Image

ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌: 500 വിദ്യാര്‍ഥിനികളെ സ്‌കൂളില്‍നിന്ന്‌ ഒഴിപ്പിച്ചു

Published on 25 February, 2012
ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌: 500 വിദ്യാര്‍ഥിനികളെ സ്‌കൂളില്‍നിന്ന്‌ ഒഴിപ്പിച്ചു
ജിദ്ദ: സ്‌കൂള്‍ മുറ്റത്തെ വൈദ്യൂതി കേബിളിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടിനെ തുടര്‍ന്ന്‌ 500 ഓളം വിദ്യാര്‍ഥിനികളെ ഒഴിപ്പിച്ചു. ഹയ്‌ സഫയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ്‌ സംഭവം. സ്‌കൂള്‍ മുറ്റത്തെ മുന്നറിയിപ്പ്‌ ബെല്ലിന്റെ കേബിളിലാണ്‌ തീപിടിച്ചതെന്ന്‌ സിവില്‍ ഡിഫന്‍സ്‌ വ്യക്തമാക്കി.

നേരിയ അഗ്‌നിബാധയാണ്‌ ഉണ്ടായത്‌. വിവരമറിഞ്ഞ ഉടന്‍ സംഭവ സ്ഥലത്തന്മ്‌സിവില്‍ ഡിഫെന്‍സിന്റെ മൂന്ന്‌ യൂനിറ്റുകളും റെഡ്‌ക്രസന്റ്‌ വിഭാഗവും എത്തിയിരുന്നു. വെപ്രാളത്തിനിടയില്‍ നാല്‌ വിദ്യാര്‍ഥിനികള്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവര്‍ക്ക്‌ സ്ഥലത്തന്മ്‌ വെച്ച്‌ റെഡ്‌ക്രസന്റ്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയതായും സിവില്‍ ഡിഫന്‍സ്‌ വ്യക്തമാക്കി. തൊട്ടടുത്ത പള്ളിയിലേക്കാണ്‌ വിദ്യാര്‍ഥികളെ മാറ്റിയിരുന്നത്‌. അവിടെ നിന്നാണ്‌ രക്ഷിതാക്കളെത്തി വിദ്യാര്‍ഥികളെ കൊണ്ടുപോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക