Image

ബിജു ഉമ്മന്‍: മൂന്നാം തവണ വിജയം കണ്ട നിരണത്തെ അഭിഭാഷകന്‍ (കുര്യന്‍ പാമ്പാടി)

Published on 04 April, 2017
ബിജു ഉമ്മന്‍: മൂന്നാം തവണ വിജയം കണ്ട നിരണത്തെ അഭിഭാഷകന്‍ (കുര്യന്‍ പാമ്പാടി)
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സെക്രട്ടറി ആയി നിരണം ഭദ്രാസനത്തിലെ അഭിഭാഷകനായ ബിജു ഉമ്മനെ തെരഞ്ഞെടുത്തു. അഞ്ചു വര്‍ഷമാണ് കാലാവധി. അഞ്ചുതവണയായി ഏറ്റവും വലിയ ഭൂരിപക്ഷത്തിനു സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജു (52) മൂന്നാം തവണയാണ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

മെത്രാപ്പോലിത്തമാരും അത്മായരും അടങ്ങിയ മാനേജിംഗ് കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പി.ല്‍ ബിജുവിന് 108 വോട്ടും വീണ്ടും മത്സരിച്ച കഴിഞ്ഞകാല സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് 77 വോട്ടും മൂന്നാമതൊരു സ്ഥാനാര്‍ഥി ബാബുജി ഈശൊ 14 വോട്ടും നേടി.

അയ്യായിരം പേരടങ്ങിയ മലങ്കര അസ്സൊസിയേഷന്‍ സമ്മേളനമാണ് ഈ അടുത്തനാ.ള്‍ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

തിരുവല്ല ബാറിലെ അഡ്വക്കെറ്റാണ് ബിജു. ഭാര്യ ആശാ ജേക്കബ് നിരണം സെന്റ് മേരിസ് ഹൈസ്കൂ.ള്‍ അധ്യാപിക. മകള്‍ ക്രിസ്റ്റിന മറിയം മാത്യു പത്തനംതിട്ട കാതോലിക്കറ്റ് കോളജ് അദ്ധ്യാപിക. മകന്‍ ജേക്കബ് എം.ഉമ്മന്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ എന്‍ജിനീയര്‍.

മുന്‍ എം.എല്‍.എ. ജോസഫ് എം.പുതുശ്ശേരി ഉള്‍പ്പടെയുള്ള സൌഹൃദ സംഘം ബിജുവിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രത്തില്‍ പുതിയൊരു നാഴികകല്ലാണ് ഇത്തവണ ബിജു ഉമ്മന്‍ സെക്രട്ടറിയായും എം.ഒ.ജോണച്ച.ന്‍ വൈദിക ട്രസ്റ്റിയായും ജോര്‍ജ് പോ.ള്‍ അല്മാകയ ട്രസ്റ്റി ആയും തെരെഞ്ഞെടുക്കപ്പെട്ടതെന്നു പുതുശ്ശേരി പറഞ്ഞു.
ബിജു ഉമ്മന്‍: മൂന്നാം തവണ വിജയം കണ്ട നിരണത്തെ അഭിഭാഷകന്‍ (കുര്യന്‍ പാമ്പാടി)
ബിജു ഉമ്മന്‍: ചരിത്ര വിജയം
ബിജു ഉമ്മന്‍: മൂന്നാം തവണ വിജയം കണ്ട നിരണത്തെ അഭിഭാഷകന്‍ (കുര്യന്‍ പാമ്പാടി)
വിജയിച്ചശേഷം കാതോലിക്കാ ബാവയുമൊത്ത്
ബിജു ഉമ്മന്‍: മൂന്നാം തവണ വിജയം കണ്ട നിരണത്തെ അഭിഭാഷകന്‍ (കുര്യന്‍ പാമ്പാടി)
അഭിനന്ദനം: ജോസഫ് എം. പുതുശ്ശേരി, ഫാ..മാണി വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക