ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ നിയമപരമായ മിനിമം ശമ്പളം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവാണെന്ന് യൂറോപ്യന്‍ സാമ്പത്തിക സോഷ്യല്‍ പഠന ഇന്‍സ്റ്റിറ്റ}ട്ട് പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. ജര്‍മനിയിലെ മിനിമം ശമ്പളം മണിക്കൂറിന് ഈ വര്‍ഷം 2017 ജനുവരി മുതല്‍ മണിക്കൂറിന് 8,84 യൂറോ ആണ്. എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മണിക്കൂറില്‍ നല്‍കേണ്ട മിനിമം ശമ്പളം യൂറോയില്‍ ഇപ്രകാരമാണ്:
ലംക്സംബൂര്‍ഗ്- 11,27 ; ഫ്രാന്‍സ് - 9,76 ; ഹോളണ്ട് - 9.52; ബെല്‍ജിയം - 9,28; ഐര്‍ലന്റ് - 9,25 ; ഇംഗ്ലണ്ട് - 8.79 (ജര്‍മനിയേക്കാള്‍ അന്ം കുറവ്).എന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി - 6.30; സ്പെയിന് - 4.29; ഗ്രീസ് -3,35; പോളണ്ട് - 2,65 എന്നിവടങ്ങളില്‍ ഇപ്പോഴത്തെ മിനിമം ശമ്പളം യൂറോ ആണ്. ജീവിതനിലവാര സൂചിക അനുസരിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് സാമ്പത്തിക സോഷ്യല്‍ പഠന ഇന്‍സ്റ്റിറ്റ}ട്ട് ആവശ്യപ്പെടുന്നു.