Image

ഭാഗ്യവതിയായ പെണ്‍കഴുത (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 07 April, 2017
ഭാഗ്യവതിയായ പെണ്‍കഴുത (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
അന്നൊരു ദിനം യേശുനാഥന്റെ വചനത്തില്‍
വന്നു ചേര്‍ന്നൊരു ചെറു ഗ്രാമത്തില്‍ ഇരു ശിഷ്യര്‍
യേശു താന്‍ അരുള്‍ ചെയ്ത വാക്കുപോലവര്‍ ക്ഷണം
ലേശമാലസ്യം കൂടാതഴിച്ചാ കഴുതയെ!

ആര്‍ക്കുവേണ്ടിയീ നിങ്ങള്‍ മൃഗത്തെ അഴിപ്പതെ-
ന്നാശ്ചര്യത്തോടെ അതിന്നുടയോന്‍ ചോദിക്കവെ
നാഥനാം ക്രിസ്തുവിനെന്നുരചെയ്‌തൊരാ നേരം
ആദരാല്‍ അയച്ചയാള്‍ തത്ക്ഷണം ദയാലുവായ്!

ഉള്‍ത്തടം കുളിര്‍ത്തവര്‍ മടങ്ങി വരുംനേരം
ഉല്ലാസത്തോടെ ജനം തുണികള്‍ വിരിച്ചതിന്‍
മുകളില്‍ അത്യാദരാല്‍ നാഥനെ കയറ്റിയി-
ട്ടുച്ചത്തില്‍ ആര്‍ത്തു രാജരാജനു ദഹോശീയന്ന!

പച്ചിലക്കൊമ്പുകളാല്‍ നിറഞ്ഞാ തെരുവീഥി
പറ്റമായ് നടന്നവര്‍ കടന്നു ജറുശലേം
ആര്‍ത്തവര്‍ നീങ്ങുംനേരം സൗമ്യസ്വരൂപന്‍ ദേവന്‍
ആസന്നസ്ഥനായതിന്‍ മുകളില്‍ സംതൃപ്തനായ്!

ദിവ്യ തേജസാം ക്രിസ്തുനാഥനെ വഹിക്കയാല്‍
നിശ്ചയം കൃതാര്‍ത്ഥയായ് നടന്നുപോയാ മൃഗം
കേവലം ഒരു കൊച്ചു പെണ്‍കഴുതയെങ്കിലും
കേമമാ ദിനം ഭാഗ്യശാലിയായ് മാറി നൂനം!
Join WhatsApp News
JEGI 2017-04-07 13:52:49
കവിത നന്നായിട്ടുണ്ട്. പെൺ കഴുത ഭാഗ്യശാലി തന്നെ. കൂടെ ഒരു കഴുത കുട്ടിയും ഉണ്ടായിരുന്നല്ലോ. രണ്ടിന്റെയും പുറത്തു കയറി എന്നാണു മത്തായിയുടെ സുവിശേഷം. മാർക്കോസും ലൂക്കോസും പെൺ കഴുതയെ പറ്റി പറയുന്നേ ഇല്ല.  യോഹന്നാൻ അന്നെങ്കിൽ കഴുതയെ അഴിച്ചു കൊണ്ട് വരാതെ നേരെ കയറ്റി ഇരുത്തുകയും ചെയ്യുന്നു. ആകെ കൺഫ്യൂഷൻ ആണല്ലോ കർത്താവെ ഈ ഓശാന ഞായർ ആയിട്ട്.
andrew 2017-04-07 19:02:26

Jack ass who never sung Hosanna .

Jesus going to to the Jerusalem is a pure fiction, in modern political terms alternate truth. It is the story of the god of wine, Dionysus. On his festival, his statue was mounted on a horse and was taken to the city gates, devotees strewn the way with tree branches & even their cloths. The god's memory was celebrated with wine & bread with mystic rituals. The god of wine had a crown made of leaves and later he was hung naked on a tree. When the faithful of Dionysus got forcefully converted to early Christianity,they kept their god and rituals.

Christianity is a sour soup of mixing of several gods & their rituals like; Ra, Horus,Osiris, Isis, Thamus, & even the mortals like Socrates, Apollonious .


andrew 2017-04-07 19:52:24

Hosanna – logical comparison

gospel according to mathew: ch.21.

Sunday, jesus send 2 people, they bring the donkey & colt,they put their cloaks on them, and he sat on them. So according this ;jesus rode on 2 donkeys at the same time. See Zach.9:9- …...riding on a donkey, on a colt.....

the gospel according to mathew is a fully fabricated fiction, his aim was to prove that Jesus was a fulfillment of prophecies, but he or them pathetically failed on that attempt. They misquoted or adulterated the old testament to justify their goals.

According to Mark; - ch: 11: significance is the ' never been ridden' = virgin, untamed...

can you use commonsense & see what happens if you ride on an untamed donkey in the midst of a crowd shouting and waving tree branches.

Luke's gospel which was written way long after Mark & Mathew has a slight alteration.

All these 3 gospels says the Hosanna happened on the last Sunday of Jesus.

Gospel according to John is way different, ch.12. The donkey is found on the way to Jerusalem. No going back and forth, no conversations between the owner or is not pre- planned. But this is the beginning of Jesus's public ministry, then he preached for 3 more years. Then he goes and convert water to wine, then he goes to the temple to cleanse it.

According to the synoptic gospels, it is pivotal point, Hosanna on Sunday before his death, temple cleansing, to capture, Crucifixion.

You can fool the faithful all along, but not everybody.


tmt 2017-04-08 06:45:30
Nice poem Mr.Mathew. Your words warmed my heart.Very elegant. Keep writing and have a blessed Holy week.
Johny 2017-04-08 13:59:22
Thank you Mr Andrews for sharing for your views. നസ്രായനായ യേശു ഒരു പാവം കഴുതക്കുട്ടിയുടെ പുറത്തു കയറി അതിനെ വേദനിപ്പിക്കാൻ സാധ്യത കുറവാണ്. ബലി അർപ്പിക്കാൻ തിരഞ്ഞെടുത്ത തടിച്ച ഊനമില്ലാത്ത മൃഗം അനുഗ്രഹിക്കപ്പെട്ടതു എന്ന് പഠിപ്പിച്ചിരുന്ന പുരോഹിതന്മാർ എഴുതി പിടിപ്പിച്ചതാവാം ഈ കഴുതപ്പുറത്തെ യാത്രയും ദേവാലയത്തിലെ ചാട്ട അടിയും. നേർച്ചക്കുള്ള പ്രാവിനെ വിൽക്കുന്നവരും വിവിധ ദേശത്തു നിന്നും വരുന്നവരുടെ നാണ്യം മാറ്റി കൊടുക്കുന്നവരും ദേവാലയങ്ങളിൽ അനിവദനീയം ആയിരുന്നിരിക്കാം. അവരെ കള്ളന്മാർ എന്ന് വിളിച്ചു അടിച്ചോടിക്കാനും യാതൊരു സാധ്യതയും കാണുന്നില്ല. വിശുദ്ധ കളവുകൾ.
വിദ്യാധരൻ 2017-04-09 20:35:29
ഇസ്രായേലിൽ കണ്ടീടുന്നു കഴുതയെ ജനമൊക്കെ 
സമാധാനത്തിൻ ചിഹ്നമായെന്നും 
കഴുത പുറംമേറി വരുന്നൊരു യേശുദേവൻ 
കഴുതയെപ്പോൽ സമാധാന പ്രിയൻ 
പെൺകഴുത ആൺ കഴുത ഇത്തരം വിവാദങ്ങൾ 
അർത്ഥ ശൂന്യം തന്നെ കഷ്ടം 
മനുഷ്യരെ പിടിച്ചെന്നും കഴുതയാക്കി മതം 
അതിൻ പുറംമറി കറങ്ങിടുന്നു
Tom Abraham 2017-04-10 09:55:10

Born in a cattle- shed, working with fishermen, transported on a donkey, carrying the Cross for U and me, Jesus the Master Metaphysician changed the course of history, and will further visit the sinners to convince them of HIS Power and Glory.

JEGI 2017-04-10 12:03:47
വെറുതെ മോഹിക്കുവാൻ മോഹം 
Jack Daniel 2017-04-10 13:32:25
കാനാവിൽ വാറ്റിയ വീഞ്ഞ്  കുടിച്ചോ 
അല്ലെങ്കിൽ  എങ്ങനെ  ആരും  മരുക്കാത്ത
കഴുത  പുറത്തു  കേറാൻ തോന്നിയത്  ?
മരത്തിൻ കൊമ്പു  വീശി , ഹോശന്ന  
എന്ന്  പുരുഷാരം  ആർത്താൽ
അടങ്ങി  നിൽക്കുമോ  കഴുത  കുട്ടൻ.
പുറം  കൽ കൊണ്ട്  അടി , പിന്നെ  മേലോട്ട്  ചാട്ടം
അതോ  ൨ കഴുത  പുറത്തോ
 പിന്നെ  കഥ പറയണോ?
  ഹെരോദാവിനെ  മാറ്റി 
യുദന്റെ  രാജാവ്  ആയി  ചെന്നാൽ  വച്ചേക്കുമോ  
റോമൻ pattalum ?
Enjoy a few shots of Jack Daniel, let your brains be blessed in spirit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക