Image

ഹോസ്പിറ്റല്‍ കച്ചവടവും കേരളവും (ബി.ജോണ്‍ കുന്തറ)

Published on 07 April, 2017
ഹോസ്പിറ്റല്‍ കച്ചവടവും കേരളവും (ബി.ജോണ്‍ കുന്തറ)
ഈ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കേരളത്തില്‍ പലവട്ടം പോയിട്ടുണ്ട് എല്ലാത്തവണയും അപ്പ്രധീക്ഷിതമായി ആശുപത്രികളില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും ഇടവന്നിരുന്നു. ഇതില്‍ഞാന്‍ പോയ എല്ലാആശുപതികളും കേരളത്തിലെ ഏറ്റവുംമികച്ചത് എന്നവകാശപ്പെടുന്നവ ആണെന്നും ഓര്‍ക്കുക. ഒരുപാടുദുരന്തകഥകള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്തതുകൊണ്ടാണ് ഇതെഴുതുന്നത്. പരിശോധനയില്‍ വരുന്നതെററുകള്‍, മരുന്നുകളില്‍വരുന്ന പിശകുകള്‍, ഇല്ലാത്തരോഗത്തിനുള്ള ചികിത്സ ,ആശുപത്രികള്‍ രോഗിക്കുതക്കസമയം പണം ഇല്ലാതെവന്നാല്‍ പരിചരണം നിഷേധിക്കുക, ഡോക്ടര്‍മാരുടെ പിടിവാശികളും അഹങ്കാരവും.ഇങ്ങനെപോകുന്നു ഒരുനീണ്ട പട്ടിക. രോഗിയുടെ ബന്ധുക്കള്‍ ഒരുരണ്ടാമതാഭിപ്രായത്തിനു തുനിഞ്ഞാല്‍ അതുനിലവിലുള്ള ഡോക്ട്ടറെ കുപിതനാക്കും. കേരളത്തില്‍ എല്ലാജനതക്കും സര്‍ക്കാര്‍, ആരോഗ്യ സംരക്ഷണം വാഗ്ദാനംനല്‍കുന്നു എന്നത് വെറുംമിഥ്യ എന്നത് ഏവര്‍ക്കും അറിയാം.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുരോഗവുമായി ചെല്ലുന്നരോഗ ിമറ്റുരോഗങ്ങളുമായി തിരികെപോകുന്നു എന്നതിലും വാസ്തവമുണ്ട്. അതിനാല്‍ അല്‍പ്പം സാമ്പത്തികശേഷിഉള്ളവര്‍ സ്വകാര്യആശുപത്രികളെ ആണുചികിത്സക്കു സമീപിക്കുന്നത്.പാവപ്പെട്ടവന്റെ ഗതി ഞാന്‍ എഴുതേണ്ടകാര്യം ഇല്ലല്ലൊ? തെറ്റായി ശരീരാവയങ്ങള്‍ മുറിച്ചുമാറ്റുക ഓപ്പറേഷനുശേഷം ഉപയോഗിച്ച സാമഗ്രിഉള്ളില്‍ വച്ചു തുന്നിക്കെട്ടുക. ഇതെല്ലാം സംഭവിക്കുന്നു.

അമേരിക്കയില്‍ അനേക വര്‍ഷങ്ങള്‍ ജീവിച്ച ഒരുവ്യക്തി എന്നനിലയില്‍ സ്വാഭാവികമായും, പൊതുവെകാണുന്നതും അനുഭവപ്പെടുന്നതുമായ സംഭവങ്ങളെ ഒരുതാരതമ്യ നയനത്തില്‍ കൂടികാണുകഎന്നത് എന്റെ ഒരുദൗര്‍ബല്യം ആണെന്നുസമ്മതിക്കുന്നു.
മറ്റെല്ലാം മാറ്റി നിറുത്തിയാലും ചികിത്സാലയങ്ങളില്‍ കണ്ട അന്തരീക്ഷവും അവിടത്തെ സംബ്രദായങ്ങളും ഒരവലോകനംഅര്‍ഹിക്കുന്നു അത് ആവശ്യവും ആണ്. കാരണം അമേരിക്കയില്‍ എന്റെ ഒക്കെപ്രായത്തിലുള്ള പ്രവാസികളുടെ ഒരുവലിയഗണം ഇന്നുണ്ട് അവരില്‍ അനവധികൂടെക്കൂടെ കേരളം സന്ദര്‍ശിക്കുന്നവരുമാണ്.

നാട്ടിലെ ചികിത്സാലങ്ങളെക്കുറിച്ചു നാംബോധവാന്മാര്‍ ആയിരിക്കേണ്ടിയിരിക്കുന്നു. എപ്പോള്‍ ഒരാവശ്യം വരുമെന്ന് ആര്‍ക്കുംപ്രവചിക്കുവാന്‍ പറ്റില്ല.
ഹോസ്പിറ്റല്‍ ഒരുവ്യവസായമാണ് അനവധിരാജ്യങ്ങളില്‍ അമേരിക്കയിലും. എന്നിരുന്നാല്‍ ത്തന്നെ കേരളത്തില്‍ പലേ ആശുപത്രികളും ലാഭംമാത്രം മുന്നില്‍കണ്ടുകൊണ്ടു പ്രവര്‍ത്തിക്കുന്നു. രോഗികളുടെ ആവശ്യങ്ങള്‍ക്ക് രണ്ടാംസ്ഥാനവും.കണ്ണില്‍ചോരയില്ലാത്തതും ചികിത്സ എന്നവാക്കിനെ അ പമാനിച്ചു പുറംതള്ളുന്ന പലനിലകളില്‍ കെട്ടിപ്പെടുത്തിയിട്ടുള്ള വെറുംകെട്ടിടങ്ങള്‍മാത്രം. കേരളത്തിലെ പലേ ആതുരശുശ്രുഷാ കേന്ദ്രങ്ങളും.

പ്രമുഖ ആശുപത്രികളില്‍ എപ്പോഴും ഒരുത്സവപ്പറമ്പില്‍ കാണുന്ന ആള്‍ ബഹളമാണ്. പൊതുവെ ഇന്ത്യയില്‍ രോഗികളുടെ എണ്ണം മറ്റുവ്യവസായ വല്ക്കരരാജ്യങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണെന്നതും വാസ്തവംതന്നെ .അതിന്റെ കാരണങ്ങള്‍ എഴുതുന്നതിന്അനേകം പേജുകള്‍വേണം.

ഐ. സി.യൂ .വാര്‍ഡില്‍ രണ്ടുതവണ വിവിധസ്ഥാപനങ്ങളില്‍ രണ്ടുബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനുപോയിരുന്നു. രണ്ടിടത്തും ഈ ഇന്റഎന്‍സീവ് കെയര്‍ യൂണിറ്റിന്റെ മുന്‍പില്‍ കുറഞ്ഞതൊരു ഇരുപതില്‍കൂടുതല്‍ ആളുകള്‍നില്‍ക്കുന്നതു കണ്ടു. ആദ്യമേഞാന്‍ കരുതി ഒരുപാടുരോഗികള്‍ അത്യാസന്നനിലയില്‍ ഉള്ളില്‍കാണും അവരുടെ വേണ്ടപ്പെട്ടവര്‍ ആയിരിക്കുംഎന്ന്.
പിന്നീടു മനസിലാക്കി ഇവര്‍വാതുക്കല്‍ കാത്തുനില്‍ക്കുന്നത് ഏതുനിമിഷവും ഒരുനേഴ്‌സ്വന്നുരോഗിയുടെ പേരുവിളിക്കും അപ്പോള്‍ വേണ്ടപ്പെട്ടവര്‍ ആരെങ്കിലും ഉത്തരംകൊടുക്കണം കാരണം ആ വിളിയുടെക ാരണം രോഗിക്കുവേണ്ടി ഉടനെ ഒരുപുതിയ മരുന്ന്ഫാര്‍മസിയില്‍ പോയിആരെങ്കിലും വാങ്ങിക്കൊണ്ടുവരണം. കീശയില്‍ നല്ലഒരുതുകയും കരുതിവേണം രോഗിയുടെ ബന്ധുക്കള്‍ ഇവിടെനില്‍ക്കേണ്ടത്.ഈഫാര്‍മസിയുംഹോസ്പിറ്റല്‍വ്യവസായത്തിന്‍റ്റെകൂടെത്തന്നെ .
അപ്പോള്‍ എന്റെ കസിനോട് ഞാന്‍ആരാഞ്ഞു എന്താനിങ്ങളാരും ഇവിടെനില്‍ക്കാത്തതെന്ന്. കിട്ടിയമറുപടി ഇതായിരുന്നു. ഒരുലെഷംരുപനേരത്തെഇതിനായികൊടുത്തിട്ടുണ്ട്അതുതീര്‍ന്നെങ്കിലെനമ്മളെവിളിക്കൂ. കൂടാതെ ചികില്‌സിക്കുന്ന ഡോക്ടറിലും നല്ല പിടിപാടുണ്ട് .
ശരിതന്നെ അമേരിക്കയില്‍ നിന്നും നാട്ടില്‍സമയം ചില വഴിക്കുന്നതിനു ചെല്ലുന്ന എല്ലാപ്രവാസികളും സാമ്പത്തികമായി നല്ലനിലയില്‍ ഉള്ളവരായിരിക്കും. ഇവര്‍ക്ക് കേരളത്തില്‍ ഒരുവൈദ്യസഹായം തേടുകഒരുബുദ്ധിമുട്ടുള്ളകാര്യമല്ല. എന്നിരുന്നാല്‍ തന്നേയും മറ്റുപലകാര്യങ്ങളും നാം ശ്രദ്ധിക്കണം. ഒന്ന് ഒരു ആംബുലന്‍സ് വേണ്ടിവന്നാല്‍ പലേ നല്ലആശുപത്രികളും സ്ഥിതിചെയ്യൂന്നത് സിറ്റികളുടെ നടുവില്‍. ഇവിടെ മറ്റുട്രാഫിക്കുകളുമായി മല്ലടിച്ചുരോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനെപ്പറ്റി ഓര്‍ത്തുനോക്കൂ.

കേരളത്തില്‍ നല്ലആശുപത്രികള്‍ ഇല്ല. ഡോക്ടര്‍മാരില്ല. എന്നൊന്നുമല്ല ഞാന്‍ പറയുന്നത്. കേരളത്തില്‍ ഇതെല്ലാം ഉണ്ടിന്ന്. എന്നാല്‍ പൊതുവെ കേരളത്തിലെ ആശുപത്രികളും രോഗശുശ്രുഷനടത്തുന്നവരും രോഗിയോടും അയാളുടെ കുടുംബത്തോടുംകാട്ടുന്ന നിലപാട് അതാണിവിടത്തെ പ്രധാനവിഷയം.
അമേരിക്കയില്‍ നിയമമാണ്, ഒരു രോഗി അത്യാഹിതനിലയില്‍ എത്തിയാല്‍ അയാളുടെ ജീവന്‍രക്ഷിക്കുക എന്നതാണ് ഹോസ്പിറ്റലിന്റെ ആദ്യചുമതല. ഈ ചുമതലകഴിഞ്ഞിട്ടേ അതിന്റെ ചിലവ് ആരുകൊടുക്കും എന്നു ചിന്തിക്കാവൂ. കേരളത്തില്‍ വളരെ അപൂര്‍വം ചികിത്സകേദ്രങ്ങളേ ഈ നടപടി പാലിക്കൂ.പാവപ്പെട്ടരോഗികളെ അത്യാഹിതവിഭാഗത്തില്‍ നിന്നും പിന്തിരിപ്പിച്ചുവിട്ടിട്ടുള്ള ഒരുപാടുസംഭവങ്ങളുണ്ട് .

എന്റെ അഭിപ്രായം ഇവിടെ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ മെഡിക്കെയര്‍ സ്വീകരിക്കുന്ന പ്രവാസികള്‍ അവരുടെ പൊതു കവറേജ് കൂടാതെ പാര്‍ട്ട് ^v. കൂടി എടുക്കുന്നതു നന്നായിരിക്കും കാരണം മെഡിക്കെയര്‍ അമേരിക്കക്കുപുറത്തു ഹോസ്പിറ്റല്‍ ചികിത്സ കവര്‍ ചെയ്യില്ല. കൂടാതെ അല്‍പ്പംപണം മുടക്കിയാണെങ്കിലും ഒരുഫോറിന്‍ ട്രാവല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ്കൂടി എടുക്കുക. അടിയന്തരാവസ്ഥ ഉണ്ടായാല്‍ ഇത്തരംപോളിസികള്‍ നമ്മെചികിത്സക്കായി അമേരിക്കയില്‍കൊണ്ടുവരുന്നതിനു സഹായിക്കും.

ഈയടുത്തകാലത്തുനടന്നതാണ്, കേരളത്തില്‍ സന്ദര്‍ശനത്തിനുപോയ ഒരാള്‍ക്ക് വേഗം ഒരുതലവേദനയും തലചുറ്റലുംവന്നു ഡോക്ടറെകണ്ടു തലവേദന ചൂടിന്റെ ആധിക്യംകൊണ്ടാ െണന്നും അമേരിക്കയില്‍ എല്ലായിടത്തും എയര്‍കണ്ടീഷന്‍ ഉണ്ടല്ലോഎന്നും ആയിരുന്നു നിഗമനം. മരുന്നുകൊടുത്തു തലവേദനമാറുന്നില്ല മരുന്നിന്റെ ശക്തികൂട്ടി അല്ലാതെ മറ്റൊരുപരിശോധനയും നടത്തിയില്ല. വെക്കേഷന്‍ പൂര്‍ത്തിയാക്കാതെ ഇയാള്‍അമേരിക്കയില്‍ തിരിച്ചെത്തി. ഡോക്ടറെകണ്ടു ടെസ്റ്റുകള്‍നടത്തി തലച്ചോറില്‍ ഒരര്‍ബുദത്തിന്റെ വളര്‍ച്ചതുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കി.

എല്ലാആശുപത്രികളും സൗചന്യചികിത്സ രോഗികള്‍ക്കു നല്കണമെന്നൊന്നുമല്ല ഞാന്‍വാദിക്കുന്നത് എന്നാല്‍ ഒരുമാന്യതയും, സഹതാപവും അല്പം ജീവകാരുണ്യവും നല്‍കുന്ന സ്ഥാപനങ്ങള്‍ ആയിരിക്കണ ംആതുരശുശ്രുഷകരും ആശുപത്രികളും. ഡോക്ടര്‍മാര്‍ക്ക് കൈഅബദ്ധം എവിടേയും ഉണ്ടാകും ശുശ്രുഷകളില്‍ തെററുകളുംവരും. എന്നാല്‍ നാം നോക്കേത് സംഭവ്യതക്കു സാധ്യതകള്‍ കുറവ് എവിടാണെന്നതാണ് .

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റന്‍ ടെക്‌സാസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക