Image

ഗ്രേറ്റ് ഫാദറും കാട്രുവെളിയിതെയും ഇന്റര്‍നെറ്റില്‍

Published on 08 April, 2017
ഗ്രേറ്റ് ഫാദറും കാട്രുവെളിയിതെയും ഇന്റര്‍നെറ്റില്‍

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറിന് തിരിച്ചടി. വന്‍ ഹിറ്റായി പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റിലെത്തി. തിയേറ്ററില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് പ്രചരിക്കുന്നത്. മണിരത്‌നം ചിത്രം കാട്രുവെളിയിതെയും നെറ്റിലെത്തി.

തമിഴ് റോക്കേഴ്‌സാണ് വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തത്. ഇന്നലെയാണ് കാര്‍ത്തിയും അദിതി റാവുവും പ്രധാന വേഷത്തിലെത്തുന്ന കാട്ര് വെളിയിടൈ റിലീസ് ചെയ്തത്. തിയേറ്ററില്‍ നിന്നും ഷൂട്ട് ചെയ്ത രീതിയിലാണ് സിനിമ പതിപ്പുകള്‍ പ്രചരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക