Image

ഡാലസില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ; ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി

പി. പി. ചെറിയാന്‍ Published on 05 April, 2017
ഡാലസില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ; ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി
ഡാലസ്: ഡാലസില്‍ ജനിച്ചു വളര്‍ന്ന ചേതന്‍ ഹെബര്‍(21) ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഗണിതശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് ചേതന്‍.  2017 ല്‍ പഠനം പൂര്‍ത്തിയാക്കുന്ന ചേതന് തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന പദവി കൂടി ലഭിക്കും.

യുവത്വത്തിന്റെ ശബ്ദം കൗണ്‍സിലില്‍ പ്രതിധ്വനിക്കുന്നതിന് എന്നെ വിജയിപ്പിക്കണമെന്നാണ് ചേതന്‍ അഭ്യര്‍ത്ഥിക്കുന്നത്. 50,000 വിദ്യാര്‍ത്ഥികളുള്ള ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ഭൂരിപക്ഷം  വിദ്യാര്‍ത്ഥികളുടെ വോട്ട് പ്രതീക്ഷിക്കുന്നതായും ഡമോക്രാറ്റിക്ക് ചായ്‌വുള്ള ചേതന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയുടെ പുനര്‍ നിര്‍മാണമാണ് ചേതന്‍ ലക്ഷ്യമിടുന്നത്.

പഠനത്തോടൊപ്പം ന്യുയോര്‍ക്ക് റ്റോസ് കോര്‍പറേഷന്‍ മാര്‍ക്കറ്റിങ് കണ്‍സള്‍റ്റന്റായും ചേതന്‍ പ്രവര്‍ത്തിക്കുന്നു. 2001ല്‍  ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ജോയല്‍ റിവറയുടെ റിക്കാര്‍ഡ് തകര്‍ക്കാനാകുമെന്നാണ് ചേതന്റെ പ്രതീക്ഷ.

പി. പി. ചെറിയാന്‍

ഡാലസില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ; ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിഡാലസില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ; ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക