Image

പിങ്ക് സ്റ്റാര്‍ രത്‌നത്തിന് ലോക റിക്കാര്‍ഡ്

Published on 05 April, 2017
പിങ്ക് സ്റ്റാര്‍ രത്‌നത്തിന് ലോക റിക്കാര്‍ഡ്
   ലണ്ടന്‍: പിങ്ക് സ്റ്റാര്‍ രത്‌നം പുതിയ ലോക റിക്കാര്‍ഡില്‍. ഹോങ്കോംഗില്‍ നടന്ന ലേലത്തില്‍ 71 മില്യണ്‍ ഡോളറിനാണ് ഇത് വിറ്റുപോയത്. ഏതു തരത്തിലുള്ള രത്‌നത്തിനും കിട്ടുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.

അണ്ഡാകൃതിയിലുള്ള രത്‌നം 59.6 കാരറ്റാണ്. സോത്ത്ബീസ് നടത്തിയ ലേലം അഞ്ച് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയായി. ഈയിനത്തില്‍പ്പെടുന്ന ഏറ്റവും വലിയ പോളിഷ്ഡ് രത്‌നമാണിത്.

2013ല്‍ ജനീവയില്‍ നടത്തിയ ലേലത്തില്‍ ഇതിനു തന്നെ 83 മില്യണ്‍ ഡോളര്‍ വില ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, ലേലം വിളിച്ചയാള്‍ പിന്‍മാറിയതിനാല്‍ കച്ചവടം നടന്നില്ല. കഴിഞ്ഞ മേയില്‍ 50 മില്യണ്‍ ഡോളര്‍ നേടിയ ഓപ്പന്‍ഹീമര്‍ ബ്ലൂ എന്ന രത്‌നത്തിന്റെ പേരിലായിരുന്നു നിലവിലുള്ള റിക്കാര്‍ഡ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക