Image

റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് മേരിസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷങ്ങള്‍

ഫിലിപ്പോസ് ഫിലിപ്പ് Published on 07 April, 2017
റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് മേരിസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷങ്ങള്‍
മലങ്കര സഭയുടെ നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രമുഖ ദേവാലയങ്ങളില്‍ ഒന്നായ റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കാതോലിക്കാ ദിനാഘാഷങ്ങള്‍ ഭക്തി പുരസരം ആഘോഷിച്ചു. 

വികാരി റെവ.ഫാ.ഡോ. രാജു വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം കൂടിയ യോഗത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും, മുന്‍ സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ ഫിലിപ്പോസ് ഫിലിപ്പ്, മലങ്കര അസോസിയേഷന്‍ പ്രതിനിധി  ജോണ്‍ ജേക്കബ്, സെമിനാരിയന്‍ ബോബി വര്ഗീസ് തുടങ്ങിയവര്‍ കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യത്തെപറ്റിയും കാതോലിക്കാ ദിനപിരിവിനെയും പറ്റി വിശദമായി സംസാരിച്ചു.

കാതോലിക്കറ്റിന്റെ സ്ഥാപനത്തിന് വേണ്ടി ത്യാഗം സഹിച്ച പരിശുദ്ധ പിതാക്കന്മാരെ അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ യോഗത്തില്‍ വികാരി റെവ.ഫാ.ഡോ. രാജു വര്‍ഗീസ് പരിശുദ്ധ സഭയുടെ പതാക ലോകമെമ്പടും പറക്കുന്നത് സഭാമക്കള്‍ക്കു സഭയോടുള്ള വിശ്വാസവും കുറും കൊണ്ട്മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശുദ്ധ മാര്‍ത്തോമ്മാ ശ്‌ളീഹായുടെ മധ്യസ്ഥതയില്‍ മലങ്കരസഭ എന്നും അചഞ്ചലമയി മുന്നോട്ടു പോകുമെന്നും ഈ സഭയെ ആര്‍ക്കും തകര്‍ക്കാന്‍ സാദ്ധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സഭാ വിശ്വാസത്തില്‍ സഭാംഗങ്ങള്‍ ഉറച്ചു നില്‍ക്കണമെന്ന് അച്ചന്‍ ഇടവകക്കാരെ ഓര്‍മ്മിപ്പിച്ചു.

ഇടവകയുടെ സെക്രട്ടറി ശ്രീമതി സ്വപ്ന ജേക്കബ് ചെല്ലിക്കൊടുത്ത കാതോലിക്കാ ദിന പ്രതിജ്ഞ വിശ്വാസികള്‍ ഉച്ചസ്വരത്തില്‍ ഏറ്റു പറഞ്ഞു സഭയോടുള്ള കുറും, വിശ്വസ്തതയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. 
സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ കാതോലിക്കാ മംഗള ഗാനം ആലപിച്ചു. രാവിലെ വിശുദ്ധ കുര്‍ബ്ബാനക്ക് മുന്‍പ് റെവ.ഫാ.ഡോ. രാജു വര്ഗീസിസ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക് തുടക്കം കുറിച്ച്. ഇടവക ട്രസ്റ്റീ വര്‍ഗിസ് ചെറിയാന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ സമാപിച്ചു.
റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് മേരിസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷങ്ങള്‍
റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് മേരിസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷങ്ങള്‍
റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് മേരിസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷങ്ങള്‍
റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് മേരിസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷങ്ങള്‍
റോക്ക്‌ലാന്‍ഡ് സെന്റ് മേരിസ് മേരിസ് ഇടവകയിലെ കാതോലിക്കാ ദിനാഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക