Image

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 05 April, 2017
ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസ പരിശീലനോത്സവം വൈവിധ്യമാര്‍ന്ന പരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഏപ്രില്‍ 1 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ക്ക് ഇടവക അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് സ്വാഗതം ആശംസിച്ചു. ക്‌നാനായ റീജിയണ്‍ ഡയറക്ടറും ഇടവക വികാരിയുമായ ഫാ. തോമസ് മുളവനാല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ വികാരിയും ചിക്കാഗോയിലെ വിശ്വാസ പരിശീലനോത്സവത്തിന്റെ ശില്പിയുമായ ഇടവകയുടെ മുന്‍ വികാരി ഫാ. എബ്രഹാം മുത്തോലത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. സ്കൂള്‍ അസി. ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ സ്കൂള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളും, ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിലും ഇടവകയിലെ വിസിറ്റേഷന്‍ സന്ന്യാസ സമൂഹാംഗങ്ങളും മതബോധന സ്കൂള്‍ ഭാരവാഹികളോടൊപ്പം ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു.

കലോത്സവ പരിപാടികളെപ്പറ്റിയുള്ള വിശദീകരണം ജനറല്‍ കോര്‍ഡിനേറ്റര്‍ ജ്യോതി ആലപ്പാട്ട് നല്‍കി. സ്കൂള്‍ ഡയറക്ടര്‍ സജി പുതൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. തുടര്‍ന്ന് "ഇന്നത്തെ കുട്ടികള്‍, നാളത്തെ യുവജനങ്ങള്‍ " എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സ്‌റ്റേജില്‍ അവതരിക്കപ്പെട്ടു. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പഠ്യേതര വിഷയങ്ങള്‍ക്കും സമുദായ ബോധവല്‍ക്കരണത്തിനും പ്രാമുഖ്യം നല്‍കികൊണ്ട്, കുട്ടികള്‍ക്ക് ബൈബിള്‍ സന്ദേശങ്ങള്‍ നല്‍കുക എന്ന സദുദ്ദേശത്തോടെയാണ് എല്ലാ വര്‍ഷവും ഫെസ്റ്റിവല്‍ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നത്. ക്‌നാനായ റീജിയണിലെ ഏറ്റവും വലിയ മതബോധന സ്കൂളുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സെന്റ് മേരീസ് മതബോധന സ്കൂളിന്റെ കലോത്സവത്തില്‍, അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു. മതബോധന സ്കൂളിലെ യുവജനങ്ങളായ അധ്യാപകര്‍, ഡാന്‍സുകളുടെയും സ്കിറ്റുകളുടെയും പരിശീലകരായി പ്രവര്‍ത്തിച്ചു എന്നത് അഭിമാനജനകമാണ്. ക്‌നാനായ ഗാനങ്ങളുടെ അകമ്പടിയോടെയും നടവിളികളോടെയുമാണ് പരിപാടികള്‍ക്ക് തിരശീല വീണത്. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

പരിപാടികള്‍ക്ക് സ്കൂള്‍ ഡയറക്ടര്‍മാരോടും അധ്യാപകരോടും കോര്‍ഡിനേറ്റര്‍മാരോടും ഒപ്പം കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളില്‍, പോള്‍സണ്‍ കുളങ്ങര, ജോയിച്ചന്‍ ചെമ്മാച്ചെല്‍, സിബി കൈതക്കത്തൊട്ടി, ടോണി കിഴക്കേക്കുറ്റ് എന്നിവര്‍ നേതൃത്വം നല്‍കി. ഹാളിലെയും സ്കൂളിലെയും ക്രമീകരണങ്ങള്‍ക്ക് , സിസ്റ്റര്‍ സില്‍വേറിയോസ്, സിസ്റ്റര്‍ ജെസീന, സി. ജോവാന്‍, ജോണി തെക്കേപറമ്പില്‍, ബെന്നി കാഞ്ഞിരപ്പാറ, സണ്ണി മേലേടം, ബിജു പൂത്തറ, ബിനു ഇടക്കര എന്നിവര്‍ നേതൃത്വം നല്‍കി. കെവിടിവിയിലൂടെയും ക്‌നാനായവോയിസിലൂടെയും പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. മനോജ് വഞ്ചിയില്‍ ശബ്ദക്രമീകരണങ്ങള്‍ക്കും ഡൊമിനിക്ക് ചൊള്ളമ്പേല്‍ ഫോട്ടോഗ്രാഫിക്കും നേതൃത്വം നല്‍കി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.
ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി
ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി
ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ വാര്‍ഷികം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക