Image

ഇറ്റാലിയന്‍ കപ്പലില്‍ പരിശോധന തുടങ്ങി

Published on 25 February, 2012
ഇറ്റാലിയന്‍ കപ്പലില്‍ പരിശോധന തുടങ്ങി
കൊച്ചി: രണ്ടു മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ 'എന്‍റിക ലെക്‌സി'യിലെ പരിശോധന ആരംഭിച്ചു. കേരള പോലീസിന്റെ ഫോറന്‍സിക് വിദഗ്ദ്ധരും ഇറ്റലിയില്‍ നിന്നുള്ള ബാലിസ്റ്റിക് വിദഗ്ദ്ധരും സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ഉച്ചയ്ക്ക് പതിനൊന്നു മണിയോടെയാണ് സംഘം കപ്പലിലെത്തി പരിശോധന ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കാണ് കാര്യമായി പരിശോധിക്കുന്നത്. ഫോറന്‍സിക് വിദഗ്ദ്ധരെ കൂടാതെ വിരലടയാള വിദഗ്ദ്ധരും സംഘത്തിലുണ്ട്. ബാലിസ്റ്റിക് വിദഗ്ദ്ധനായ മേജര്‍ ഫ്ലാബസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇറ്റാലിയന്‍ സംഘത്തിലുള്ളത്. തുറമുഖ ട്രസ്റ്റിന്റെ ഓയില്‍ ടാങ്കര്‍ ബെര്‍ത്തിലാണ് ഇപ്പോള്‍ കപ്പലുള്ളത്. കപ്പല്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിവരെ കൊച്ചി വിടുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക