Image

മതിലിന്റെ നീളം 650 മൈല്‍ മാത്രം ആയിരിക്കുമെന്ന് ജോണ്‍ കെല്ലി (ഏബ്രഹാം തോമസ്)

Published on 07 April, 2017
മതിലിന്റെ നീളം 650 മൈല്‍ മാത്രം ആയിരിക്കുമെന്ന് ജോണ്‍ കെല്ലി (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: അമേരിക്കന്‍ - മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം വന്‍ മതില്‍ ഉയര്‍ത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ പ്രസിഡന്‍ര് ഡൊണാള്‍ഡ് വോട്ടര്‍മാര്‍ക്ക് വാക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് മതിലിന്റെ നിര്‍മ്മാണചെലവ് മെക്‌സിക്കോയില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചു. ആദ്യമായി മെക്‌സിക്കോയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് പ്രതിഷേധം ഉയര്‍ത്തുകയാണ് എന്ന് റിപ്പോര്‍ട്ടുണ്ടായി, ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലി സെനറ്റില്‍ നടത്തിയ പ്രസ്താവനയില്‍ അതിര്‍ത്തിയുടെ ദൈര്‍ഘ്യം മുഴുവന്‍ നീളുന്ന ഒരു മതിലാവില്ല മറിച്ച് 650 മൈല്‍ നീളം വരുന്ന മതിലാണ്  നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അതിര്‍ത്തിയുടെ മറ്റ് ഭാഗങ്ങള്‍ ടെക്‌നോളജി, ഫെന്‍സിംഗ്, മറ്റ് പ്രതിബന്ധങ്ങള്‍ എന്നിവയാകും ഉണ്ടാകുക എന്നും കെല്ലി പറഞ്ഞു.

കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികാരകളില്‍ നിന്നും കെല്ലി നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. നഗരങ്ങളില്‍ എത്തിപ്പെടുന്ന മയക്കുമരുന്ന് സംഘം അനധികൃത കുടിയേറ്റക്കാര്‍ ഇവര്‍ അതിവേഗം മറയുന്നു. നഗരങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രതിബന്ധങ്ങളും ടെക്‌നോളജിയും സഹായിക്കും എന്നാണ് കെല്ലിയുടെ അഭിപ്രായം. 

സെനറ്റ് കമ്മിറ്റിയിലുള്ള ഡെമോക്രാറ്റുകള്‍ കെല്ലിയുടെ പ്രസ്ഥാവന സ്വാഗതം ചെയ്തു. എന്നാല്‍ ട്രമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്ന് അദ്ധേഹം പിന്നോട്ട് പോകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി 2200 മൈല്‍ ദൈര്‍ഘ്യമുള്ളതാണ്. പല ഭാഗങ്ങളും യുദ്ധക്കളമായി ഉപയോഗിക്കുവാന്‍ കഴിയുന്ന സ്ഥലമാണ്. ഇവിടെയൊക്കെ മതില്‍ പണിയുക അസാധ്യമായിരിക്കും. താന്‍ ഉദ്ധേശിക്കുന്നത് പോലെ മതില്‍ പണിയുവാന്‍ പ്രസിഡന്റ് അനുവദിക്കും എന്ന് കെല്ലി പറഞ്ഞു. മതിലും, ഹൈ ടെക് ഫെന്‍സിംഗും, നിരീക്ഷണവും മറ്റ് സാങ്കേതികതയും ചേരുന്ന പ്രതിബന്ധങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് കെല്ലി വെളിപ്പെടുത്തി.

മിസ്സൗറിയില്‍ നിന്നുള്ള ഡെമക്രാറ്റിക് സെനറ്റര്‍ ക്ലെയര്‍ മക്കാസ്‌കില്‍ യുക്തി പരമായ സമീപനം നടത്തുന്നതിന് കെല്ലിയെ അഭിനന്ദിച്ചു. കടല്‍ മുതല്‍ വെട്ടിത്തിളങ്ങുന്ന കടല്‍ വരെ ഭിത്തി നിര്‍മ്മിക്കും എന്ന പ്രസിഡന്റ് ട്രമ്പിന്റെ പിടി വാശി  അവസാനിപ്പിക്കണം, കോണ്‍ഗ്രസ് ഒരിക്കലും 2200 മൈല്‍ ദൈര്‍ഘ്യമുള്ള മതില്‍ നിര്‍മ്മിക്കുവാന്‍ അനുവദിക്കുകയില്ല. അതുപോലെ മെക്‌സിക്കോ ഇതിന്റെ ചെലവ് വഹിക്കുവാനും പോകുന്നില്ല. എത്രയും വേഗം ഇക്കാര്യത്തില്‍ പ്രസിഡന്റ് വിശ്വാസ്യത സൃഷ്ടിക്കേണ്ടതാണ്, അവര്‍ പറഞ്ഞു.

അരിസോണയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റ് ജോണ്‍ മക്കെയിന്‍ മതില്‍ എന്ന് ഉദ്ധേശിക്കുന്നത് ഇലക്ട്രോണിക് നിരീക്ഷണമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പൊതുജനങ്ങള്‍ സ്വീകരിക്കും എന്ന് പറഞ്ഞു.

മതില്‍ മെക്‌സിക്കന്‍ മണ്ണില്‍ ഉയരണം എന്നാണ് ഇന്റീരിയര്‍ സെക്രട്ടറി റയാന്‍ സിങ്കെ പറയുന്നത്. റിയോഡി ഗ്രാന്‍ഡ് റിവറിന് നെടുകെ മതില്‍ പണിയുക അസാധ്യമാണ്. മതില്‍ അത്ര വലുതായിരിക്കുകയോ കെട്ടിഉയര്‍ത്തുകയോ അസാധ്യമായിരിക്കുകയില്ല. ഇലക്ട്രോണിക് പ്രതിരോധങ്ങള്‍ ചില  ഭാഗങ്ങളില്‍ ആകാം. മറ്റ് പ്രദേശങ്ങളില്‍ ഭൗതിക നിര്‍മ്മിതിയുമാവാം.1200 മൈല്‍ ദൂരം നദിയണ് തെക്ക് പടിഞ്ഞാറന്‍ ടെക്‌സസിനെ മെക്‌സിക്കോയുമായി വേറിട്ട് നിര്‍ത്തുന്നത്. ഡീപ് കാനിയനുകളും ബിഗ് ബെന്‍ഡും കടന്ന് നദി ഗള്‍ഫ് ഓഫ് മെക്‌സിക്കോയ്ക്ക് സമീപം ഫാല്‍ക്കണ്‍ ഇന്റര്‍നാഷണല്‍ റിസര്‍വോയറിലേക്ക് പ്രവഹിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക