Image

സുപ്രീം കോടതി നോമിനി നീല്‍ ഗോര്‍ഷിന് സെനറ്റിന്റെ അംഗീകാരം

Published on 08 April, 2017
സുപ്രീം കോടതി നോമിനി നീല്‍ ഗോര്‍ഷിന് സെനറ്റിന്റെ അംഗീകാരം
വാഷിംഗ്ടണ്‍ ഡി. സി: യു എസ് സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്റ് ട്രമ്പ് നോമിനേറ്റ് ചെയ്ത നീല്‍ ഗോര്‍ഷിന് (49) സെനറ്റിന്റെ അംഗീകാരം.

ഏപ്രില്‍ 7 ന് നടന്ന സെനറ്റ് വോട്ടെടുപ്പില്‍ 45 നെതിരെ 54 വോട്ടുകള്‍ നേടിയാണ് നീല്‍ ഗോര്‍ഷിന്റെ വിജയം ആഘോഷിച്ചത്.

നാല്‍പ്പത്തി ഒമ്പത് വയസ്സുള്ള ജഡ്ജി നീല്‍ ഗോര്‍ഷ് മുപ്പത് വര്‍ഷത്തിലധികം സുപ്രീം കോടതി ജഡ്ജിയായി തുടരുമെന്നാണ് കണക്കാക്കുന്നത്.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി കമലഹാരിസ് (കാലിഫോര്‍ണിയ ഡെമോക്രാറ്റിക്) സുപ്രീം കോടതി ജഡ്ജി നിയമ നത്തിനെതിരെയാണ് വോട്ട് രേഖപ്പെടുത്തിയത്.

സുപ്രീം കോടതി ജഡ്ജിയായിരിക്കെ 2016 ഫെബ്രുവരിയില്‍ അന്തരിച്ച ജസ്റ്റിസ്സ് സ്‌ക്കാലിയായുടെ ഒഴിവിലേക്ക് 420 ദിവസം നീണ്ട് നിന്ന അനിശ്ചിതത്വത്തിന് നെടുവിലാണ് ഇന്ന് പരിഹാരമായത്.

ഒമ്പത് ജഡ്ജി മടങ്ങുന്ന സുപ്രീം കോടതി പാനലില്‍ ഒഴിഞ്ഞു കിടന്നിരുന്ന ജഡ്ജിയുടെ സ്ഥാനം പലപ്പോഴും ദേശീയ പ്രാധാന്യമുള്ള പല തീരുമാനങ്ങളില്‍ ഭൂരിപക്ഷാഭിപ്രായം കണ്ടെത്തിയതിന് തടസ്സമായിരുന്നു.

വര്‍ഷങ്ങളായി അമേരിക്കയില്‍ നിലവിലിരുന്ന ഫിലിബിസ്റ്റര്‍ സംവിധാനം തിരുത്തിയെഴുതി ന്യൂക്ലിയര്‍ ഓപ്ഷനിലൂടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വിജയിക്കാനായത്. 60 വോട്ടുകളുടെ ഭൂരിപക്ഷം എന്ന ഫിലിബസ്റ്റര്‍ ഒഴിവാക്കി വ്യക്തമായ ഭൂരിപക്ഷം വോട്ടുകള്‍ മതി എന്ന ന്യൂക്ലിയര്‍ ഓപ്ഷന്‍ ബില്‍ സെനറ്റില്‍ നേരത്തെ അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു.


പി. പി. ചെറിയാന്‍

സുപ്രീം കോടതി നോമിനി നീല്‍ ഗോര്‍ഷിന് സെനറ്റിന്റെ അംഗീകാരംസുപ്രീം കോടതി നോമിനി നീല്‍ ഗോര്‍ഷിന് സെനറ്റിന്റെ അംഗീകാരംസുപ്രീം കോടതി നോമിനി നീല്‍ ഗോര്‍ഷിന് സെനറ്റിന്റെ അംഗീകാരം
Join WhatsApp News
Jaison 2017-04-09 19:43:51
He is not Neil Gorsh. His name is Neil Gorsuch. The writer should at least know the correct name.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക