Image

വലിച്ചിഴച്ചു ജനാധിപത്യം, ചവിട്ടിയരച്ചു ഒരമ്മയുടെ കണ്ണുനീര്‍

അനില്‍ പെണ്ണുക്കര Published on 05 April, 2017
വലിച്ചിഴച്ചു ജനാധിപത്യം, ചവിട്ടിയരച്ചു ഒരമ്മയുടെ കണ്ണുനീര്‍
കേരളം ഒരിക്കലും കാണരുത് എന്നു പ്രതീക്ഷിച്ചതു ഇന്ന് കണ്ടു.ജിഷ്ണു പ്രണോയിയുടെ അമ്മയെ നമ്മുടെ മുന്നിലിട്ട് വലിച്ചിഴച്ചു പിണറായിയുടെ പോലീസ് അദ്ദേഹത്തിന്റെ ഭരണത്തിനുമേല്‍ ഒരു ആണിയും കൂടി അടിച്ചു.നന്നായി അടിച്ചു കയറ്റിയ ആണിക്കുമേലെ മാംസവും കിളിര്‍ത്തു.എന്തു ചെയ്യാം ഭരണം,അധികാരം ഒക്കെ അങ്ങനെ ആണന്നു നിര്‍വ്വചിക്കുന്നവരോട് കേരളം പൊറുക്കാനിടയില്ല. തന്റെയും കുടുംത്തിന്റെയും ഭാവിയിലെ പ്രതീക്ഷയായിരുന്ന മകനെ പഠിച്ച കോളേജില്‍ വച്ചു കോളേജ് മസ്‌നേജ്‌മെന്റ് കൊട്ടേഷന്‍ കൊടുത്തു കൊല്ലിച്ചു എന്നു വിശ്വസിക്കുന്ന ഒരു കുടുംബത്തിന്റെ വൈകാരിക പ്രകടനമായി ഇത്തരം സംഭവങ്ങളെ കണ്ടാല്‍ മതി എന്നു വിജയന്‍ സാര്‍ പറയുമ്പോള്‍ ഇന്ന് നടന്നത് ആരുടെ വൈകാരിക പ്രകടനം ആണ്.അല്ലയോ മുഖ്യമന്ത്രി..

നിങ്ങള്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ലായെന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുന്നു. പിണറായിയുടെ മന്ത്രി സഭയില്‍പെട്ടവര്‍ തന്നെയാണ് കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്നു അദ്ദേഹത്തിന് അറിയാന്‍ അറിയാമോ.

മകന്‍ നഷ്ടപെട്ട ഒരു അമ്മയുടെ സമരം ചെയ്യാനുള്ള അവകാശത്തെ ആര്‍ക്കാണ് സാധിക്കുക.അമേരിക്കയില്‍ മഹിജയ്‌ക്കൊരു സഹോദരി ഉണ്ട്.ചിക്കാഗോയിലെ പ്രവീണിന്റെ 'അമ്മ ലവ്‌ലി വര്‍ഗീസ്.മകന്‍ മരിച്ച അന്ന് മുതല്‍ നടത്തിയ പോരാട്ടം സത്യം കണ്ടെത്തുന്നതുവരെ തുടരുകയാണ്.ലോക്കല്‍ പൊലീസ് തള്ളിക്കളഞ്ഞ കേസിന്റെ അന്തര്‍ ധാരകളിലേക്ക് ഒരു 'അമ്മ തനിയെ നടത്തിയ പോരാട്ടത്തിന് വിജയം കാണുവാന്‍ ഇനി ചുരുങ്ങിയ സമയമേ ഉള്ളു . ഉദാഹരണമായി മഹിജയ്ക്കു ലൗലി വര്‍ഗീസിനെ കാട്ടിക്കൊടുക്കാം എന്നു മാത്രം.

ജിഷ്ണുവിന്റെ വിഷയത്തില്‍ തുടക്കംമുതല്‍ എടുത്ത നിലപാടുകള്‍ നോക്കു.പലവിഷയങ്ങളിലും അവര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ കണ്ടാല്‍ ഇതിലും ഭേദം തിരുവഞ്ചൂരിന്റെയും രമേഷിന്റെയും പോലീസ് ആയിരുന്നു എന്നു തോന്നും.സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കാന്‍ കൃത്യമായി അറിയുന്ന സംവിധാനം ആയി മാറുകയാണ് പിണറായിയുടെ പോലീസ്.

ഒന്നും ശരിയാവുന്നില്ലഒരു വ്യക്തി എന്ന നിലയില്‍ പിണറായി വിജയന്റെബി പലതിനോടുമുള്ള ഇന്‍സെന്‍സിറ്റിവിറ്റി ആ നേതാവിന്റെ ഒരു പരിമിതിയാണ്. അത് ഒരലങ്കാരമാണെന്ന് കരുതി പ്രോല്‍സാഹിപ്പിക്കുന്ന അണികളും ഉപജാപ സംഘങ്ങളും ഒരു പാര്‍ട്ടി സെക്രട്ടറിയ്ക്ക് വലിയ കുഴപ്പമുണ്ടാക്കില്ല. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയാകുമ്പോഴും ഇങ്ങനെയൊക്കെ മതി എന്ന് കണക്കാക്കുന്നുണ്ടെങ്കില്‍, ആ ഉറച്ച തീരുമാനത്തില്‍ അഹങ്കരിക്കുന്നുണ്ടെങ്കില്‍, ധാര്‍ഷ്ട്യമായാണ് അത് പരിഗണിക്കപ്പെടുക. എത്ര വലിയ ഭരണാധികാരിയെയും താഴെയിറക്കാന്‍ പര്യാപ്തമായ ഒരു ന്യൂനതയാണ് ധാര്‍ഷ്ട്യം. യോജിച്ചാലും വിയോജിച്ചാലും, ജനസാമാന്യത്തിനു കൂടി ബോധ്യമാകുന്ന ശരീരഭാഷയിലേക്കും സെന്‍സിറ്റിവിറ്റിയിലേക്കും വളരാതെ, സ്വയം പരിവര്‍ത്തനപ്പെടുത്താതെ ഒരു നേതാവിനും ജനാധിപത്യത്തില്‍ ശോഭനമായ ഭാവി ഉണ്ടാകാനിടയില്ല.

ജിഷ്ണുവിന്റെ അമ്മ ഉയര്‍ത്തുന്ന ആവശ്യത്തോട് മുഖ്യമന്ത്രി കാണിക്കുന്ന ഇന്‍സെന്‍സിറ്റിവിറ്റിയ്ക്ക് ഈ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും എന്നത് ഉറപ്പാണ്.

ഭരണം ആകെമൊത്തം കണ്‍ഫൂഷനിലായി.പൊലീസില്‍ പാര്‍ട്ടി ഭരണം വേണ്ടെന്ന് പിണറായി കയറിയപ്പോള്‍ തന്നെ പറഞ്ഞതാ.പൊലീസിലെ ഊളകളും പാര്‍ട്ടിവിരുദ്ധരും അവസരങ്ങള്‍ മുതലെടുക്കുന്നു.ഭരണത്തെ നാറ്റിക്കാനായി.അണ്ടിപ്പരിപ്പും ബദാമുംമാത്രം തിന്നുശീലിച്ച അധികാരി സഖാക്കള്‍ക്ക് ജനവികാരം തിരിച്ചറിയാന്‍പോയിട്ട് നേരാംവണ്ണം ദേശാഭിമാനിവായിക്കാന്‍പോലും പറ്റാണ്ടായി.കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനായി മറ്റു ചില ശുഭന്മാരും.
വലിച്ചിഴച്ചു ജനാധിപത്യം, ചവിട്ടിയരച്ചു ഒരമ്മയുടെ കണ്ണുനീര്‍ വലിച്ചിഴച്ചു ജനാധിപത്യം, ചവിട്ടിയരച്ചു ഒരമ്മയുടെ കണ്ണുനീര്‍ വലിച്ചിഴച്ചു ജനാധിപത്യം, ചവിട്ടിയരച്ചു ഒരമ്മയുടെ കണ്ണുനീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക