Image

ബെര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ എട്ടിന്

Published on 07 April, 2017
ബെര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ എട്ടിന്
    ബെര്‍മിംഗ്ഹാം: സെഹിയോന്‍ യൂറോപ്പ് നേതൃത്വത്തില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ വലിയനോന്പിന്റെ വ്രതാനുഷ്ഠാനങ്ങളുടെ നിറവില്‍ ഏപ്രില്‍ എട്ടിന് ബെര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

പ്രമുഖ വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനി, പ്രശസ്ത വിടുതല്‍ ശുശ്രൂഷകനും വാഗ്മിയുമായ ഫാ. സിറില്‍ ഇടമന, യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവര്‍ത്തകന്‍ ഫാ. നിക്കോളാസ് ക്രോവ് എന്നിവര്‍ക്കൊപ്പം ബ്രദര്‍ തോമസ് പോളും ഇത്തവണത്തെ കണ്‍വന്‍ഷന്‍ നയിക്കും.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുന്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംഗിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാര്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷനില്‍ ഇത്തവണയും പ്രത്യേക കുരിശിന്റെ വഴി ശുശ്രൂഷയും നടക്കും. വൈകുന്നേരം നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബെര്‍മിംഗ്ഹാം. 

വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ് 07760254700, ടോമി ചെന്‌പോട്ടിക്കല്‍ 07737935424.

റിപ്പോര്‍ട്ട്: ബാബു ജോസഫ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക