Image

പിറവത്ത് സര്‍ക്കാര്‍ വിലയിരുത്തല്‍ തന്നെ: മുഖ്യമന്ത്രി

Published on 25 February, 2012
പിറവത്ത് സര്‍ക്കാര്‍ വിലയിരുത്തല്‍ തന്നെ: മുഖ്യമന്ത്രി
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ പത്തു മാസത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് യാതൊരുവിധ തര്‍ക്കവുമുണ്ടായിട്ടില്ല. അനൂപ് തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രിയാകുമോ ശേഷം മന്ത്രിയാകുമോ എന്നതു മാത്രമായിരുന്നു ചര്‍ച്ച ചെയ്തത്. സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ പെരുമാറ്റച്ചട്ട ലംഘനം പോലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് രംഗത്തു വരുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക