Image

നഴ്‌സുമാര്‍ രോഗികളുടെ ദുരവസ്ഥ പരിഗണിക്കണം: മന്ത്രി അടൂര്‍ പ്രകാശ്‌

Published on 25 February, 2012
നഴ്‌സുമാര്‍ രോഗികളുടെ ദുരവസ്ഥ പരിഗണിക്കണം: മന്ത്രി അടൂര്‍ പ്രകാശ്‌
തിരുവനന്തപുരം: സമരം ചെയ്യുന്ന നഴ്‌സുമാര്‍ രോഗികളുടെ ദുരവസ്ഥകൂടി പരിഗണിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി അടൂര്‍ പ്രകാശ്‌ പറഞ്ഞു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 29ന്‌ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. നഴ്‌സുമാര്‍ നോട്ടീസ്‌ നല്‍കാതെ സമരം ചെയ്യുന്നത്‌ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ വഞ്ഞാറമൂട്‌ ഗോകുലം ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്‌സുമാരുമായി ലേബര്‍ ഓഫീസര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്നും അത്യാഹിത വിഭാഗത്തിലെ നഴ്‌സുമാരും സമരത്തില്‍ പങ്കെടുക്കുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക