Image

ഇന്ത്യന്‍ വംശജന്‌ `വേറിട്ട അമേരിക്കന്‍ പൗരന്‍' പുരസ്‌കാരം

Published on 25 February, 2012
ഇന്ത്യന്‍ വംശജന്‌ `വേറിട്ട അമേരിക്കന്‍ പൗരന്‍' പുരസ്‌കാരം
കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജന്‌ `വേറിട്ട അമേരിക്കന്‍ പൗരന്‍' പുരസ്‌കാരം ലഭിച്ചു. ഗവേഷകനും സാങ്കേതിക ശാസ്‌ത്ര കോളമിസ്റ്റുമായവിവേക്‌ വാധ്വയ്‌ക്കാണ്‌ അമേരിക്കയിലെ 'വേറിട്ട അമേരിക്കന്‍ പൗരന്‍' പുരസ്‌കാരം ലഭിച്ചത്‌. കാലിഫോര്‍ണിയയില്‍ നടന്ന ചടങ്ങില്‍ യു.എസ്‌ പൗരത്വകുടിയേറ്റ സേവന(യു.എസ്‌.സി. ഐ.എസ്‌) ഡയറക്ടര്‍ അലജാന്‍ട്രോ മയോര്‍കയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. എമോറി, സ്റ്റാന്‍ഫോര്‍ഡ്‌ എന്നീ സര്‍വകലാശാലകളില്‍ പ്രധാന പദവികളും ഇദ്ദേഹം അലങ്കരിക്കുന്നുണ്ട്‌.

പൗരാവകാശ സംബന്ധമായ വിഷയങ്ങളിലും മറ്റും മികച്ച ഇടപെടല്‍ നടത്തുന്നവര്‍ക്ക്‌ ഏര്‍പ്പെടുത്തിയതാണ്‌ ഈ പുരസ്‌കാരം.
ഇന്ത്യന്‍ വംശജന്‌ `വേറിട്ട അമേരിക്കന്‍ പൗരന്‍' പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക