Image

കമല്‍ഹാസും അഭിരാമിയും വിവാഹിതരാവുന്നു?

Published on 07 April, 2017
കമല്‍ഹാസും അഭിരാമിയും വിവാഹിതരാവുന്നു?
പതിനാല് വര്‍ഷം ഒന്നിച്ച് താമസിച്ച കമല്‍ ഹസനും ഗൗതമിയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. മറ്റൊരു നടിയുമായുള്ള കമലിന്റെ ബന്ധമാണ് വേര്‍പിരിയലിന് കാരണം എന്നൊരു കിംവദന്തി ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്ത വീണ്ടും സജീവമാകുന്നു.

നടി അഭിരാമിയെ കമല്‍ ഹസന്‍ വിവാഹം ചെയ്യാന്‍ പോകുന്നതായ വാര്‍ത്തകള്‍ ഗൗതമിയുമായുള്ള വേര്‍പിരിയലിന് ശേഷം മുതലേ വന്നു തുടങ്ങിയിരുന്നു. ഇപ്പോഴിതാ വീണ്ടും തമിഴ് മാധ്യമങ്ങളില്‍ ഈ വിവാഹ വാര്‍ത്ത സജീവമാകുന്നു. അഭിരാമിയും കമലും ഉടന്‍ വിവാഹിതരാകും എന്ന തരത്തിലാണ് ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിയ്ക്കുന്നത്. ഗൗതമിയെ പിരിയാന്‍ കാരണവും അഭിരാമിയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.

അതേ സമയം അഭിരാമി വിവാഹിതയാണ്. 2009 ലാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അഭിരാമി 2014 ല്‍ അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെ മടങ്ങി വന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമാണ് താരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക