Image

ഇന്ന് ഓശാനപ്പെരുന്നാള്‍ അഥവാ 'കൊഴുക്കട്ടപ്പെരുന്നാള്‍'

Published on 09 April, 2017
ഇന്ന് ഓശാനപ്പെരുന്നാള്‍ അഥവാ 'കൊഴുക്കട്ടപ്പെരുന്നാള്‍'
ബൈബിള്‍ അനുസരിച്ച്, ഇന്ന് ഓശാനപ്പെരുന്നാള്‍. യേശുക്രിസ്തുവിന്റെ യരുശലേം പ്രവേശനത്തിന്റെ സ്മരണകളുമായി ക്രിസ്ത്യാനികള്‍...അവര്‍ക്കിന്ന്' വിശുദ്ധ വാരാചാരത്തുടക്കം. ഇന്നു മുതല്‍ ഈസ്റ്റര്‍ വരെ, അടുത്ത ഞായറാഴ്ച വരെയാണ് വിശുദ്ധവാരം. ഓശാനപ്പെരുന്നാളിന് 'കൊഴുക്കട്ടപ്പെരുന്നാള്‍' എന്നും പേരുണ്ട്. കത്തോലിക്ക ഭവനങ്ങളിലെല്ലാം ഇന്ന് കൊഴുക്കട്ടയുണ്ടാക്കും. പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്‍പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരമാണ് കൊഴുക്കട്ട. 

അമ്പതു നോമ്പിന്റെ ആദ്യ നാല്‍പതു ദിവസം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ നോമ്പ് നോല്‍ക്കുന്നു. അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങയ്‌ക്കൊപ്പം, തെങ്ങിന്‍ ശര്‍ക്കരയോ, പനം ശര്‍ക്കരയോ ചേര്‍ക്കുന്നു. കൊഴു എന്നാല്‍ മഴു എന്നര്‍ത്ഥം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത്  എന്ന അര്‍ത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തിനു പേരുണ്ടായതത്രേ!

കൊഴുക്കട്ട തയാറാക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ചു ക്രിസ്ത്യാനികള്‍ക്കിടയില്‍ കാലങ്ങളായി പറഞ്ഞു പ്രചരിച്ച കഥകളുണ്ട്. ബഥാനിയായില്‍നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്രിസ്തു ലാസറിന്റെ ഭവനത്തിലെത്തിയെന്നും ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവുകുഴച്ച് ഉണ്ടാക്കി യേശുവിനു നല്‍കിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നും ചിലര്‍ വിശ്വസിക്കുന്നു. ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവുമാണു കൊഴുക്കട്ട ഉണ്ടാക്കി നല്‍കിയത്. ആരുണ്ടാക്കിയാലും ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമത്രെ.

പീഡാനുഭവ ചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്നും പ്രചാരമുണ്ട്. ക്രിസ്തുവിനെ തൈലാഭിഷേകം നടത്താന്‍ ഭക്തസ്ത്രീകള്‍ കരുതിവച്ച സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേര്‍ത്ത കൊഴുക്കട്ടയെന്ന അഭിപ്രായവും ക്രൈസ്തവര്‍ക്കിടയിലുണ്ട്.  അഭിപ്രായങ്ങള്‍ക്കും പഠനങ്ങള്‍ക്കുമപ്പുറം മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ ഉള്ളില്‍ വഹിക്കുന്ന കൊഴുക്കട്ട,  കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനികളുടെ ഭാഗമായിക്കഴിഞ്ഞു.

ഇന്ന് ഓശാനപ്പെരുന്നാള്‍ അഥവാ 'കൊഴുക്കട്ടപ്പെരുന്നാള്‍'
Join WhatsApp News
Naradan 2017-04-09 08:58:32
മുക്കുവരെ  ക്രിസ്ത്യാനികൾ  ആക്കുവാൻ  കൊഴുക്കട്ടയിൽ  പണം  വച്ച്  കൊടുത്തിരുന്നു . അതാണ്  കൊഴുക്കട്ട  പണം . അതും  ഓശാന  കൊഴുക്കട്ടയും  തമ്മിൽ   ......?
Ninan Mathullah 2017-04-09 09:57:11
RSS hypocrites and cowards who can't write with their true identity lifting their ugly heads full of racism, prejudice and intolerance towards other religion again here.
Pothulla 2017-04-09 11:50:21
ഈ മാത്തുള്ളയെ നാട്ടിൽ വച്ച് ആർ എസ്‌ എസ് കാര് പണ്ട് കൈകാര്യം ചെയ്തിട്ടുണ്ടെന്നു തോന്നുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ ആണല്ലോ. ക്രിസ്തു മതത്തിലെ ഏതെങ്കിലും കാര്യത്തെ വിമര്ശിക്കുന്നവരെല്ലാം ആർ എസ് എസ് കാരാണ് പോലും.  ക്രിസ്തു മതം എന്താ വിമർശനാതീതം ആണോ ?  ഇതൊരു തരം അസഹിഷ്ണത്തെ അല്ലെ. 
Ninan Mathullah 2017-04-09 13:47:56
Let readers decide who is writing with hidden agenda and who shows intolerance here. I did not name any of you by name and, now you call me by name and take it personal. When you take it personal means you have personal interest in it. No matter how hard you try, those who have intuition can read the mind of the person writing as their thinking will come out inadvertently. It is my right to warn readers of the hidden agenda of some here. So be careful when you spit out what is in your mind.  Some can read your mind from your words.
Vayanakkaran 2017-04-09 12:40:37
We need hundreds of Mathullas to fight against growing BGP/RSS/Sangaparivar groups spreading hatred and religious fundamentalism in India and also in USA. Onece Mathulla was teriibly beaten by RSS Gundas. But he is not afraid of them. He is their to sacrifies even his life against this unjustice. 
Johny 2017-04-09 12:45:36
ആരെയും പേരെടുത്തുവിമർശിക്കാൻ ഇഷ്ടം ഇല്ല. എന്നാൽ ശ്രീ നൈനാൻ മാത്തുള്ള പറയുന്ന യോഗ്യതകൾ കൂടുതലും അദ്ദേഹത്തിന് തന്നെ യോജിക്കുന്നതാണ്.  തങ്ങളെ പോലുള്ള അന്ധ വിശ്വാസികൾ (അന്ധമായി വിശ്വസിക്കുന്നവർ) ആണ് മറ്റു ക്രിസ്ത്യാനികൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത്.  ക്രിസ്തുമതം മൊത്തത്തിൽ അദ്ദേഹത്തിന് പതിച്ചു കൊടുത്താണെന്നാണ് വിചാരം. ഞാനും ക്രിസ്ത്യൻ കുടുംബത് ജനിച്ചു അത്യാവശ്യം ബൈബിൾ അറിയുകയും യേശു ആരാണെന്നും പഠിപ്പിച്ച കാര്യങ്ങൾ കുറെ ഒക്കെ മനസ്സിലാക്കി ജീവിക്കുന്ന ആളുമാണ്. അത് കൊണ്ട് ഹിഡൻ അജണ്ട ആർ എസ് എസ് തുടങ്ങിയ സ്ഥിരം നമ്പർ വേണ്ട. 
 
Pastor Abraham 2017-04-09 14:37:50
ചുമ്മാ  ചൊറിയാതെ  നാരദ .
കൊഴുക്കട്ട  തിന്നു  മതം  മാറിയ  മുക്കുവർ  എല്ലാം  ഇന്ന്  ബ്രാഹ്മണർ  ആയി.
Ninan Mathulla 2017-04-09 15:40:04

These comments reminds me of the saying’ Enne kandaal kinnam kattathanu ennu thonnumo’. Many read the comments here but the some responded negatively and it shows that the comment touched them personally. No matter how hard a person try to hide your motives from their words some can read the mind behind it. People with intuition can read the minds of others from their words. I did not personally attack anybody here. I just warned readers of the hidden agenda of some to take Christian faith away then ‘Khar vaapassi’ will be easier.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക