Image

വിനോദ്‌ ഖന്നയ്‌ക്ക്‌ അവയവദാനം ചെയ്യാന്‍ തയ്യാറെന്ന്‌ ഇര്‍ഫാന്‍

Published on 08 April, 2017
വിനോദ്‌  ഖന്നയ്‌ക്ക്‌ അവയവദാനം ചെയ്യാന്‍ തയ്യാറെന്ന്‌ ഇര്‍ഫാന്‍


ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ്‌ താരം വിനോദ്‌ ഖന്നയ്‌ക്ക്‌ ആവശ്യമെങ്കില്‍ അവയവദാനം നടത്താന്‍ തയ്യാറാണെന്ന്‌ ഇര്‍ഫാന്‍ ഖാന്‍. 

 ഒരുകാലത്ത്‌ ബോളിവുഡില്‍ നിറഞ്ഞുനിന്നിരുന്ന ഖന്നയുടെ പഴയ ആരാധകരെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പുതിയ ഫോട്ടോ കണ്ട്‌ സ്‌തംഭിച്ചിരിക്കുകയാണ്‌. താനും സ്‌തംഭിച്ചെന്ന്‌ ബോളിവുഡിലെ പ്രമുഖതാരമായ ഇര്‍ഫാന്‍ ഖാനും പറഞ്ഞു.

ഖന്നയ്‌ക്ക്‌ അസുഖമാണെന്നറിഞ്ഞതുമുതല്‍ താന്‍ അസ്വസ്ഥനാണ്‌. വേഗത്തില്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു അദ്ദേഹം പറഞ്ഞു. 

മുംബൈയിലെ ആശുപത്രിയിലാണ്‌ ഖന്ന ഏതാനും ദിവസങ്ങളായി ചികിത്സയില്‍ കഴിയുന്നത്‌. 
ധര്‍മേന്ദ്രയ്‌ക്കൊപ്പം യുവാക്കളെ ഏറ്റവുമധികം സ്വാധീനിച്ച ബോളിവുഡിലെ സുന്ദരനായകന്മാരില്‍ ഒരാളായിരുന്നു ഖന്ന.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക