Image

ചുവപ്പിനെ വിറ്റ് കാശാക്കുകയാണ് സിനിമാക്കാര്‍; സംവിധായകന്‍ മനോജ് കാന

Published on 05 April, 2017
ചുവപ്പിനെ വിറ്റ് കാശാക്കുകയാണ് സിനിമാക്കാര്‍; സംവിധായകന്‍ മനോജ് കാന

സിനിമകളിലൂടെ ഇടതുപക്ഷത്തെ ഉപയോഗിച്ച് കച്ചവടം നടത്തുകയാണ് സിനിമാക്കാര്‍ ചെയ്യുന്നതെന്ന ആരോപണവുമായി സംവിധായകന്‍ രംഗത്ത്. ചായില്യം, അമീബ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മനോജ് കാനയാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചുവന്ന കുപ്പായമിട്ടാല്‍ കമ്മ്യൂണിസ്റ്റ് ആകുമോ?   ചുവന്ന കുപ്പായവും കണ്ണടയും ധരിച്ചാല്‍ കമ്മ്യൂണിസ്റ്റ് ആയി നടക്കാം എന്ന് ചിന്തിക്കുന്ന കൗശലക്കാരനായ കവിയും ചില സാംസ്‌കാരിക നായകരും നമുക്കുണ്ട്.

അവര്‍ക്ക് ഒഴികെ മറ്റെല്ലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അറിയാം അതൊരു സൂത്രപണിയാണെന്ന്. ഇവരില്‍ നിന്ന് സിനിമ മുതലാളിമാര്‍ ഏറ്റെടുത്ത തൊ അതൊ മറിച്ചാണൊ എന്ന് എനിക്ക് നിശ്ചയമില്ല. എന്തായാലും ഫലം ഒന്നു തന്നെ.    കേരള സമൂഹത്തില്‍ ഇടതുപക്ഷത്തിനും ചുവപ്പിനും വലിയ സ്വാധീനമുണ്ട്. അതിനെ എങ്ങിനെ വിറ്റ് കാശാക്കി എടുക്കാം എന്നാണ് സിനിമ മുതലാളിമാര്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമായി നിവിന്‍ പോളി ചുവന്ന കുപ്പായവുമിട്ട് ‘സഖാവ് ‘ ആയിക്കഴിഞ്ഞു. അത് മാര്‍ക്കറ്റിന്റെ സൂത്രപണി. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ അതിന്റെ പ്രചരണ റോഡ് ഷോക്ക് കൊടി വീശിയത് നമ്മുടെ എം എല്‍ എ സ: ഷംസീര്‍.

സിനിമയായത് കൊണ്ട് ഷംസീറിന്റെ സൗന്ദര്യം കണ്ടിട്ടാണ് ഉത്ഘാടകനാക്കിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മറിച്ച് അദ്ദേഹം ഒരു പാര്‍ട്ടി നേതാവും എം എല്‍ എയുമാണ് എന്നതുകൊണ് തന്നെയാണ്. ഷംസീറിനെ പോലുള്ള നേതാവ് ഈ കച്ചവടത്തിന് കുട പിടിച്ചത് വളരെ മോശമായിപ്പോയി. നമുക്കൊരു സൗന്ദര്യ ശാസ്ത്ര അടിത്തറയും സാംസ്‌കാരിക നിലപാടും ഉണ്ട് എന്ന കാര്യം ഓര്‍ക്കണമായിരുന്നു.    രാഷ്ട്രീയവും സാംസ്‌ക്കാരികവുമായ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഫിലിം സൊസൈറ്റികള്‍ക്കും കലാസമിതികള്‍ക്കും സിനിമാപ്രവര്‍ത്തകരോടുമുള്ള കൊഞ്ഞനം കുത്തലായി പോയി ഈ നടപടി. കുറച്ച് നാളുകള്‍ക്ക് മുമ്പ് മെക്‌സിക്കന്‍ അവാത എന്ന സിനിമ എസ്എഫ്‌ഐയെ മിമിക്ക് ചെയ്ത് ക്യാമ്പസുകളെ കൊള്ളയടിച്ച് കൊണ്ടുപോയപ്പഴും ഉത്തരവാദപ്പെട്ടവര്‍ ആ ഭാഗം ശ്രദ്ധിച്ചതേയില്ല. ഇത്തരം കൊള്ളകളെ നേതാക്കളും അണികളും തിരിച്ചറിയുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക