Image

ധനുഷിന്റെ പവര്‍പാണ്ടി വിഷുവിന്‌

Published on 06 April, 2017
ധനുഷിന്റെ പവര്‍പാണ്ടി വിഷുവിന്‌


പാട്ടുപാടലിനും ഗാനരചനയ്‌ക്കും ശേഷം ധനുഷ്‌ സംവിധാനരംഗത്തേക്കു കടക്കുന്ന പവര്‍പാണ്ടി വിഷുവിന്‌ തിയറ്ററുകളിലെത്തും. രാജ്‌കിരണ്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രസന്നയും ഛായാ സിങ്ങും വേഷമിടുന്നുണ്ട്‌. 

 നിര്‍മാണവും കഥയുമെല്ലാം ധനുഷ്‌ തന്നെ. മലയാളിതാരം മഡോണ സെബാസ്റ്റ്യനും ചിത്രത്തിലുണ്ട്‌. സിനിമയിലെ രണ്ടുഗാനങ്ങള്‍ എഴുതിയിരിക്കുന്നത്‌ ധനുഷാണ്‌. ഒരു പാട്ട്‌ പാടിയിട്ടുമുണ്ട്‌. ഗൌതം മേനോന്‍ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക