്‌ത്രീയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ കുറവല്ല.

ഏതായാലും പരസ്യം ശ്രദ്ധിക്കപ്പെട്ടു എന്നുള്ളതിന്‌ സംശയമില്ല

പത്ത്‌ ലക്ഷത്തോളം ആളുകള്‍ ഇതിനകം പരസ്യം കണ്ടുകഴിഞ്ഞു.
അതിഗംഭീരമായ തിരിച്ചുവരവ്‌ എന്നാണ്‌ ഭാവനയുടെ ഈ പരസ്യത്തെ ആളുകള്‍ വിലയിരുത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക