Image

സ്ത്രീകള്‍ രണ്ടാം തരം പൗരന്മാരാണെന്ന് വിദ്യാ ബാലന്‍

Published on 04 April, 2017
സ്ത്രീകള്‍ രണ്ടാം തരം പൗരന്മാരാണെന്ന് വിദ്യാ ബാലന്‍

സ്ത്രീകള്‍ രണ്ടാം തരം പൗരന്മാരാണെന്നും ഇന്നും പുരുഷ കേന്ദ്രീകൃത സമൂഹമാണിവിടെ നിലനില്‍ക്കുന്നുന്നതെന്നും ബോളിവുഡ് ബോള്‍ഡ് താരം വിദ്യാബാലന്‍. പുതിയ ചിത്രമായ ബീഗം ജാനിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിദ്യാബാലന്‍. ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിയും പങ്കെടുത്തു.

ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള മറുപടിയിലാണ് രാജ്യത്തെ സ്ത്രീകളുടെ പദവിക്ക് യാതൊരു മാറ്റവും വന്നില്ലെന്ന അഭിപ്രായം വിദ്യാ ബാലന്‍ വ്യക്തമാക്കിയത്. വേശ്യാലയം നടത്തിപ്പുകാരിയായാണ് ബീഗം ജാനില്‍ വിദ്യാ ബാലന്‍ എത്തുന്നത്. ഇന്ത്യ പാക് വിഭജനകാലത്ത് അതിര്‍ത്തിയിലായ ഒരു വേശ്യാലയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക